പോലീസ് പോയി കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ നിന്ന് ഒരു കോൺസ്റ്റബിൾ കാവലിന് വേണ്ടി ഞങ്ങളുടെ അടുത്തെത്തി.
അയാളാണ് പറഞ്ഞത് ബാക്കിയുള്ള കാര്യങ്ങൾ. ജീപ്പിനുള്ളിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് കിട്ടിയെന്നുള്ളത്. ഒപ്പം സ്ത്രീ പീഡനവും ഉള്ളതിനാൽ അടുത്തതൊന്നും ജയിലിൽ നിന്നെറങ്ങാൻ സാധ്യതയില്ലെന്ന്.
അത് കേട്ടപ്പോൾ മാധവന് സമാധാനമായി. മകന്റെ മുഖത്ത് തെളിഞ്ഞ വെളിച്ചം കണ്ടപ്പോൾ സീതാലക്ഷ്മി അടുത്ത് വന്നു.
” ……. എല്ലാം തീരുന്നിടത്ത് പുതിയ കളികൾ തുടങ്ങും മോനേ ….. ജയിൽ ശിക്ഷയേക്കാൾ വലിയ ശിക്ഷ നമ്മൾ അവർക്ക് കൊടുക്കും …. നീ നോക്കിക്കോ ….. “.
സീതാലക്ഷ്മി ഉറച്ച മനസ്സോടെ അവനെ നോക്കി പറഞ്ഞു.
കാര്യമെന്താണെന്ന് മാധവന് മനസ്സിലായതേയില്ല. എങ്കിലും അവൻ ആശ്വാസത്തോടെ കിടന്നു.
അന്നത്തെ രാത്രി അവസാനിക്കുകയായിരുന്നു………
—————————————————————————-
ഹോസ്‌പിറ്റലിൽ നിന്ന് വീട്ടിലേക്ക് തിരിച്ചപ്പോൾ സമയം ഉച്ച കഴിഞ്ഞു. വീട്ടിലേക്ക് വണ്ടി കയറുന്ന നേരത്ത് കാർപോർച്ചിൽ പുതിയ ബൈക്ക് ഇരിക്കുന്നത് കണ്ടു.
അതിശയത്തോടെ മാധവൻ മുൻസീറ്റിൽ ഇരിക്കുന്ന അമ്മയെ നോക്കി.
” …… മോനെ ….. നിന്റെ ഫ്രണ്ടിന് വേണ്ടി വാങ്ങിയതാ …… പഴയത് നേരെയാക്കി കൊടുത്താലും ചിലപ്പോൾ നീ പഴി കേഴ്ക്കണ്ടി വരും …. എന്തിനാ വെറുതെ …… അല്ലെ വിജയേട്ടാ ….. “.
പാതി എന്നോടും ബാക്കി പാതി വിജയനോടായി ‘അമ്മ പറഞ്ഞു.
” …… അതെ ….. അതാണ് അതിന്റെ ഒരു ശരി …. നീ കൂട്ടുകാരനെ വിളിച്ച് വണ്ടി കൊണ്ടുപോയ്ക്കോ എന്ന് പറഞ്ഞോ ….. വേണമെങ്കിൽ രെജിസ്ട്രേഷൻ വരെ നമ്മുക്ക് ചെയ്ത കൊടുക്കാം …. “.
വിജയൻ വിശാലതയോടെ പറഞ്ഞു.
” ….. പഴഞ്ചൻ ബൈക്കിന് പകരം പുതിയ ബൈക്ക്……. എന്തായാലും അവന് കോളടിച്ചു ……”. മാധവൻ കൂട്ടുകാരനെ കുറിച്ചോർത്തപ്പോൾ ആശ്വസിച്ച് ചിരിച്ചു.
കാറിൽ നിന്നെറങ്ങുബോൾ വിജയൻ മാധവനെ ശ്രദ്ധാപൂർവ്വം പിടിച്ചിരുന്നു. പിന്നീട് അങ്ങനെയുള്ള ദിവസ്സങ്ങളിൽ സ്വന്തം പിതാവല്ലെങ്കിലും പിതാവിന്റെ സ്നേഹം അവന് പരമാവധി ലഭിച്ചു.
ബിസിനസ്സിന്റെ ആവശ്യമായി വിജയൻ ഗൾഫിലേക്ക് മടങ്ങി.
അമ്മ അടുത്തുള്ളതിനാൽ മനസ്സിൽ സ്നേഹം നിറഞ്ഞ ദിനങ്ങളാണെങ്കിലും മാധവൻ പലപ്പോഴായി അവന്റെ അമ്മയിൽ ആ സന്തോഷം പ്രതിഫലിക്കുന്നില്ല എന്ന് മനസ്സിലായി.
എങ്ങിനെയാലോചിച്ചിട്ടും അവനത് മനസ്സിലാക്കാൻ പറ്റിയതേയില്ല.