ഇതേ സമയം ദിയയുടെ വീട്ടിൽ അവരുടെ മുറിയിൽ…
മായ: വിളിച്ചോ..??
ദിയ: വിളിച്ചു… വരാം എന്ന് പറഞ്ഞിട്ടുണ്ട്…
മായ: വന്നിട്ട്..??
ദിയ: വന്നിട്ട് ഒന്നുല്ല… ഇപ്പൊ കാണാൻ പറ്റില്ല എന്ന് പറഞ്ഞ് തിരിച്ചയക്കാം…
മായ: കഷ്ടം ഉണ്ടെടി.. അവൻ അത്രേം പ്രതീക്ഷയിൽ അല്ലേ വരുന്നത്…
ദിയ: എന്നാ നീ പോയി കാണ്…
മായ: വേണെങ്കിൽ ഞാൻ പോയി കാണാം.. എനിക്ക് കുഴപ്പം ഒന്നും ഇല്ല…
ദിയ: അയ്യെടി മോളെ.. കൊല്ലും ഞാൻ…
എന്റെ ചെക്കനെ കാണാൻ പോയാൽ….
മായ: എന്നിട്ട് ഡ്രസ്സ് എടുക്കാൻ വിട്ടതോ..??
ദിയ: അത് അവനിട്ട് ഒരു പണി കൊടുക്കാൻ അല്ലേ…
മായ: ഞാൻ കുറെ ആയിട്ട് ചോദിക്കണം വിചാരിക്കുന്നു… ഇത്രേം ഒക്കെ ആണെങ്കിൽ പിന്നെ എന്തിനാ നീ ഈ കളി എല്ലാം കളിക്കുന്നത്…
ദിയ: അത് അവനിട്ട് ഒരു പണി കൊടുക്കാൻ അല്ലേ.. ഒന്നുല്ലെങ്കിലും എന്നെ കരയിപ്പിച്ചത് അല്ലേ… അപ്പോ ഞാനും ഇത്രേം എങ്കിലും ഒക്കെ ചെയ്യണ്ടേ… പിന്നെ അവൻ ഇല്ലാതെ എനിക്ക് പറ്റില്ല എന്ന് ഞാൻ അന്നെ തീരുമാനിച്ചതാ… അതോണ്ട് അവനെ ഒഴിവാക്കുന്നതിന് പകരം നന്നാക്കുന്നത് അല്ലേ നല്ലത്…
മായ: പ്ലാൻ ഒക്കെ കൊള്ളാം… നടക്കട്ടെ…
ദിയ മായയുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ച് കൊണ്ട്…
ദിയ: അതൊക്കെ നടക്കും മോളെ…
🌀🌀🌀🌀🌀🌀🌀🌀🌀
ഷൈൻ മായയുടെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ച് കൊണ്ടിരിക്കുക ആയിരുന്നു…
പാട്ടൊക്കെ കേട്ട് ലാവിഷ് ആയാണ് ഷൈൻ വണ്ടി ഓടിക്കുന്നത്…
തിരക്കേറിയ റോഡിലൂടെ ഷൈനിന്റെ കാർ അതിവേഗത്തിൽ ഓടി കൊണ്ടിരുന്നു…
ഇടക്കിടക്ക് പാളി പോകുന്ന കണ്ണിനെ നിയന്ത്രിക്കാൻ ഷൈൻ പാട്ടിന്റെ കൂടെ പാടാൻ തുടങ്ങി…
ഷൈൻ: ഇതെന്ത് പുല്ല്… ഉറക്കം വരുവാണോ..??
ഇല്ലല്ലോ…
ഷൈൻ കണ്ണ് തിരുമ്മി കൊണ്ട് വീണ്ടും വണ്ടി ഓടിക്കുകയാണ്…
ഇടയ്ക്ക് കോട്ടുവാ ഇടുന്നുണ്ട്…
ഷൈൻ: ശേ.. മാങ്ങാത്തൊലി…
ഷൈൻ ഒന്ന് കണ്ണ് തിരുമ്മി….
പക്ഷേ അതൊന്നും ഷൈനിന്റെ ക്ഷീണത്തിൽ കുറവ് വരുത്തിയില്ല…
പതിയെ പതിയെ മിഴികൾ അടയുന്നുണ്ടായിരുന്നു…