മായ: എന്നിട്ട് നീ എന്ത് പറഞ്ഞു..??
ദിയ: വേണ്ടെന്ന് പറഞ്ഞു… ഇനി അവൻ എന്നെ കല്ല്യാണത്തിന് കണ്ടാൽ മതി…
മായ: അതെന്താ..??
ദിയ: അതാണ് നല്ലത്… പിന്നെ.. രണ്ട് വർഷം മുൻപ് നീ പാതിക്ക് വച്ച് നിർത്തിയ ഒരു നോവൽ ഇല്ലേ അത് നമുക്ക് വീണ്ടും എഴുതണം…
മായ: വീണ്ടും എഴുതാനോ.. എന്ത് എഴുതാൻ..??
ദിയ: ഞാൻ പറയാം.. നീ റെഡിയായി ഇരുന്നോ…
മായ: ഹും…
ദിയ വിദൂരതയിലേക്ക് നോക്കി ഗൂഢമായി പുഞ്ചിരിച്ചു…
ആ ചിരിക്ക് പിന്നിലും അവള് ആയിരം അർത്ഥങ്ങൾ ഒളിച്ചിരുന്നു…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ആണ് പപ്പ അത് പറഞ്ഞത്…
പപ്പ: കല്ല്യാണം ഇനി അധികം വച്ച് നീട്ടണ്ട എന്നാണ് അവര് പറയുന്നത്…
അമ്മച്ചി: കല്ല്യാണത്തിന്റെ കാര്യം ഒക്കെ എങ്ങനെ ആണ് തീരുമാനിച്ചിരിക്കുന്നത്..??
ഷൈൻ എല്ലാം അക്ഷമനായി കേൾക്കുകയായിരുന്നു…
പപ്പ: അതിപ്പോ നമ്മുടെ രീതിയിൽ വേണോ അവരുടെ രീതിയിൽ വേണോ എന്നാണല്ലോ പ്രശ്നം…
അളിയൻ: അവരെന്താ പറയുന്നത്.??
പപ്പ: അവര് പറയുന്നത് അവർക്ക് അതികം ബന്ധുക്കളെ ഒന്നും ക്ഷണിക്കാനും പറയാനും ഒന്നും ഇല്ല.. അതുകൊണ്ട് നമ്മുടെ രീതിയിൽ നടത്തിയാൽ മതി എന്നാണ്.. പിന്നെ ചെറുതായിട്ട് വേണമെങ്കിൽ പിന്നെ അവരുടെ രീതിയിൽ ഒന്ന് നടത്താം എന്ന്…
എടാ ഷൈനെ നീ എന്ത് പറയുന്നു…??
ഷൈൻ: ഞാൻ ദിയയോട് ഒന്ന് ചോദിച്ചിട്ട്…
പപ്പ: അതല്ലേ പറഞ്ഞത് അവർക്ക് എല്ലാം ഓകെ ആണെന്ന്…
ഷൈൻ: ആണോ.. എന്നാ എനിക്കും ഓകെ ആണ് പപ്പാ..
ഷൈൻ അത് പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു…
അതെന്തിനാണെന്ന് മനസ്സിലായില്ല എങ്കിലും… നൈസ് ആയിട്ട് ഷൈൻ വേഗം അവിടെ നിന്ന് മുങ്ങി…
മുറിയിൽ എത്തിയ ഷൈൻ നേരെ ഫോൺ എടുത്ത് ദിയയെ വിളിച്ചു…
ഒന്ന് രണ്ട് റിങ്ങിൽ തന്നെ ദിയ ഫോൺ അറ്റന്റ് ചെയ്തു…
ദിയ: എന്താ ഷൈൻ ഈ രാത്രീൽ..??