ഷൈൻ: അതിനി ഞാൻ പറഞ്ഞിട്ട് വേണോ??? എനിക്ക് ആകെ വിളിക്കാൻ ഉള്ളത് നിങ്ങളെ മാത്രം അല്ലേ.. ബാക്കി ആരൊക്കെ ആണെന്ന് വച്ചാൽ നിങ്ങള് തന്നെ നോക്കി വിളിച്ചാൽ മതി.. പിന്നെ സംഭവം സീക്രട്ട് ആയിരിക്കണം.. പപ്പ അറിഞ്ഞാൽ അറിയാലോ…
ആൻഡ്രൂ: അതൊക്കെ നമുക്ക് റെടിയാക്കം…
ഷൈൻ: ഹാ…
അങ്ങനെ ഷൈനും ആൻഡ്രുവുമെല്ലാം ഓഫീസ് കാര്യങ്ങളും കല്ല്യാണത്തിന് ഉള്ള മറ്റ് തയ്യാറെടുപ്പുകളും ഒക്കെ ആയി ബിസി ആയിരുന്നു…
വിവാഹത്തിന്റെ രണ്ട് ദിവസം മുന്നേ ആയിട്ടാണ് ബാച്ചിലർ പാർട്ടി പ്ലാൻ ചെയ്തിരുന്നത്…
ഷൈനും കൂട്ടുകാരും പിന്നെ അടുത്ത കുറച്ച് സുഹൃത്തുക്കളും മാത്രമേ ഉണ്ടാകൂ എന്നാണ് പ്ലാൻ ചെയ്തിരിക്കുന്നത്…
സിറ്റിയിലെ തന്നെ ഒരു വലിയ ഹോട്ടലിൽ ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന അതി ഗംഭീര ഡി ജെ പാർട്ടി ആയിരുന്നു…
ദിയയുടെ മനസ്സിലെ യദാർത്ഥ പ്ലാനുകൾ എന്താണെന്ന് അറിയാതെ ഷൈൻ ഒരുപാട് സന്തോഷിക്കുക ആയിരുന്നു…
അതേ ചരിത്രം ആവർത്തിക്കുകയാണ്…
അന്ന് ദിയയാണെങ്കിൽ ഇന്ന് ഷൈൻ….
🌀🌀🌀🌀🌀🌀🌀🌀🌀🌀
ദിവസങ്ങൾ പിന്നെയും കടന്നു പോയി…
ദിയയുടെയും ഷൈനിന്റെയും വിവാഹത്തിന് ഇനി കേവലം മൂന്ന് ദിവസങ്ങൾ മാത്രം…
എല്ലാവരും വളരെ സന്തോഷത്തിലും ഉത്സാഹത്തിലും ആണ്…
ഇരട്ട കുട്ടികൾ ആയത് കൊണ്ട് തന്നെ ഈ ഒരു അവസരത്തിൽ തന്നെ മായയുടെ കൂടി വിവാഹം നടത്തിയാലോ എന്ന് ഒരു ആലോചന അവരുടെ വീട്ടിൽ ഉയർന്നു കേട്ടെങ്കിലും അത് തങ്ങളുടെ പ്ലാനുകളെ തകർക്കും എന്നുള്ളത് കൊണ്ട് ദിയയും മായയും അതിനെ എതിർത്തു…
അവർ കട്ടക്ക് നിൽക്കുമ്പോൾ പിന്നെ വീട്ടുകാർക്ക് വേറെ ഓപ്ഷൻ ഇല്ലല്ലോ…
ഷൈനിന്റെ വീട്ടിൽ ആണെങ്കിൽ ഏക മകന്റെ വിവാഹം ഉത്സവം ആക്കാനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു…
ഇരു കുടുംബത്തിനും അത്രക്ക് ബന്ധുക്കൾ ഒന്നും ഇല്ലായിരുന്നു… പിന്നെ ഒരുപാട് സുഹൃത്ത് ബന്ധങ്ങളും പരിചയങ്ങളും ഉള്ളത് കൊണ്ട് ആളുകൾക്ക് പഞ്ഞം ഒന്നും ഉണ്ടാകില്ല…
അങ്ങനെ ആ ദിവസവും വന്നെത്തി…
ഇന്നാണ് ഷൈനിന്റെ ബാച്ചിലർ പാർട്ടി….
ഷൈൻ ഈ സമയം ഓഫീസിൽ ഇരിക്കുക ആയിരുന്നു…