Love Or Hate 08
Author : Rahul RK | Previous Parts
തന്റെ കാബിനിൽ കമ്പ്യൂട്ടറിൽ മെയിൽ ചെക്ക് ചെയ്യുക ആയിരുന്നു ഷൈൻ…
പെട്ടന്നാണ് ഷൈനിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്…
സ്ക്രീനിൽ പരിചയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു…..
Love Or Hate (തുടരുന്നു….)
പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് തന്നെ ഷൈൻ ഫോൺ, റിംഗ് സൈലന്റ് ആക്കി മേശപ്പുറത്ത് വച്ച് കമ്പ്യൂട്ടറിലേക്ക് മുഖം തിരിച്ചു…
അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ ആദ്യ റിംഗ് അവസാനിച്ച് ഫോൺ വീണ്ടും ബെൽ അടിക്കാൻ തുടങ്ങി…
ഇത്തവണ ഷൈൻ എന്തായാലും ഫോൺ എടുത്തു..
ഷൈൻ: ഹലോ..
****: ഹലോ ഷൈൻ അല്ലേ..??
ഷൈൻ: യെസ് ഷൈൻ.. വു ഇസ് ദിസ്..??
******: എടാ ഷൈനെ.. ഞാനാടാ ശ്യാം..
ഷൈൻ: ശ്യാം…??
ശ്യാം: നിനക്ക് ഓർമയില്ലേ…?? നിന്റെ കൂടെ പോളിയിൽ പഠിച്ച ശ്യം പ്രകാശ്…
ഷൈൻ: എടാ ശ്യാമെ നീയായിരുന്നോ..?? നിന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ടല്ലോ… അപ്പോ ഇതേത് നമ്പർ..??
ശ്യാം: നമ്പർ ഒക്കെ മാറി…ഇപ്പൊ ഇതാ നമ്പർ… സേവ് ചെയ്ത് വചേരെ…
ഷൈൻ: ഓകെ… പിന്നെ എന്തൊക്കെ ഉണ്ട്.. സുഖല്ലെ നിനക്ക്..??
ശ്യാം: സുഖാണ് ടാ.. പിന്നെ ഞാൻ വിളിച്ചത് ഒരു പ്രാധാന കാര്യം പറയാൻ ആണ്…
ഷൈൻ: പറയെടാ…
ശ്യാം: എടാ.. എന്റെ കല്ല്യാണം ആണ് നെക്സ്റ്റ് മൺത്… ഞാൻ നിന്നെ ക്ഷണിക്കാൻ വേണ്ടി വിളിച്ചതാണ്… എന്തായാലും ഞാൻ നിന്റെ വീട്ടിലും വരുന്നുണ്ട്..
ഷൈൻ: wow… Congrats ടാ.. നീ സൗകര്യം പോലെ വീട്ടിലേക്ക് ഇറങ്ങ്.. നമുക്ക് നേരിൽ കണ്ട് കളയാം…
ശ്യാം: ഓകെ ടാ… ഞാൻ നിന്നെ വിളിക്കാം എന്നാൽ.. ആൻഡ്രുവിനെയും നേരിൽ കാണണം…
ഷൈൻ: ഓകെ ടാ ബൈ…
ഷൈൻ ഫോൺ കട്ട് ചെയ്ത് ചേയറിലേക്ക് കിടന്നു…. കൈ രണ്ടും തലക്ക് പുറകിലേക്ക് വച്ച് ഷൈൻ ഓരോന്ന് ആലോചിച്ച് അങ്ങനെ കിടന്നു…
ഷൈനിന്റെ മനസ്സ് മുഴുവൻ അന്ന ആയിരുന്നു…
മൂന്ന് മാസങ്ങൾക്ക് മുമ്പേ ആണ് ഷൈൻ അന്നയെ ആദ്യമായി കാണുന്നത്…
🌀🌀🌀🌀🌀🌀🌀🌀🌀🌀