മാളു പെണ്ണ് 2
Maalu Pennu Part 2 | Author : A J | Previous Part
ഹലോ ഗായിസ് എല്ലാവർക്കും സുഖം ആണ് എന്ന് വിശ്വസിക്കുന്നു…
ആദ്യം തന്നെ ക്ഷമ പറയുന്നു … കഥ ഇത്രയും വൈകിയതിൽ… മനപൂർവം അല്ല സഹചര്യം കൊണ്ട് മാത്രാണ് ….
ഗായിസ് പിന്നെ ഫസ്റ്റ് പാർട്ട് എല്ലാവർക്കും ഇഷ്ടമായി എന്ന അറിഞ്ഞതിൽ വല്യ സന്തോഷം …. അപ്പൊ നമുക്ക് അടുത്ത പാർട്ടിലേക്ക് കടക്കാം…
പിന്നെ അക്ഷരത്തെറ്റോ മറ്റൊ ഉണ്ടെങ്കിൽ മാപ്പാക്കണം ……
മാളു പെണ്ണ്
ഇനി എന്തായാലും പറഞ്ഞിട്ട് കാര്യം ഇല്ലലോ അങ്കിളെ … എന്റെ വിധി എന്ന് കരുതി കൊള്ളാം…
മോൾക്ക് ഇപ്പൊ എന്താ… അവനെ കെട്ടിയാൽ പോരെ … അത് നമ്മുക്ക നോക്കാം … പക്ഷെ അതിന് ആദ്യം ഈ കല്യാണം മുടക്കണം…
അതെങ്ങനെയാണ് അങ്കിളെ…….
മോളെ ഒരു കല്യാണം നടത്താൻ ആണ് ബുദ്ധിമുട്ട് അത് മുടക്കാൻ ഒരു പാടും ഇല്ല… മനസ്സിലായോ…
അല്ല അങ്കിളെ ഇപ്പോൾ ഈ കല്യാണം മുടക്കിയാൽ തന്നെ ചേട്ടൻ എന്നെ കെട്ടും എന്ന് എനിക്ക് തോന്നുന്നില്ല…
മോള് അതോക്കെ വീട്ടേക്ക് ഞാൻ നോക്കിക്കോളും …. ഇതും പറഞ്ഞ ജോസഫ് അവിടുന്ന് പോയി… പിന്നാലെ മാളുവിന്റെ അച്ഛനും മാളുവിന് ഇതേല്ലാം കേട്ട കഴിഞ്ഞപ്പോൾ എന്തന്ന് ഇല്ലാത്ത ഒരു സന്തോഷം ആയിരുന്നു ഒപ്പം ടേൻഷനും ഉണ്ടായിരുന്നു…
നാളെ എന്ത് നടക്കും എന്ന അറിയാൻ അവള്ക്ക് ആകാംക്ഷ ഏറെ ആയിരുന്നു.
ഇങ്ങനെ ഓരോന് ചിന്തിച്ച് കിടന്ന മാളു ഉറങ്ങി പോയി
—————————————————
എന്തോ ഒരു സംസാരം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്…
ഉണർന്ന് നോക്കുമ്പോൾ മാളുവും പൊന്നുവും അവിടെ സൈഡിൽ നിന്ന് എന്തോ ചെയ്യുകയാണ് … എന്താണ് എന്ന് എനിക്ക് മനസിലായില്ല …