Love Or Hate 08 [Rahul Rk]

Posted by

മുറ്റത്ത് അളിയന്റെ കാർ കിടക്കുന്നത് കണ്ടപ്പോൾ തന്നെ ചേച്ചിയും അളിയനും വന്നിട്ടുണ്ട് എന്ന് ഷൈനിന് മനസ്സിലായി…ഷൈനിന്റെ അളിയൻ ഇപ്പൊൾ പോലീസ് ജോലി ഒക്കെ ഉപേക്ഷിച്ച് ഒരു കോളേജിൽ ലെച്ചറർ ആയി ജോലി ചെയ്യുകയാണ്..
അതാണ് സേഫ് എന്നാണ് അങ്ങേരു പറയുന്നത്…

ഷൈൻ വാതിൽ തുറന്ന് അകത്ത് കയറിയതും എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ആണ് കണ്ടത്..
ഷൈനിനെ കണ്ടതും അമ്മച്ചി വിളിച്ചു…

അമ്മച്ചി: വാടാ.. വന്ന് ഇരിക്ക്‌…

ഷൈൻ തോളിൽ ഇട്ടിരുന്ന കോട്ട്‌ സോഫയിലേക്ക് ഇട്ട് ഒരു കസേര വലിച്ച് അവരുടെ കൂടെ ഇരുന്നു…

ഷൈൻ ഇരുന്നതും പപ്പ അൽപം ഗൗരവത്തോടെ ചോദിച്ചു.. അല്ല പുള്ളി എപ്പോഴും അങ്ങനെ തന്നെ ആണ്..

പപ്പ: എവിടെ ആയിരുന്നു നീ ഇത്ര നേരം…??

ഷൈൻ: ഞാൻ.. കൂട്ടുകാരുടെ കൂടെ ഒന്ന് പുറത്ത് പോയി…

പപ്പ: കറക്കം കുറച്ച് കൂടുന്നുണ്ട്.. കമ്പനി കാര്യങ്ങൾ ഒക്കെ നീ നോക്കും എന്ന ധൈര്യത്തിൽ ആണ് ഞാൻ എല്ലാം അങ്ങ് കയ്യിൽ തന്നത്.. ആ പ്രതീക്ഷ നീയായിട്ട്‌ തെറ്റിക്കരുത്…

ഷൈൻ: ഇല്ല പപ്പ…

ഷൈനിനെ അവസരം കിട്ടുമ്പോൾ ഒക്കെ പപ്പ ഇങ്ങനെ വിരട്ടാർ ഉള്ളതാണ്..
ഇനിയും എന്തെങ്കിലും പറയും എന്നുള്ളത് കൊണ്ട് അമ്മച്ചി അതിനൊരു ബ്ലോക്ക് ഇട്ടു…

അമ്മച്ചി: നിങ്ങള് ഒന്ന് ചുമ്മാ ഇരുന്നെ.. ഭക്ഷണം കഴിക്കുമ്പോൾ ആണോ ഓഫീസ് കാര്യം…

പപ്പ ഒന്നും പറയാതെ അമ്മച്ചിയെ ഒന്ന് നോക്കുക മാത്രം ചെയ്തു…
അതോടെ ഷൈനിനും സമാധാനം ആയി.. ഇനി ഒന്നും പറയില്ല എന്നറിയാം…

അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് ഷൈൻ മുറിയിൽ പോയി ഫ്രഷ് ആയി താഴേക്ക് വന്നു…

അളിയൻ അപ്പോഴും സോഫയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു…
ഷൈൻ അളിയന്റെ കൂടെ പോയി ഇരുന്നു…

ഷൈൻ: പിന്നെ എന്തൊക്കെ അളിയാ വിശേഷങ്ങൾ..??

അളിയൻ: എന്ത് വിശേഷം… നിന്റെ ചേച്ചിക്ക് എന്നും പരാതി ആണ്…

ഷൈൻ: എന്തിന്…??

അളിയൻ: കോളേജ് പഠിത്തം കഴിഞ്ഞതിൽ പിന്നെ നീ ആ വഴിക്ക് വന്നിട്ടില്ല എന്നും പറഞ്ഞ്…

ഷൈൻ: അത്.. അളിയാ.. ഞാൻ പിന്നെ ഈ ബിസിനസ്സ് കാര്യം ഒക്കെ ആയി…. തിരക്കായി പോയി…

അതിനു മറുപടി പറഞ്ഞത് ഷൈനിന്റെ ചേച്ചി ആയിരുന്നു.. അവർ അടുക്കളയിൽ നിന്ന് വന്ന് ഷൈനിന്റെ കൂടെ ഇരുന്നു…

ചേച്ചി: സ്വന്തം ചേച്ചിയെ കെട്ടിച്ചയച്ച വീട്ടിൽ ഒന്ന് വന്നു പോകാൻ പോലും സമയം ഇല്ലാത്ത എന്ത് തിരക്കാടാ നിനക്ക് ഉള്ളത്…??

ഷൈൻ: ഇപ്പൊ തന്നെ പപ്പ പറഞ്ഞത് നീയും കേട്ടതല്ലെ.. ഇതാണ് അവസ്ഥ…

ചേച്ചി: അത് നീ നേരം വൈകി വന്നത് കൊണ്ടല്ലേ…??

ഷൈൻ: നീയും പപ്പക്ക്‌ സപ്പോർട്ട് ആണോ… അളിയൻ കേക്ക്.. ഞാൻ പ്രായ പൂർത്തി ആയ ഒരു ചെറുപ്പക്കാരൻ അല്ലേ..?? എനിക്ക് എന്റെ ഇഷ്ടങ്ങൾ ഒക്കെ നോക്കണ്ട.. ഞാൻ കമ്പനി നല്ല രീതിയിൽ തന്നെ അല്ലെ കൊണ്ട് പോകുന്നത്… പിന്നെ എന്തിനാ പപ്പ ഇങ്ങനെ ചാടി കടിക്കാൻ വരുന്നത്..??

Leave a Reply

Your email address will not be published. Required fields are marked *