പക്ഷേ ആരും മറുപടി ഒന്നും പറയുന്നില്ല… അമ്മച്ചി തോളിൽ വച്ച ഷൈനിന്റെ കൈ തട്ടി മാറ്റി…
ഷൈൻ: ചേച്ചി നീ എങ്കിലും പറ.. എന്താ കാര്യം..
പക്ഷേ അവിടെ നിന്നും ഒരു മറുപടിയും ഷൈനിന് ലഭിച്ചില്ല…
അപ്പോഴാണ് മുറിയിൽ നിന്നും പപ്പ അങ്ങോട്ട് വന്നത്..
അദ്ദേഹത്തെ കണ്ടതും ഷൈൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു…
ഷൈൻ: പപ്പ.. പപ്പയെങ്കിലും പറ.. എന്താ കാര്യം..??
മുഖം അടച്ചുള്ള ഒരു അടിയായിരുന്നു ഷൈനിന് കിട്ടിയ മറുപടി…
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ ഷൈൻ നക്ഷത്രം എണ്ണി പോയി…
അടുത്ത അടി അടിക്കാൻ അദ്ദേഹം കൈ ഓങ്ങിയതും ഷൈനിന്റെ അളിയൻ ഓടി വന്ന് അദ്ദേഹത്തെ തടഞ്ഞു..
അളിയൻ: മതി പപ്പാ… മതി.. ഞാൻ അവനോട് സംസാരിക്കാം…
പപ്പ അവസാനമായി ഷൈനിനെ ഒന്ന് കൂടി നോക്കിയ ശേഷം അകത്തേക്ക് തന്നെ പോയി..
ഇൗ സംഭവങ്ങൾ കൂടി ആയപ്പോൾ അമ്മച്ചിയുടെ കരച്ചിൽ ഒന്ന് കൂടി ഉച്ചത്തിൽ ആയിരുന്നു…
ഷൈൻ അപ്പോഴും കാര്യം ഒന്നും മനസ്സിലാകാതെ മുഖവും പൊത്തി നിൽക്കുകയാണ്…
അളിയൻ വന്നു ഷൈനിന്റെ തോളിൽ കൈ ഇട്ട് കൊണ്ട് പുറത്തേയ്ക്ക് കൊണ്ടുപോയി…
മുറ്റത്ത് നിന്ന് കൊണ്ട് അവർ രണ്ടുപേരും സംസാരിച്ച് തുടങ്ങി…
അളിയൻ: ഷൈൻ.. പണ്ട് നിന്റെ കയ്യിൽ കുറച്ച് തല്ല് കൊള്ളി തരം ഒക്കെ ഉള്ളതായി എനിക്കറിയാമായിരുന്നു…
പക്ഷേ അതൊക്കെ നിന്റെ പ്രായത്തിന്റെ ആകും എന്നാണ് ഞാൻ കരുതിയിരുന്നത്.. പക്ഷേ വളർന്ന് ഇത്ര വലുത്തായിതും നീ…
അതും ഇങ്ങനെ ഒരു കാര്യം…
ഷൈൻ: എന്റെ അളിയാ എനിക്കിപ്പോഴും കാര്യം എന്താണെന്ന് പോലും മനസ്സിലായിട്ടില്ല… നിങ്ങളൊക്കെ ഇങ്ങനെ പറയാൻ മാത്രം എന്ത് അപരാധം ആണ് ഞാൻ ചെയ്തത്…??
അളിയൻ: ദേ ഷൈനെ.. നീ ഇനിയും അഭിനയിക്കാൻ നിക്കല്ലെ..??
ഷൈൻ: അഭിനയം അല്ല… നിങ്ങള് കാര്യം എന്താണെന്ന് പറഞ്ഞാൽ അല്ലേ എനിക്ക് മനസ്സിലാകൂ… അല്ലാതെ ഇങ്ങനെ….
അളിയൻ: നിനക്ക് അത്ര മറവി രോഗം ആണെങ്കിൽ ഞാൻ പറയാം… നീ പ്രേമിച്ച് കൂടെ കൊണ്ട് നടന്ന് അവസാനം ഗർഭിണി ആണെന്നറിഞ്ഞപ്പോൾ ഉപേക്ഷിച്ച ഒരു പെൺ കുട്ടി ഇല്ലെ… അവളുടെ അച്ഛൻ വന്നിരുന്നു ഇന്നിവിടെ…
കരഞ്ഞു കൊണ്ടാണ് അയാളും ഭാര്യയും ഇവിടെ നിന്ന് പോയത്…. ഇത്രേം വലിയ ഒരു മഹാ പാപി ആണ് നീ എന്ന് എനിക്ക് അറിയില്ലായിരുന്നു ഷൈൻ..
അളിയന്റെ വാക്കുകൾ കേട്ട് ഷൈൻ ആകെ കിളി പോയ അവസ്ഥയിൽ എത്തിയിരുന്നു… ഏത് പെൺകുട്ടി… ഏത് ഗർഭിണി..??
ഷൈൻ: നിങ്ങള് എന്തൊക്കെ ആണീ പറയുന്നത്..?? ഞാൻ പ്രേമിച്ച് ഗർഭിണി ആക്കി എന്നോ…?? ആരെ..?? സത്യായിട്ടും ഞാൻ അറിയാത്ത കാര്യങ്ങൾ ആണിതോക്കെ.. ഇതിൽ എന്തോ ചതി നടന്നിട്ടുണ്ട്…
അളിയൻ: എനിക്കങ്ങനെ തോന്നുന്നില്ല ഷൈൻ… വ്യക്തമായ തെളിവുകളും ആയാണ് അവർ വന്നത്… മാത്രമല്ല പപ്പയുമായി നല്ല അടുപ്പം ഉള്ള അവർക്ക് ഇങ്ങനെ ഒരു കഥ പറഞ്ഞുണ്ടാക്കേണ്ട കാര്യവും ഇല്ല…
ഷൈൻ: അപ്പോ എല്ലാവരും പറഞ്ഞ് വരുന്നത് ഞാൻ ഏതോ പെണ്ണിനെ പിഴപ്പിച്ച് ചതിച്ച് മുങ്ങി എന്നാണോ..??