പപ്പ ഷൈനിനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം താഴേക്ക് പോയി…
ഷൈൻ വേഗം വാതിൽ അടച്ച് റെഡി ആകാൻ ആരംഭിച്ചു…
രാവിലെ തന്നെ കടുവ കൂട്ടിൽ ആണല്ലോ കർത്താവേ തല വച്ച് കൊടുത്തത്…
ഷൈൻ വേഗം തന്നെ റെഡി ആകാൻ ആരംഭിച്ചു….
കുളിച്ച് ഡ്രസ്സ് ഒക്കെ മാറിയതും ഷൈൻ ഫോൺ എടുത്ത് ആൻഡ്രുവിനെ വിളിച്ചു..
ആൻഡ്രൂ: ടാ നീ എവിടെ..??
ഷൈൻ: ഞാൻ ഇറങ്ങുന്നെ ഒള്ളു…
ആൻഡ്രൂ: നീ ഒന്ന് പെട്ടന്ന് വാടാ.. എനിക്ക് ഒറ്റക്ക് ഇതൊന്നും മാനേജ് ചെയ്യാൻ വയ്യ…
ഷൈൻ: നീ പിന്റോയുടെ അടുത്ത് ചെല്ല് അവള് നോക്കിക്കോളും..
ആൻഡ്രൂ: ആ.. ആ എന്തായാലും നീ വേഗം വാ…
ഷൈൻ ഫോൺ കട്ട് ചെയ്ത് താഴേക്ക് ചെന്നു…
പപ്പ താഴെ പേപ്പർ നോക്കി ഇരിക്കുന്നുണ്ടായിരുന്നു… ഷൈൻ ഇറങ്ങി വന്നതും പേപ്പറിൽ നിന്നും ഒന്ന് മുഖം ഉയർത്തി നോക്കി എന്നിട്ട് വീണ്ടും പേപ്പറിലെ തന്നെ നോക്കി…
അതിൽ കൂടുതൽ ഒന്നും ഷൈനും പ്രതീക്ഷിച്ചിരുന്നില്ല.. അത് കൊണ്ട് ഷൈൻ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി…
പെട്ടന്നാണ് അമ്മച്ചി വന്ന് വിളിച്ചത്..
അമ്മച്ചി: നീ ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ..???
ഷൈൻ: വേണ്ട അമ്മച്ചി… ലേറ്റ് ആയി ഞാൻ പുറത്തൂന്ന് കഴിച്ചോളാം…
ഇത് പലപ്പോഴും പതിവുള്ളത് ആയത് കൊണ്ട് അമ്മച്ചി പിന്നെ കൂടുതൽ ആയി ഒന്നും പറയാൻ പോയില്ല…
ഷൈൻ നേരെ പോർച്ചിലേക്ക് ഇറങ്ങി..
കാറിന്റെ അടുത്ത് തന്നെ ഡ്രൈവർ കുമാരേട്ടൻ നിൽക്കുന്നുണ്ടായിരുന്നു…
ഷൈൻ: കുമാരേട്ടാ ചാവി എടുക്ക്..?? വണ്ടി ഞാൻ എടുക്കാം..??
കുമാരൻ: എന്താ കുഞ്ഞേ..??
ഷൈൻ: ലേറ്റ് ആയി… പെട്ടന്ന് പോണം.. കുമാരേട്ടൻ അങ്ങോട്ട് കേറിക്കോ..
കുമാരൻ പിന്നെ ഒന്നും പറയാൻ പോയില്ല.. ചാവി ഷൈനിന്റെ കയ്യിൽ കൊടുത്ത് അപ്പുറത്ത് പോയി കയറി..
ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്ത് നേരെ ഓഫീസിലേക്ക് വിട്ടു…
ഒട്ടും വൈകാതെ തന്നെ ഷൈൻ ഓഫീസിൽ എത്തി.. മുന്നിൽ തന്നെ വണ്ടി നിർത്തി..
ഷൈൻ: കുമാരേട്ടാ.. വണ്ടി പാർക്ക് ചെയ്തോളൂ…
ഷൈൻ വണ്ടിയിൽ നിന്നും ഇറങ്ങി.. ഗ്ലാസ്സ് ഡോർ തള്ളി തുറന്ന് ഉള്ളിലേക്ക് കയറി…
റിസപ്ഷനിൽ ഉണ്ടായിരുന്ന ശ്യാമ ഷൈനിന് നേരെ കൈ വീശി…
ശ്യാമ: ഗുഡ് മോണിംഗ് ഷൈൻ…
ഷൈൻ: ഗുഡ് മോണിംഗ് ശ്യാമ…