വിഷ്ണു: ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു…
ആൻഡ്രൂ: അപ്പോ എല്ലാവരും ഒരു ചിയേഴ്‌സ് പറഞ്ഞേ…
അങ്ങനെ ഷൈനും കൂട്ടുകാരും വളരെ നന്നായി തന്നെ പാർട്ടി ആഘോഷിക്കാൻ തുടങ്ങി…
ഇടയ്ക്ക് ഡാൻസ് ഫ്ലോറിൽ ഡാൻസ് കളിച്ചും… പാട്ട് പാടിയും.. മദ്യപിച്ചും.. ഭക്ഷണം കഴിച്ചും എല്ലാം അവർ ഓരോ നിമിഷവും ആനന്ദകരമാക്കി…
എല്ലാവരും അത്യാവശ്യം നല്ല മൂഡിൽ ആയി തുടങ്ങിയിരുന്നു…
കുടിച്ചതിന്റെയും കഴിച്ചതിന്റെയും ഒക്കെ ഹാങ് ഓവർ നന്നായി പ്രകടമാകാൻ തുടങ്ങിയിരുന്നു….
വിഷ്ണു: അളിയാ… ദേ അങ്ങോട്ട് നോക്ക്.. അത്… അത്.. സണ്ണി ലിയോൺ അല്ലേ…??
അരവിന്ദ്: സണ്ണി ലിയോൺ അല്ല മിയ ഖലീഫ ഒന്ന് പോടാ…
ആൻഡ്രൂ: എവിടെ ഞാൻ നോക്കട്ടെ.. ഞാൻ പറഞ്ഞ് തരാം…
അരവിന്ദ് ഫോൺ ആൻഡ്രുവിന് കൊടുത്തു…
ആൻഡ്രൂ: പോടാ.. ഇത് അവരൊന്നും അല്ല.. ഇത് വേറെ ഏതോ പുതിയ ഐറ്റം ആണ്…
ഷൈൻ: ഒന്ന് നിർത്തെടാ… കണ്ട പെണ്ണുങ്ങളുടെ ഫോട്ടോ നോക്കി നടക്കുന്നു…. ഊളകൾ…
ആൻഡ്രൂ: അയ്യോ.. സാറ് എന്ന് മുതലാണാവോ ഇത്രക്ക് അങ്ങ് മാന്യൻ ആയത്…
ഷൈൻ: ഒരു രണ്ട് മൂന്ന് ആഴ്ച മുന്നേ….
അരവിന്ദ്: പോടാ..
പെട്ടന്നാണ് ഷൈനിന്റെ ഫോൺ റിംഗ് ചെയ്തത്…
ഷൈൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു…
ദിയ ആയിരുന്നു….
ഷൈൻ: ശൂ.. ടാ മിണ്ടല്ലെ… ദിയയാണ്…
അരവിന്ദ്: ഫോണും കൊണ്ട് പുറത്ത് പോ…
ഷൈൻ അവിടെ നിന്ന് എഴുന്നേറ്റ് ഹാളിന്റെ പുറത്തേക്ക് നടന്നു…
പുറത്തെത്തിയ ഷൈൻ തൊണ്ട ഒക്കെ ഒന്ന് നേരെയാക്കി… മാക്സിമം നോർമൽ ആകാൻ ശ്രമിച്ചു കൊണ്ട് ഫോൺ എടുത്തു…
ഷൈൻ: ഹ..ഹലോ ദിയ…
ദിയ: എവിടെയാ ഷൈൻ…???
ദിയയുടെ സ്നേഹത്തോടെ ഉള്ള ആ ചോദ്യം ഷൈനിനെ ഞെട്ടിച്ചു..
ഇത്രയും നാളിനിടക്ക് ദിയ ആദ്യമായി ആണ് ഇത്ര മയത്തിൽ ഷൈനിനോട് സംസാരിക്കുന്നത്…
ഷൈൻ സന്തോഷത്തോടെ മറുപടി പറഞ്ഞു…
ഷൈൻ: ഞാൻ.. ഞാൻ പാർട്ടിയിൽ ആണ്…
ദിയ: എന്നിട്ട് ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ…
ഷൈൻ: ഞാൻ പുറത്താ നിൽക്കുന്നത്… കേൾക്കാൻ വേണ്ടി ഇങ്ങോട്ട് നിന്നതാ…
ദിയ: ഷൈൻ… ഞാൻ ഒരു കാര്യം പറയാൻ ആണ് വിളിച്ചത്..??
ഷൈൻ: എന്താ ദിയ… എന്താണെങ്കിലും മടിക്കാതെ പറഞ്ഞോളൂ…