കല്ല്യാണം ഒന്ന് കഴിഞ്ഞോട്ടെ എല്ലാം റെഡിയാക്കാം എന്നായിരുന്നു ഷൈനിന്റെ മനസ്സിലെ പ്ലാൻ…
മനസമ്മതവും മിന്നുകെട്ടും ഒരുമിച്ച് നടത്താൻ ആയിരുന്നു തീരുമാനം…
പള്ളിയിൽ വച്ച് തന്നെ ആണ് എല്ലാ പരിപാടിയും നടത്താൻ തീരുമാനിച്ചത്…
പിന്നീട് ആരുടെയും വികാരങ്ങൾ വൃണപ്പെടുതണ്ട എന്ന് കരുതി പള്ളിയിലെ ഫാദർ തന്നെ ആണ് ഒരു വെഡ്ഡിംഗ് ഹാൾ ബുക്ക് ചെയ്യാൻ പറഞ്ഞത്…
അദ്ദേഹം അവിടെ വന്ന് എല്ലാ പരിപാടികൾക്കും നേതൃത്വം വഹിച്ചോളാം എന്നും സമ്മതിച്ചിട്ടുണ്ട്…
അല്ലെങ്കിലും ഹാൾ റിസ്പ്ഷൻന് വേണ്ടി ബുക്ക് ചെയ്തിരുന്നു..
അതുകൊണ്ട് ആ പ്രശ്നവും ഇല്ല…
കല്ല്യാണത്തിനു വേണ്ട ഡ്രസ്സുകൾ എടുക്കുന്ന തിരക്കുകൾ ആയിരുന്നു പിന്നീട് വന്നതെല്ലാം…
ബന്ധുക്കൾക്ക് എല്ലാം ഡ്രസ്സ് എടുക്കണം..
അതൊക്കെ റെഡി മേട് ആയി എടുക്കുകയാണ് ചെയ്തത്…
ദിയക്കും ഷൈനും ഉള്ള ഡ്രസ്സുകൾ എല്ലാം പ്രത്യേകം പറഞ്ഞ് തൈപ്പിക്കുകയാണ്…
ഷൈനിന് ഒരു വെഡ്ഡിംഗ് കോട്ടും ദിയക്ക് ഗൌണും ആയിരുന്നു പറഞ്ഞിരുന്നത്…
അതിനു വേണ്ട അളവുകൾ എടുക്കാനും മോഡൽ തിരഞ്ഞെടുക്കാനും അവരോട് ഫാഷൻ ഡിസൈനിംഗ് സെന്ററിലേക്ക് ചെല്ലാൻ പറഞ്ഞിരുന്നു…
ഇന്നാണ് ആ ദിവസം….
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
രാവിലെ തന്നെ നേരത്തെ എഴുന്നേറ്റ് ഷൈൻ റെഡി ആകാൻ തുടങ്ങിയിരുന്നു…
ആദ്യമായിട്ട് ആണ് ദിയ നേരിൽ കാണാം എന്ന് സമ്മതിചിരിക്കുന്നത്…
എന്നാലും അവള് എന്തിനാണ് ഇത്രേം ബിൽഡ് അപ് ഇടുന്നത് എന്ന് ഷൈനിന് അറിയില്ലായിരുന്നു..
ചിലപ്പോ കല്ല്യാണം വരെ ആ ക്യൂരിയോസിട്ടി നിൽക്കട്ടെ എന്ന് കരുതി ആകും…
അല്ലെങ്കിൽ താൻ ചെയ്ത തെറ്റിനുള്ള മധുര പ്രതികാരം ആയിരിക്കും….
എന്തായാലും ഷൈനിന് അത് പ്രശ്നം അല്ലായിരുന്നു…
കാരണം ആ ആകാംഷയെ ഷൈനും ഇഷ്ടപ്പെടുന്നുണ്ടായിരുന്നു…
അങ്ങനെ കുളിയും പരിപാടികളും ഒക്കെ കഴിഞ്ഞ് ഷൈൻ നേരെ താഴേക്ക് ഇറങ്ങി…
ഒരു ആകാശ നീല കളറിലുള്ള ഷർട്ടും ബ്ലാക്ക് കളർ പാന്റും ആണ് ഷൈൻ ധരിച്ചിരുന്നത്…
താഴെ അമ്മച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ബാക്കി ഉള്ളവർ ഒക്കെ ഓരോ തിരക്കിൽ ആയിട്ട് എങ്ങോട്ടോക്കെയോ പോയിരുന്നു…
അമ്മച്ചി: വാടാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം
ഷൈൻ: വേണ്ട അമ്മച്ചി ഞാൻ ദിയയുടെ കൂടെ പുരതൂന്ന് കഴിച്ചോളാം.. ഒരു ഗ്ലാസ്സ് ചായ മാത്രം തന്നാൽ മതി…
അമ്മച്ചി: ഹാ.. ശരി…