ഷൈൻ: അതിനൊരു കാരണം ഉണ്ട്..
ആൻഡ്രൂ: എന്ത് കാരണം..??
ഷൈൻ ആദ്യമായി അവളെ കണ്ടതും ഡോർ തലയിൽ വന്ന് ഇടിച്ചതും.. അവള് സോറി പറഞ്ഞതും എല്ലാം അവരോട് പറഞ്ഞു…
ആൻഡ്രൂ: ഓഹോ.. അപോ ഇതിന്റെ ഇടക്ക് ഇങ്ങനെ ഒക്കെ നടന്നോ…
ഷൈൻ: ചെറുതായിട്ട്…
അരവിന്ദ്: എന്നിട്ട് നീ അവളോട് പ്രതികാരം ചെയ്യുന്നില്ലേ..??
ഷൈൻ: പ്രതികാരമോ..??
അരവിന്ദ്: അതെ.. നിന്റെ തലക്ക് ഡോർ കൊണ്ട് ഇടിച്ചതല്ലെ..??
ഷൈൻ: എടാ അത് അവൾക്ക് അറിയാതെ പറ്റിയതാണ്…
അരവിന്ദ്: നിനക്ക് ഓർമ്മയുണ്ടോ ഷൈൻ.. രണ്ട് വർഷം മുൻപ് ഇത് പോലെ അറിയാതെ ചെയ്ത ഒരു തെറ്റിന് നീ ഒരു പെൺകുട്ടിയോട് ചെയ്ത ക്രൂരതയെ പറ്റി… ദിയയെ പറ്റി….
അരവിന്ദിന്റെ വാക്കുകൾ ഒരു വെള്ളിടി പോലെ ആണ് ഷൈനിന്റെ മനസ്സിലേക്ക് പെയ്തിറങ്ങിയത്…
ആർത്തിരമ്പുന്ന തിരമാലകൾ പോലെ ഷൈനിന്റെ ഉള്ളം കലങ്ങി മറിയാൻ തുടങ്ങി…
അന്നത്തെ അഹങ്കാരത്തിലും പണത്തിന്റെ കൊഴുപ്പിലും എല്ലാം ചെയ്ത പ്രവർത്തി എത്ര വലിയ ക്രൂരതയാണ് എന്ന് തിരിച്ചറിഞ്ഞത് കോളജിൽ നിന്നും ഇറങ്ങിയതിന് ശേഷം ആയിരുന്നു…
പിന്നീട് പലപ്പോഴും അതിനെ കുറിച്ച് ഓർത്ത് പശ്ചാത്തപിച്ചിട്ടുണ്ട്… പക്ഷേ എന്തൊക്കെ പറഞ്ഞാലും ചെയ്തത് തെറ്റ് തന്നെ ആണ്…
അവസാനം സ്വയം സമാധാനിപ്പിച്ച് അവയെല്ലാം മനസ്സിൽ തന്നെ കുഴിച്ച് മൂടിയതായിരുന്നു.. പക്ഷേ പെട്ടന്ന് അരവിന്ദ് അങ്ങനെ ചോദിച്ചപ്പോൾ… ആ പേര് വീണ്ടും കേട്ടപ്പോൾ…. മനസ്സ് ഒന്ന് ഉലഞ്ഞുവോ..??
ഷൈൻ: എടാ.. അത്.. അന്ന്…
അരവിന്ദ്: ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… പക്ഷേ അത് പോലൊരു തെറ്റ് ഇനി നീ ആവർത്തിക്കരുത്… നീ അത്രയും സീരിയസ് ആണെങ്കിൽ മാത്രം ഇതുമായി മുന്നോട്ട് പോയാൽ മതി…
വിഷ്ണു: അല്ല അവളോട് ഇതിനെ പറ്റി വല്ലതും പറഞ്ഞോ..??
ഷൈൻ: ഇല്ല ഞാൻ നാളെ പറഞ്ഞാലോ എന്ന് ആലോചിക്കുകയാണ്.. ഇനിയും വൈകിപ്പിച്ചിട്ട് കാര്യം ഇല്ലല്ലോ…
അരവിന്ദ്: അതെ.. അതാണ് നല്ലത്.. നീ ആദ്യം അവളെ പോയി കണ്ട് എല്ലാം തുറന്ന് സംസാരിക്.. അവളുടെ റസ്പോൺസ് അറിഞ്ഞിട്ട് നമുക്ക് ബാക്കി നോക്കാം…
ഷൈൻ: ഓകെ…
പിന്നെയും കുറെ നേരം അവർ പതിവ് പോലെ അവിടെ ഇരുന്ന് ഓരോന്ന് സംസാരിക്കുകയും കളിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്തു…
വൈകുന്നേരം പതിവ് സമയത്തിനും വൈകി ആണ് ഷൈൻ വീട്ടിലേക്ക് ചെന്നത്…