ദിയ: അത് പിന്നെ ഷൈൻ… എനിക്ക്… എനിക്ക് ഷൈനിനെ ഒന്ന് കാണാൻ തോന്നുന്നു…
അത് കേട്ടപ്പോൾ ഷൈനിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു…
ഇത്രയും നാൾ ഒന്ന് കാണാൻ കൂടി കൂട്ടാക്കാതെ ഇരുന്ന അവള് ഇപ്പൊ ഇങ്ങോട്ട് വിളിച്ച് കാണണം എന്ന് പറയുന്നു…
ഷൈൻ: താൻ.. വീട്ടിൽ അല്ലേ… ഞാൻ… ഞാൻ ദാ എത്തി…
ദിയ: ഓകെ.. പിന്നെ നേരെ കേറി ഇങ്ങ് വന്നേക്കരുത്… പുറത്ത് എത്തിയിട്ട് എന്നെ വിളിച്ചാൽ മതി.. ആരും കാണാതെ നോക്കണം…
ഷൈൻ: അതൊക്കെ ഞാൻ ഏറ്റു…
ദിയ: ഓകെ.. ബൈ ഷൈൻ.. ആം വെയിറ്റിംഗ് ഫോർ യു…
ഷൈൻ: ആം കമിങ് ടു യു…
ഷൈൻ ഫോൺ കട്ട് ചെയ്ത് അകത്ത് കൂട്ടുകാരുടെ അകത്തേക്ക് നടന്നു…
ആൻഡ്രൂ: എന്തിനാടാ അവള് വിളിച്ചത്..??
ഷൈൻ: എടാ.. അവൾക്ക് എന്നെ ഇപ്പൊ കാണണം എന്ന്…
അരവിന്ദ്: ഈ രാത്രിയിലോ..?? എന്തിന്..??
ഷൈൻ: അതൊന്നും അറിയില്ല.. പക്ഷേ എന്തോ സീരിയസ് ആണെന്ന് തോന്നുന്നു…
അരവിന്ദ്: എന്നിട്ട് എന്താ നിന്റെ പ്ലാൻ..??
ഷൈൻ: നോ ഡൌട്ട്… ഞാൻ പോകാൻ പോകുന്നു…
ആൻഡ്രൂ: എങ്ങനെ പോകും…?? നീ ഈ കള്ളും കുടിച്ച് ഡ്രൈവ് ചെയ്യാൻ ഉള്ള പരിപാടി ആണോ..???
ഷൈൻ: അത് പ്രശ്നം ഒന്നും ഇല്ല… ഞാൻ ഓകെ ആണ് അളിയാ…
വിഷ്ണു: അത് വേണ്ട ബ്രോ.. ഈ സമയത്ത്.. അത് ശരിയാവൂല…
അരവിന്ദ്: അതെ.. നീ ഒരു ടാക്സി വിളിച്ച് പോയാ മതി…
ഷൈൻ: ടാക്സിയിൽ പോകാനോ..?? ഒന്ന് പോടാ.. ഞാൻ ഡ്രൈവ് ചെയ്ത് പോക്കൊളാം… ഞാൻ ഓകെ ആണെടാ…
ആൻഡ്രൂ: എന്നാ.. ഞങളും വരാം…
ഷൈൻ: ഞാൻ എന്താ അവളെ പെണ്ണ് കാണാൻ പോകാണോ..??
നിങ്ങള് ഇവിടെ ഇരുന്ന് എൻജോയ് ചെയ്തോ.. ഞാൻ അവളെ കണ്ടിട്ട് പെട്ടന്ന് ഇങ്ങ് വന്നോളാം…
അരവിന്ദ്: എന്നാ അവിടെ എത്തിയാ അപോ വിളിക്കണം…
ഷൈൻ: ഓകെ.. അപ്പോ ശരി ഗൈസ്… ഹാവ് ഫൺ… ടൈക് കെയർ…
ആൻഡ്രൂ: ഹാ.. നീ ടേക് കെയർ…
ഷൈൻ ഒന്ന് ചിരിച്ച് കാണിച്ച്… അവിടെ നിന്നും താഴേക്ക് നടന്നു….
🌀🌀🌀🌀🌀🌀🌀🌀🌀🌀