അളിയൻ: ഹാ.. നീ അത് വിട് ഷൈൻ.. പപ്പയുടെ സ്വഭാവം എന്നെക്കാൾ നന്നായി നിനക്ക് തന്നെ അല്ലേ അറിയുന്നത്…
ഷൈൻ: അതാണ് പിന്നെ ഉള്ളത്…
കുറച്ച് നേരം കൂടി ഷൈൻ ചേച്ചിയുടെയും അളിയന്റെയും കൂടെ സംസാരിച്ച് അവിടെ ഇരുന്നു…
അത് കഴിഞ്ഞപ്പോൾ അവരോട് ഗുഡ് നൈറ്റ് പറഞ്ഞ് കിടക്കാൻ ആയി മുറിയിലേക്ക് നടന്നു…
അമ്മച്ചിയും പപ്പയും എല്ലാം ഇതിനോടകം തന്നെ കിടന്നിരുന്നു…
മുറിയിൽ എത്തിയ ഷൈൻ നാളെ എങ്ങനെ അന്നയെ നേരിൽ കണ്ട് തന്റെ ഇഷ്ടം അവതരിപ്പിക്കും എന്നുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യാൻ തുടങ്ങി…
എന്തായാലും പൈങ്കിളി ആകരുത് എന്ന് ഷൈനിന് നിർബന്ധം ഉണ്ടായിരുന്നു..
ഇനി അവൾക്ക് ഇഷ്ടാവാതെ ഇരിക്കോ.. ഏയ്.. എന്ത് കൊണ്ട്.. അവൾക്കിഷ്ടപ്പെടാതെ ഇരിക്കാൻ എന്ത് കാരണം ആണുള്ളത്..?? എല്ലാം ഓകെ അല്ലേ… ആവുമായിരിക്കും…
അങ്ങനെ ഓരോന്ന് ആലോചിച്ച് ആലോചിച്ച് കിടന്ന് എപ്പോഴോ ഷൈൻ ഉറങ്ങി പോയി…
🌀🌀🌀🌀🌀🌀🌀🌀🌀
ക്ലാസിലേക്ക് കയറി വന്ന ഷൈനിന്റെ നേരെ വന്ന ചോറ്റ് പാത്രം ഞൊടിയിടയിൽ ആണ് ഷൈൻ തല വെട്ടിച്ചു മാറ്റിയത്…
എറിഞ്ഞത് വേറെ ആരും അല്ല.. ദിയ..
ദിയയുടെ വലം കൈ ഷൈനിന്റെ മുഖത്തിന് നേരെ പാഞ്ഞടുത്തു….
പെട്ടന്ന് തന്നെ ഷൈൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു…..
നന്നായി വിയർക്കുന്നുണ്ട്… നന്നായി കിതക്കുന്നും ഉണ്ട്…
ഷൈൻ ബെടിന്റെ അരികിൽ ഇരുന്ന ടേബിളിൽ നിന്നും ജഗ്ഗ് എടുത്ത് വെള്ളം കുടിക്കാൻ തുടങ്ങി…
ടേബിളിൽ തന്നെ ഉള്ള മിനി ടൈം പീസിൽ സമയം മൂന്ന് മണി എന്ന് കാണിക്കുന്നുണ്ടായിരുന്നു….
എന്താ കർത്താവേ ഇപ്പൊ ഇങ്ങനെ ഒരു സ്വപ്നം…
രണ്ട് വർഷത്തിന്റെ ഇടക്ക് ആദ്യമായി ആണ് അവളെ പറ്റി ഒരു സ്വപ്നം കാണുന്നതും ഓർക്കുന്നതും…
അരവിന്ദ് വൈകുന്നേരം അവളെ കുറിച്ച് പറഞ്ഞത് മുതൽ മനസ്സിൽ എവിടെയോ ആ ചിന്തകൾ കിടന്നത് കൊണ്ടാകാം…
അങ്ങനെ സമാധാനിച്ച് ഷൈൻ വീണ്ടും കണ്ണടച്ച് കിടക്കാൻ വേണ്ടി ശ്രമിച്ചു….
പക്ഷേ ഏറെ നേരം ഷൈനിന് ഉറക്കം ഇല്ലാതെ കിടക്കേണ്ടി വന്നു…
ദിയയെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു മനസ്സ് നിറയെ…
ശരിയാണ് അന്നവളോട് ചെയ്തത് കുറച്ച് കടന്ന കൈ തന്നെ ആണ്..
അതിന് എന്തിനാണ് ഞാൻ ഇത്ര കുറ്റബോധം കാണിക്കുന്നത്…
അന്ന് അതിനുണ്ടായിരുന്ന ന്യായങ്ങൾ ഇപ്പോളും ഉണ്ട്… ഒരു കണക്കിന് അവള് അത് അർഹിച്ചിരുന്നത് തന്നെ ആണ്…
സ്വയം മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ച് ഷൈൻ ഉറക്കത്തിലേക്ക് വീണു…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
രാവിലെ പതിവ് സമയത്ത് തന്നെ ഷൈൻ എഴുന്നേറ്റു…
കുളിച്ച് ഡ്രസ്സ് എല്ലാം മാറി റെഡി ആയി…
പതിവിലും അതികം സമയം ഷൈൻ കണ്ണാടിക്ക് മുന്നിൽ ചിലവഴിച്ചു…
അവസാനം സ്വന്തം സൗന്ദര്യത്തിൽ അഭിമാനം വന്നപ്പോൾ ഷൈൻ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി…