അമ്മേ ഞാൻ ഒന്ന് പുറത്ത് പോകുവാണേ … വരാം താമസിച്ചേക്കും…. അ പിന്നെ ഞാൻ കഴിച്ചിട്ടെ വരത്തോള്… കേട്ടല്ലോ… ഹാളിൽ മാളു ഇരുപ്പോണ്ടാ യിരുന്നു അതുകൊണ്ട് തന്നെ അവിടെ നിന്ന് അടുക്കളയി ലേക്ക് വിളിച്ച് പറഞ്ഞ് കൊണ്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി… മുറ്റത്തിറങ്ങി ബൈക്കും എടുത്ത നേരെ ഗ്രൗഡിലേക്ക് വീട്ടു … അവിടെ ഇരുന്നിട്ട് ബോറ് അടിച്ചപ്പോൾ വീണ്ടും ബൈക്കും എടുത്ത ഒരു ബാറിലേക്ക് വിട്ടു… ഒര് ബീയറ് അടിക്കാം എന്ന് വിചാരിച്ച് ആണ് കയറിയത്… എന്നാൽ ഒന്ന് രണ്ടായി രണ്ട് മൂന്നായി … മൂന്നണ്ണം അടിച്ച് കഴിഞ്ഞ ബാറിൽ നിന്ന് ഇറങ്ങി വണ്ടിയും എടുത്ത ഒരു തട്ടുകടയിൽ നിന്ന് ആഹാരവും കഴിച്ചട്ട് നേരെ വീട്ടിലോട്ട് വിട്ടു… ഫോണ് കയ്യിൽ ഇല്ലാതിരുന്നത് കൊണ്ട് സമയം എത്രായി എന്ന് ഒരു പിടിയും ഇല്ലായിരുന്നു… കഷ്ട കാലത്തിന് വാച്ചും കെട്ടിയിരുന്നില്ല…
അങ്ങനെ വീട്ടിൽ എത്തി വണ്ടി പാർക്കും ചെയ്ത് കതകിൽ ചെന്ന് രണ്ട് മുട്ട് മുട്ടണ്ട താമസം പൊന്നു വന്ന് കതക തുറന്നു…
കതക തുറന്നതും പൊന്നു എന്റെ നേരെ കൈ നീട്ടി…
അദ്യം എനിക്ക് മനസ്സിലായില്ല എങ്കിലും, പിന്നിട് എനിക്ക് കത്തി… ഞാൻ എപ്പോൾ രാത്രി പുറത്ത് പോയിട്ട് വന്നാൽ പൊന്നുവിന്ന് എന്തെങ്കിലും വാങ്ങിച്ചോണ്ട വരും അത് പതിവാണ്… എന്നാൽ ഇന്ന് ഞാൻ ആ കാര്യം മറന്നു പോയി…
സോറി മോളു ഞാൻ മറന്നു പോയി… ഞാൻ അവളുടെ രണ്ട് കവിളുകളിലും പിടച്ച് കൊണ്ട് പറഞ്ഞു ….
അവന്റെ ഒരു സോറി… വേറെ വല്ലവർക്കും കൊണ്ട് കൊടടാ നിന്റെ ചോറി … അവൾഎന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു …
ടാ നീ കുടിച്ചിട്ടുണ്ടോ ?…
ടി ഒന്ന് പതുക്ക പറ … അമ്മ കേൾക്കും ….
കേൾക്കട്ടെ എന്നും പറഞ്ഞ അവൾ :
അമ്മേ … ദേ നിന്റെ പുന്നാര മോൻ കുടിച്ചോണ്ട് വന്നേക്കുന്നു … അവൾഅടുക്കയിലേക്ക് നോക്കി വിളിച്ച് പറഞ്ഞു
ഇവൾ ഇത് കുളമാക്കും എന്ന് ഞാൻ സ്വയം പറഞ്ഞ് കൊണ്ട് അകത്തേക്ക് കയറി…