തന്റെ ഇഷ്ടം അവളെ അറിയിക്കുക.. അവൾക്കും സമ്മതം ആണെങ്കിൽ വീട്ടിൽ അറിയിച്ച് എല്ലാവരുടെയും സമ്മതത്തോടെ അവളെ വിവാഹം കഴിക്കുക… ഇത്രയും ഒക്കെ ആയിരുന്നു ഷൈനിന്റെ മനസ്സിലെ പ്ലാൻ…
ഇക്കാര്യം ഇപ്പൊൾ അറിയാവുന്നത് ഷൈനിന്റെ കൂട്ടുകാർക്ക് മാത്രം ആയിരുന്നു…
അന്നയോട് പോലും ഷൈൻ സൂചനകൾ ഒന്നും നൽകിയിരുന്നില്ല…
എല്ലാത്തിനും ഒരു നല്ല സമയം നോക്കി നിൽക്കുകയായിരുന്നു ഷൈൻ…
🌀🌀🌀🌀🌀🌀🌀🌀🌀
ഷൈൻ ഓർമകളിൽ നിന്നും മുക്തനായി..
യാദൃശ്ചികം ആയി ശ്യാമിന്റെ കല്ല്യാണ കാര്യം കേട്ടത് മുതൽ ഷൈനിന്റെ മനസ്സിലും ഒരു ചാൻചാട്ടം ഉണ്ടായി…
താൻ ഇനി എന്തിനാണ് കാത്തിരിക്കുന്നത്.. എല്ലാം അന്നയോട് പറയാൻ തന്നെ ഷൈൻ തീരുമാനിച്ചു.. അതിനു മുന്നേ കൂട്ടുകാരോട് അഭിപ്രായം ചോദിക്കണം….
ഷൈൻ ഇൻർകോമിൽ ആൻഡ്രുവിന് കോൾ ചെയ്തു..
ആൻഡ്രൂ: ഹാ പറ…
ഷൈൻ: ഇറങ്ങാം…
ആൻഡ്രൂ: ഓകെ…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ഷൈനും ആൻഡ്രുവും നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു…
അസ്തമയ സൂര്യന്റെ ചെഞ്ചായം ആകാശവും തിരമാലകളും സ്വർണ വർണമുള്ളതാക്കി…
തീരത്ത് ഓടി കളിക്കുന്ന കുട്ടികളും കൈകോർത്ത് കൊണ്ട് നടക്കുകയും ഇരിക്കുകയും ചെയ്യുന്ന ഒരുപാട് ഭാര്യാ ഭർത്താക്കൻമാരും പ്രണയ ജോഡികളും എല്ലാം അവിടെ ഉണ്ടായിരുന്നു…
ഷൈനും ആൻഡ്രുവും ഒരു ബെഞ്ചിൽ ഇരിക്കുകയാണ്…
അതികം വൈകാതെ തന്നെ അരവിന്ദും വിഷ്ണുവും വന്ന് അവരുടെ കൂടെ ഇരുന്നു…
അവർ കൂടെ വന്നതും ആൻഡ്രൂ ഷൈനിനോട് ചോദിച്ചു…
ആൻഡ്രൂ: ഇനി പറ.. നീ എന്താ സീരിയസ് കാര്യം പറയണം എന്ന് പറഞ്ഞത്…??
ഷൈൻ: ഞാൻ ഒരു കല്ല്യാണം കഴിച്ചാലോ എന്ന് ആലോചിക്കുവാ…
അരവിന്ദ്: ചോദ്യം കേട്ടപ്പോൾ തന്നെ മനസ്സിലായി മനസ്സിൽ ആരോ കേറി കൂടിയിട്ടുണ്ട് എന്ന്…
വിഷ്ണു: അതെ.. പറ ഷൈൻ.. ആരാ ആൾ..??
ഷൈൻ: ആളെ.. ആൻഡ്രുവിന് അറിയും.. പക്ഷേ നിങ്ങൾക്ക് അറിയാൻ വഴിയില്ല…
ആൻഡ്രൂ: എനിക്കറിയുന്ന ആളോ..?? അതാരാ..??
ഷൈൻ: നമ്മുടെ ടെക് വിങ്ങിലെ ജൂനിയർ കൊച്ച് ഇല്ലെ… അന്ന.. അവള്…
ആൻഡ്രൂ: എന്റെ അളിയാ.. അവളോ..??
ഷൈൻ: അതെ..??
അരവിന്ദ്: ആരാടാ കക്ഷി..??
ആൻഡ്രൂ: ഒരു കിടിലം കുട്ടിയാ.. എന്നാ ഐശ്വര്യം ആണെന്നോ കാണാൻ.. എനിക്ക് മുന്നേ ഒരു സംശയം ഉണ്ടായിരുന്നു…