അങ്ങനെ പോളിയിലെ പഠനവും കയ്യാല പുറത്ത് ആയപ്പോൾ ഇനി ഏത് ദുർഗുണ പരിഹാര പാഠശാലയിൽ ആണ് ഞങളെ അയക്കേണ്ടത് എന്ന തീരുമാനത്തിൽ ആയിരുന്നു ഞങളുടെ രക്ഷിതാക്കൾ..
അവസാനം അതി വിദഗ്ദമായി അവർ അതിന് ഒരു പോം വഴി കണ്ടെത്തുകയും ചെയ്തു…
പോളിടെക്നിക്കിൽ നടക്കാത്തത് ബി ടെക്കിൽ നടത്തണം എന്നാണ് അവരുടെ വാശി..
ഏത് ടെക് പഠിച്ചാലും നമുക്ക് കണക്ക് ആണ് അത് കൊണ്ട് ബി ടെക് എങ്കിൽ ബി ടെക്…
അങ്ങനെ മറ്റെല്ലാ ചെറുപ്പക്കാരെയും പോലെ ഞാനും ആൻഡ്രുവും ബി ടെക് വിദ്യാർത്ഥികൾ ആയി..
ക്യാമ്പസ് ലൈഫ് വളരെ കളർ ഫുൾ ആയിരുന്നു..
പഠിത്തം കണക്കായിരുന്നെങ്കിലും ബാക്കി എല്ലാത്തിലും ഞങൾ മുൻ പന്തിയിൽ ആയിരുന്നു.. അക്കാലത്ത് ആണ് മദ്യപാനം എന്ന ശീലം ചെറുതായി ആരംഭിച്ചത്.. പുകവലി തീരെ ഇല്ല കേട്ടോ.. മദ്യപാനവും ബിയർ മാത്രം..
സെക്കൻഡ് ഇയർ അവസാന സമയങ്ങളിൽ ആണ് ഞങ്ങളുടെ കൂട്ടുകാരൻ വിനോദിന്റെ ബെർത്ത് ഡേ വന്നത്… അവനും ഞങ്ങളെ പോലെ അത്യാവശ്യം ഉള്ള വീട്ടിലെ ആയത് കൊണ്ട് അവനെ പിഴിഞ്ഞ് ചാറു കുടിക്കണം എന്ന് തന്നെ ഞങ്ങൾ തീരുമാനിച്ചു..
അങ്ങനെ ഒഫിഷ്യൽ ആയി എല്ലാവർക്കും പാർട്ടി ഒക്കെ വച്ച ശേഷം ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് മാത്രം രാത്രി 11 മണിക്ക് ഹോട്ടൽ സൽസയിൽ കൂടാൻ തീരുമാനിച്ചു..
ബിയർ ബോട്ടിലുകൾ വരുന്നതിനും വേഗത്തിൽ ഞങൾ അവ കാലിയാക്കി കൊണ്ടിരുന്നു…
“മച്ചാ അടുത്ത ബോട്ടിൽ പറ ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട്ട് വരാം…”
ചെറുതായി ആടുന്നുണ്ട് എങ്കിലും ഞാൻ ഫിറ്റ് അല്ലായിരുന്നു.. നേരെ ബാത്റൂമിൽ പോയി കുടിച്ചത് മുഴുവൻ ഒഴിച്ച് കളഞ്ഞ് ഞാൻ തിരികെ അവന്മാരുടെ അടുത്തേക്ക് ചെന്നു..
“എവിടെ.. അളിയാ ബിയർ എവിടെ…??”
“ബിയർ പറഞ്ഞിട്ടുണ്ട് കൊണ്ട് വന്നിട്ടില്ല..”
ആ പറഞ്ഞത് എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല..
“കൊണ്ട് വന്നില്ല എന്നോ.. എന്നാൽ അത് ഒന്ന് കാണണം അല്ലോ.. ആഹാ അത്രക്കായോ..”
ഞാൻ പൂർണമായും വേറൊരു മൂടിൽ ആയിരുന്നു.. ഞാൻ നേരെ കൗണ്ടറിനു അടുത്തേക്ക് നടന്നു…