അരവിന്ദ്: നീ എന്തായാലും ടെൻഷൻ ആകാതെ ഇരിക്ക്… നമുക്ക് അന്വേഷിക്കാം ആരാണ് എന്താണ് എന്നൊക്കെ…
ഷൈൻ: പക്ഷേ.. ഞാൻ എങ്ങനെ എന്റെ അമ്മച്ചിയുടെയും സഹോദരിയുടെയും മുഖത്ത് നോക്കും…
അരവിന്ദ്: നീ അത് വിട് ഷൈൻ.. ഇത് വെറും ഒരു തെറ്റിദ്ധാരണ അല്ലേ… സത്യം എന്നായാലും അവർ അറിയുമല്ലോ…
പെട്ടന്നാണ് ഷൈനിന്റെ ഫോൺ റിംഗ് ചെയ്തത്… അളിയൻ ആണ്.. ഷൈൻ ഫോൺ എടുത്തു…
ഷൈൻ: ഹലോ..
അളിയൻ: നീ എവിടെ..?? പെട്ടന്ന് വീട്ടിലേക്ക് വാ.. പപ്പ നിന്നെ കാണണം എന്ന് പറയുന്നു…
ഷൈൻ ഫോൺ കട്ട് ചെയ്തു…
ഷൈൻ: പപ്പക്ക് എന്തോ സംസാരിക്കണം എന്ന്.. ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ…
ആൻഡ്രൂ: നിക്ക് ഞാനും വരാം..
അരവിന്ദ്: എന്തെങ്കിലും വിവരം കിട്ടിയാൽ വിളിക്ക്..
ഷൈൻ: ശരി ടാ…
അങ്ങനെ ഷൈനും ആൻഡ്രുവും നേരെ വീട്ടിലേക്ക് തന്നെ തിരിച്ചു…
വീട്ടിൽ എത്തിയതും എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു…
ഷൈനും ആൻഡ്രുവും അങ്ങോട്ട് കയറി ചെന്നു…
അവരെ കണ്ടതും പപ്പ സോഫയിൽ നിന്നും എഴുന്നേറ്റു… അളിയനും ചേച്ചിയും അമ്മച്ചിയും എല്ലാം അടുത്ത് നിൽക്കുന്നുണ്ട്..
അമ്മച്ചി ഇപ്പൊൾ കരയുന്നില്ല പക്ഷേ മുഖത്ത് ദുഃഖം നിഴലിച്ചു നിൽക്കുന്നു…
പപ്പ: നാളെ നമ്മൾ ഒരിടം വരെ പോകുന്നു.. എങ്ങോട്ടാണ് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് മനസ്സിലായിട്ടുണ്ടാകും… രാവിലെ റെഡി ആയി നിക്കണം… രണ്ടാളും…
ഷൈൻ: പപ്പ… ഞാൻ പറയുന്നത് ഒന്ന് കേൾക്.. ഇതെന്തോ തെറ്റിദ്ധാരണ ആണ് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല…
പപ്പ: അതൊക്കെ നാളെ അവിടെ പോയിട്ട് തീരുമാനിക്കാം…
ഷൈൻ: എവിടെ പോയിട്ട്.. എനിക്ക് എങ്ങോട്ടും പോകേണ്ട കാര്യം ഇല്ല.. എനിക്കറിയാം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന്.. വേണ്ടവർ വിശ്വസിച്ചാൽ മതി…
പപ്പ: നീ ജോസഫ് തരകന്റെ മകൻ ആണെങ്കിൽ നാളെ എന്റെ കൂടെ വന്നിരിക്കും.. അതല്ല മറിച്ചാണ് നിന്റെ തീരുമാനം എങ്കിൽ ഇപ്പൊ ഇറങ്ങണം എന്റെ വീട്ടിൽ നിന്ന്.. പക്ഷേ അത് എന്റെ ശവത്തിൽ ചവിട്ടി കൊണ്ടാകണം…
തന്റെ പപ്പയുടെ വാശി മറ്റാരേക്കാളും നന്നായി അറിയുന്ന ഷൈൻ മറുത്തൊന്നും പറയാൻ പോയില്ല…
എങ്കിലും ഉള്ളിൽ വന്ന ദേഷ്യം പുറത്ത് കാണിക്കാതെ ഷൈൻ മുകളിൽ തന്റെ റൂമിലേക്ക് നടന്നു… പുറകെ ആൻഡ്രുവും…
ഷൈനും ആൻഡ്രുവും മുറിയിൽ എത്തിയതും ഷൈൻ വാതിൽ കൊട്ടിയടച്ചു..
ആൻഡ്രൂ: എന്താ ഷൈൻ നിന്റെ പ്ലാൻ..??
ഷൈൻ: എന്ത് പ്ലാൻ.. ??