ആൻഡ്രൂ: ഹാപ്പി അല്ലെ..
ഷൈൻ: ഒരു കണക്കിന് ഹാപ്പി ആണ്.. മറ്റൊരു തരത്തിൽ സങ്കടവും ഉണ്ട്..
ആൻഡ്രൂ: എന്തിനാ സങ്കടം..??
ഷൈൻ: അവളെ ഞാൻ വിഷമിപ്പിച്ചു.. രണ്ട് വർഷം ഞങ്ങൾക്ക് നഷ്ടമായി… അതൊക്കെ ആലോചിക്കുമ്പോൾ…
ആൻഡ്രൂ: ഹാ.. നീ അത് വിട്.. അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ… ഇനിയും അതിൽ പിടിച്ച് തൂങ്ങല്ലെ….
ഷൈൻ: അതെ… എല്ലാം കഴിഞ്ഞു… ഇനി വേണം ഒന്ന് ജീവിച്ച് തുടങ്ങാൻ…
ആൻഡ്രൂ: എന്താ മോനെ.. ഒറ്റ രാത്രി കൊണ്ട് നീ അങ്ങ് ഡീസന്റ് ആയിപോയോ…
ഷൈൻ: അതെന്താടാ… ഞാൻ അല്ലേലും ഡീസന്റ് അല്ലേ..
ആൻഡ്രൂ: പിന്നെ.. പിന്നെ.. നീ മിസ്റ്റർ പെർഫെക്റ്റ് അല്ലേ….
അങ്ങനെ അവർ രണ്ടുപേരും അവിടെ ഇരുന്നു കുറെ നേരം സംസാരിച്ചു…
ഷൈൻ ഇപ്പോൾ സത്യം പറഞ്ഞാൽ ഒരു സ്വപ്ന ലോകത്തിൽ ആണ്…
ആ ലോകത്ത് പക്ഷേ അവനും ദിയയും അവരുടെ ജീവിതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ….
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ടേബിളിൽ കിടന്ന് ഫോൺ റിംഗ് ചെയ്യുന്നുണ്ട്…
അവസാനം ദിയ വന്ന് ഫോൺ എടുത്തു… അർജുൻ ആയിരുന്നു…
ദിയ: ഹലോ അർജുൻ…
അർജുൻ: ഷൈൻ വിളിച്ചിരുന്നു എന്നെ… തന്റെ നമ്പർ ചോദിച്ചാണ് വിളിച്ചത്… ഞാൻ കൊടുത്തിട്ടുണ്ട്…
ദിയ: എന്നെ വിളിച്ചിരുന്നു ഇപ്പൊ… പിന്നെ ..അവനും ആയി അത്ര കമ്പനി ആവണ്ട.. ഒരു ഗ്യാപ് ഇട്ട് നിന്നാൽ മതി.. നമ്മുടെ പ്ലാനിൽ ഒന്നും അവന് ഒരു സംശയവും തോന്നാൻ പാടില്ല…
അർജുൻ: ശരി ദിയ…
ദിയ: ഓകെ…
ദിയ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും പുറകിൽ മായ നിൽക്കുന്നത് കണ്ടു്…
മായ ആംഗ്യ ഭാഷയിൽ സംസാരിച്ചു തുടങ്ങി..
മായ: അർജുൻ ആയിരുന്നല്ലെ..
ദിയ: അതെ.. ഷൈൻ വിളിച്ചിരുന്നു എന്നെ..
മായ: എന്നിട്ട്..??
ദിയ: തമ്മിൽ കാണണം എന്ന് പറഞ്ഞു..