ഷൈൻ ആഗ്രഹിച്ച പോലെ തന്നെ വളരെ വേഗത്തിൽ ഷൈൻ ഓഫീസിൽ എത്തി..
നേരെ പോയി കാബിനിൽ ഇരുന്നു…
മോണിറ്റർ ഓൺ ചെയ്ത് ടെക് വിങ്ങിലെ കാബിൻ സൈഡിലെ ക്യാമറാ എടുത്തു… പക്ഷേ അന്നയുടെ സീറ്റ് കാലിയായി കിടന്നിരുന്നു…
ഷൈൻ നേരെ ചാറ്റ് ബോക്സ് ഓപ്പൺ ചെയ്ത് പിന്റോക്ക് മെസ്സേജ് അയച്ചു…
അന്ന ലീവാണോ എന്ന് ചോദിച്ച് കൊണ്ട് ആയിരുന്നു മെസ്സേജ്..
ഉടൻ തന്നെ റിപ്ലേ കിട്ടി.. അവള് ഇന്ന് ലീവ് ആണ്.. എന്നായിരുന്നു മെസേജ്…
ചേ നാശം.. അതോടെ ഷൈനിന്റെ മുഴുവൻ സന്തോഷവും ഇല്ലാതായി…
പ്ലാൻ ചെയ്ത് വന്നത് മുഴുവൻ വെറുതെ ആയല്ലോ…
ഷൈൻ പതിയെ ചേയറിലേക്ക് തല ചായ്ച്ച് കിടന്നു….
പെട്ടന്നാണ് ഡോറിൽ ഒരു കൊട്ട് കേട്ടത്…
ഷൈൻ: എസ്…
വാതിൽ തുറന്ന് കൊണ്ട് കടന്ന് വന്നത് മാർക്കറ്റിംഗ് ഹെഡ് ദീപ ആയിരുന്നു…
ഷൈൻ: എന്താ ദീപ..??
ദീപ: ഷൈൻ.. ഞാൻ എന്റെ അപ്പ്രൈസലിന്റെ കാര്യം ലാസ്റ്റ് മീറ്റിംഗിൽ തന്നെ പറഞ്ഞിരുന്നു.. ഇത് വരെ റിപ്പോർട്ട് ഒന്നും വന്നില്ല…. അതാ ഞാൻ…..
ഷൈൻ: ഒഹ്.. ഓകെ ദീപ.. ഞാൻ.. പിന്റോയോട് പറയാം… സോറി ഫോർ ദി ഡിലെയ്…
ദീപ: താങ്ക്സ്..ഷൈൻ
ഷൈൻ: ഓകെ.. ദീപ ചെല്ല്.. എന്റെ മൂഡ് അത്ര ശരിയല്ല…
ദീപ: ഓകെ ഷൈൻ…
ദീപ പോയതും ഷൈൻ വീണ്ടും ചേയറിലേക്ക് തല ചായ്ച്ചു…
ഏകദേശം ഉച്ച വരെ ഷൈൻ അതെ കിടത്തം കിടന്നു…
ഫോൺ അടിക്കുന്ന ശബ്ദം ആണ് ഷൈനിനെ ഉണർത്തിയത്..
എടുത്ത് നോക്കിയപ്പോൾ പപ്പ ആണ്…
പപ്പ എന്താ ഈ നേരത്ത്.. എതായാലും ഷൈൻ ഫോൺ എടുത്തു…
ഷൈൻ: ഹെലോ…
പപ്പ: നീ എവിടെ ആയിരുന്നാലും അര മണിക്കൂറിനുള്ളിൽ വീട്ടിൽ ഉണ്ടാകണം…
അത്രയും പറഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്തു…
പക്ഷേ പതിവിലും വിപരീതമായി അദ്ദേഹത്തിന്റെ ശബ്ദത്തിൽ നല്ല ദേഷ്യവും വാശിയും ഉള്ളതായി ഷൈനിന് തോന്നി..
സംഗതി എന്താണ് എന്ന് മനസ്സിലായില്ലെങ്കിലും പപ്പ നല്ല ദേഷ്യത്തിൽ ആണെന്ന് ഷൈനിനു മനസ്സിലായി…
അത്കൊണ്ട് ഒട്ടും സമയം പാഴാക്കാതെ ഷൈൻ ഓഫീസിൽ നിന്നും പുറത്തേക്ക് ഇറങ്ങി…
ആൻഡ്രുവിനോട് പറയാൻ അവന്റെ കാബിനിൽ നോക്കിയപ്പോൾ അവൻ അവിടെ ഇല്ലായിരുന്നു…
വന്നിട്ട് പറയാം എന്ന് കരുതി ഷൈൻ നേരെ വീട്ടിലേക്ക് ചെന്നു…
പോർച്ചിൽ കാർ നിർത്തി ഷൈൻ ഉള്ളിലേക്ക് കയറി ചെന്നതും സോഫയിൽ ഇരുന്നു കരയുന്ന അമ്മച്ചിയെ ആണ് കണ്ടത്.. അടുത്ത് തന്നെ ചേച്ചിയും ഇരിക്കുന്നു…
ഷൈൻ വേഗം ഓടി ചെന്ന് അമ്മച്ചിയുടെ അടുത്ത് ഇരുന്നു..
ഷൈൻ: അമ്മച്ചി.. എന്ത് പറ്റി…?? എന്തിനാ കരയുന്നത്..??