അപ്പോഴാണ് ഷൈൻ തന്റെ കയ്യിലേക്ക് നോക്കുന്നത്.. അതെ വാച്ച് എടുക്കാൻ മറന്നിരിക്കുന്നു… കാറിൽ തന്നെ ഉണ്ടാകും.. ഷൈൻ വാച്ച് എടുക്കാൻ വേണ്ടി പുറത്തേക്ക് നടന്നു…
ഷൈൻ ഡോർ തുറന്നതും പെട്ടന്ന് പുറത്തൂന്ന് ഒരാൾ ഡോർ തുറന്നതും ഒരുമിച്ചായിരുന്നു..
പെട്ടന്ന് ആയത് കൊണ്ട് ഷൈനിന് മാറാൻ ഉള്ള ഗ്യാപ് കിട്ടിയില്ല..
ഗ്ലാസ്സ് ഡോർന്റെ അഗ്ര ഭാഗം നേരെ ഷൈനിന്റെ നെറ്റിയിൽ വന്ന് ഇടിച്ചു…
“അയ്യോ സാർ… സോറി…”
വലിയ ശബ്ദം ഒക്കെ ഉണ്ടായെങ്കിലും ശൈനിന് അത്രയ്ക്കൊന്നും വേദനിച്ചില്ല..
എന്നാലും നല്ല ദേഷ്യം ആണ് മനസ്സിൽ വന്നത്…
രണ്ട് ചീത്ത പറയാൻ വേണ്ടി മുഖം ഉയർത്തിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഷൈൻ ഞെട്ടി പോയി…
ഐശ്വര്യം തുളുമ്പുന്ന മുഖം.. വാലിട്ടെഴുതിയ കണ്ണുകൾ.. ഒരു മഞ്ഞ ചുരിദാർ ആണ് അവളുടെ വേഷം.. മെലിഞ്ഞ് വടിവൊത്ത ശരീരം.. ഇളം റോസ് നിറത്തിലുള്ള അവളുടെ ചുണ്ടുകൾ… ചെമ്പക പൂവിന്റെ മണം ആയിരുന്നു അവൾക്ക് ചുറ്റും.. അതിന് ഷൈൻ പൂശുന്ന വില കൂടിയ അത്തറുകളെക്കാൾ മണം ഉണ്ടായിരുന്നു..
പറയാൻ വന്ന വാക്കുകൾ എല്ലാം ഇതിനോടകം തന്നെ ഷൈൻ മറന്നിരുന്നു…
അന്തം വിട്ട് നിൽക്കുന്ന ഷൈനിനെ നോക്കി അവള് പറഞ്ഞു…
കുട്ടി: സാർ.. സോറി സാർ.. ഞാൻ കണ്ടില്ല… അറിയാതെ പറ്റിയതാ..
പക്ഷേ അവളെ കണ്ട ആദ്യ നോട്ടത്തിൽ തന്നെ എല്ലാം മറന്ന് നിൽക്കുന്ന ഷൈൻ അവളുടെ വാക്കുകൾ കേട്ടിരുന്നില്ല…
ഷൈൻ തന്നെ ഇങ്ങനെ നോക്കുന്നത് കണ്ടപ്പോൾ ആ കുട്ടിയും ഒന്ന് പകച്ചു..
അവള് വേഗം തന്റെ ശാൾ എല്ലാം നേരെ ഇട്ടു….
അപ്പൊൾ തന്നെ അങ്ങോട്ട് പിന്റോ കടന്ന് വന്നു…
പിന്റോ: എന്താ ഇവിടെ നിൽക്കുന്നത്..??
അപ്പോഴാണ് അവള് ആ പെൺകുട്ടിയെ കാണുന്നത്…
പിന്റോ: അല്ല ഇതാരാ..????
പെട്ടന്ന് തന്നെ ആ പെൺകുട്ടി അങ്ങോട്ട് കയറി പറഞ്ഞു…
കുട്ടി: മേടം.. ഞാൻ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ…
പിന്റോ: ഓകെ.. കുട്ടി അകത്തോട്ട് ഇരുന്നോളു…
പിന്റോ അത് പറഞ്ഞതും ആ പെൺകുട്ടി കയ്യിൽ ഉണ്ടായിരുന്ന ഫയൽ നെഞ്ചോട് ചേർത്ത് പിടിച്ച് ഉള്ളിലേക്ക് നടന്നു…
ഷൈൻ അപ്പോഴും അവളുടെ പോക്കും നോക്കി നിൽക്കുകയായിരുന്നു…
അന്തം വിട്ട് നിൽക്കുന്ന ഷൈനിന്റെ ചുമലിൽ തട്ടിക്കൊണ്ട് പിന്റോ പറഞ്ഞു..
പിന്റോ: എന്ത് പറ്റി ഷൈൻ..??
ഷൈൻ: ഏയ്.. ഞാൻ.. ഞാൻ എന്തോ ഓർത്തുപോയി പെട്ടന്ന്… താൻ ചെല്ല്.. സ്റ്റാർട്ട് ചെയ്തോളൂ…
പിന്റോ: ശരി ഷൈൻ…
ഷൈൻ കുറച്ച് നേരം അവിടെ ചുറ്റി പറ്റി നിന്ന ശേഷം നേരെ ആൻഡ്രുവിന്റെ കാബിനിലേക്ക് നടന്നു…