അളിയൻ: അങ്ങനെ ആകരുത് എന്ന് തന്നെ ആയിരുന്നു ഷൈൻ എന്റെയും പ്രാർഥന.. പക്ഷേ…..
പിന്നെ അവിടെ നിൽക്കാൻ ഷൈനിന് തോന്നിയില്ല…
ഷൈൻ നേരെ പോയി കാറിൽ കയറി എങ്ങോട്ടെന്നില്ലാതെ കാർ ഓടിച്ചു..
പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്…
ഷൈൻ ബ്ലൂടൂത്തിൽ തന്നെ ഫോൺ അറ്റന്റ് ചെയ്തു… ആൻഡ്രൂ ആയിരുന്നു…
ആൻഡ്രൂ: ടാ നീ എവിടെ.. എനിക്ക് നിന്നെ ഒന്ന് കാണണം…
ഷൈൻ: എനിക്കും നിന്നെ ഒന്ന് കാണണം…
ആൻഡ്രൂ: നീ എവിടെ ഉള്ളത് പറ ഞാൻ അങ്ങോട്ട് വരാം…
ഷൈൻ: ശരി എന്നാൽ ബീച്ചിലേക്ക് വാ…
ഷൈൻ ആണ് ആദ്യമേ എത്തിയത്.. ഒഴിഞ്ഞ ഒരു ബെഞ്ചിൽ ആർത്തിരമ്പി വരുന്ന തിരകളെ നോക്കി ഷൈൻ അങ്ങനെ ഇരുന്നു…
അധികം വൈകാതെ തന്നെ ആൻഡ്രൂ അവിടെ എത്തി.. കൂടെ അരവിന്ദും വിഷ്ണുവും ഉണ്ടായിരുന്നു…
ആൻഡ്രൂ: ടാ എന്നെ അളിയൻ വിളിച്ചിരുന്നു… പുള്ളി കാര്യങ്ങൾ ഒക്കെ പറഞ്ഞു.. എന്താ ഉണ്ടായത്…
ഷൈൻ: വീട്ടിൽ ആരോ വന്നിരുന്നു എന്ന്.. അവരുടെ മകളെ ഞാൻ പ്രേമിച്ച് ഗർഭിണി ആക്കി ചതിച്ചു കളഞ്ഞു എന്നാ അവരു പറയുന്നത് എന്ന്..
വിഷ്ണു: എനിക്ക് തോന്നുന്നു ആളുമാറി പോയതാകും എന്നാ…
ഷൈൻ: എനിക്കും അങ്ങനെ തന്നെ ആണ് ആദ്യം തോന്നിയത്.. പക്ഷേ വന്നത് പപ്പയുടെ ഏതോ ഫ്രണ്ട് ആണ്.. അയാൾ എന്തൊക്കെയോ തെളിവും കാണിച്ചു എന്നാണ് അളിയൻ പറഞ്ഞത്…
ആൻഡ്രൂ: എടാ.. ഇനി നിനക്കെങ്ങാനും വല്ല കയ്യബദ്ധവും..??
ഷൈൻ: ടാ ഞാൻ ഇവിടെ ആകെ ടെമ്പർ തെറ്റി നിക്കാണ്.. അതിന്റെ എടെല് നീ…
അരവിന്ദ്: നിന്നെ മനപൂർവ്വം കരി വാരി തേക്കാൻ മാത്രം ആർക്കാ നിന്നോട് ഇത്ര ശത്രുത…?? അതും ഇത് പോലെ ഒരു കേസും പറഞ്ഞ്…
ഷൈൻ: അതാണ് ഞാനും ആലോചിക്കുന്നത്…
ആൻഡ്രൂ: നിനക്ക് ശത്രുക്കൾ ആയിട്ടുള്ളത് ആരൊക്കെ..?? നീ ഒന്ന് ഓർത്ത് നോക്ക്…
ഷൈൻ: ശത്രുക്കൾ…?? അങ്ങനെ ആരും ഇല്ലല്ലോ… ആകെ ഉണ്ടായിരുന്നത് മൂന്ന് പേര് അല്ലേ.. ഒന്ന് ഇവന്റെ ചേച്ചി.. അവള് എന്റെ മാത്രം ശത്രു അല്ലേ അവൾക്ക് ഞാൻ ശത്രു അല്ലല്ലോ… പിന്നെ ഉള്ളത് നമ്മുടെ കോളജിലെ അർജുൻ.. അവൻ എല്ലാം മറന്ന് നല്ലവൻ ആയതല്ലെ.. പിന്നെ ഉള്ളത് അവളല്ലേ… ദിയ….
ആ പേര് പറഞ്ഞപ്പോൾ തന്നെ ഷൈനിന്റെ ഉള്ളിലൂടെ മിന്നൽ പിണരുകൾ കടന്നു പോയി…
വിഷ്ണു: ഇനി അവളെങ്ങാനും..??
ആൻഡ്രൂ: പിന്നെ.. ഒന്ന് പോടാ.. ഇതെന്താ സീരിയലോ സിനിമയോ വല്ലോം ആണോ.. രണ്ട് വർഷത്തിന് ശേഷം നായകനോട് പ്രതികാരം ചെയ്യാൻ വരുന്ന നായിക… അവൾക്ക് അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ മുന്നേ ആകാമായിരുന്നല്ലോ…
ഇത് എന്തോ മിസ്റ്റ്ക്ക് പറ്റിയതാ.. നീ അത് വിട്ട് കള…
ഷൈൻ: എടാ എനിക്കിത് ഒരു വിഷയം അല്ല.. എന്റെ സത്യ സന്ധത എനിക്ക് അറിയാമല്ലോ… പക്ഷേ എന്റെ വീട്ടുകാർ.. അവരോട് ഞാൻ എന്റെ നിരപരാധിത്വം തെളിയിച്ച് കൊടുക്കേണ്ടെ…