ഡോർ തുറന്ന് അകത്ത് വന്ന ഷൈനിനെ കണ്ടതും ആൻഡ്രൂ കളിച്ച് കൊണ്ടിരുന്ന ഗെയിം ക്ലോസ് ചെയ്തു…
ഷൈൻ നേരെ വന്ന് ചെയർ വലിച്ച് ആൻഡ്രുവിന്റെ മുന്നിൽ ഇരുന്നു…
ആൻഡ്രൂ: നീ എന്താ ഇവിടെ വന്നിരിക്കുന്നത്..?? ഇന്റർവ്യൂ കാണാൻ പോയില്ലേ..??
ഷൈൻ: പോണം.. നിന്നെ ഒന്ന് കാണാൻ തോന്നി…
ആൻഡ്രൂ: എന്തിന്..???
ഷൈൻ: ഒന്നുമില്ല വെറുതെ..
ആൻഡ്രൂ: എന്താ മോനെ..?? എന്താ ഒരു അന്തം വിടൽ.. സാധാരണ വന്നാൽ നേരെ കാബിനിൽ കയറി പണി എടുക്കാർ ആണല്ലോ.. ഇന്നെന്താ ഈ വഴിക്ക് ഒക്കെ…
ഷൈൻ: ഒന്നുല്ല പറഞ്ഞല്ലോ… ഒന്ന് വെറുതെ വന്നതാ…
ആൻഡ്രൂ: ശരി ശരി…
ഷൈൻ അവിടെ നിന്നും എഴുന്നേറ്റ് നേരെ കാബിനിലേക്ക് നടന്നു…
ഷൈനിന്റെ പെരുമാറ്റത്തിൽ എന്തോ അസ്വാഭാവികത ആൻഡ്രുവിന് തോന്നിയിരുന്നു..
ഷൈൻ കാബിനിൽ എത്തിയതും മോണിറ്റർ ഓൺ ചെയ്ത് മീറ്റിംഗ് റൂമിന്റെ ക്യാമറാ കണക്റ്റ് ചെയ്തു…
ആദ്യം വന്ന കുറെ കാൻഡിഡെട്ടുകളുടെ ഇന്റർവ്യൂ വലിയ താൽപര്യം ഒന്നും കാണിക്കാതെ ആണ് ഷൈൻ കണ്ടു തീർത്തത്…
എന്നാൽ അഞ്ചാറു ആളുകൾ ശേഷം വന്ന ആളെ കണ്ടപ്പോൾ ഷൈൻ ഏറെ താൽപര്യത്തോടെ ആണ് ഇന്റർവ്യൂ മുഴുവൻ കണ്ടു തീർത്തത്…
അവളുടെ പേര് അന്ന ജോൺ എന്നായിരുന്നു…
അങ്ങനെ ഏകദേശം ഉച്ചയോടെ ഇന്റർവ്യൂ എല്ലാം അവസാനിച്ചു…
ഷൈൻ അപ്പോളും അവളെ കുറിച്ച് മാത്രം ആണ് ആലോചിച്ച് കൊണ്ടിരുന്നത്..
അവള് നന്നായി തന്നെ ആണ് പെർഫോം ചെയ്തത്…
ഷൈൻ ഇൻർകോം എടുത്ത് പിന്റോയെ വിളിച്ചു…
പിന്റോ: ഷൈൻ…
ഷൈൻ: പിന്റോ.. ഐ നീഡ് ഫുൾ ലിസ്റ്റ് ഓഫ് ആൾ കാൻഡിഡേറ്റ്സ്…
പിന്റോ: ഗിവ് മി ഫൈവ് മിനിറ്റ്..
ഷൈൻ: ഒകെ..
അങ്ങനെ ഏകദേശം അഞ്ച് മിനിറ്റിനു മുന്നേ തന്നെ ഷൈനിന്റെ കമ്പ്യൂട്ടറിൽ ഒരു മെയിൽ വന്നു…
പിന്റോ തന്നെ ആയിരുന്നു.. ഷൈൻ ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ മുഴുവൻ ലിസ്റ്റും അതിൽ ഉണ്ടായിരുന്നു…
ഷൈൻ മറ്റുള്ളവയെ ഒക്കെ അപ്പാടെ മാറ്റി വച്ച് അന്നയുടെ ബയോഡാറ്റ മാത്രം എടുത്തു…
നല്ലോണം പഠിച്ചിട്ടോക്കെ ഉണ്ട്… ഇന്റർവ്യൂ നന്നായി അറ്റൻഡ് ചെയ്തത് കൊണ്ട് അവളെ സെലക്ട് ചെയ്യാൻ തന്നെ ഷൈൻ തീരുമാനിച്ചു…
അതായിരുന്നു എല്ലാത്തിന്റെയും തുടക്കം..