“അവര് ക്യാഷ് ആയിട്ട് തരുമോ.. അതോ ചെക്ക് ആയിരിക്കുമോ..??”
“ഇത്രേം വലിയ തുക അല്ലേ.. ചെക്ക് ആവും ടാ…”
ഞാനും ആൻഡ്രൂവും നേരെ ഓഫീസിനകത്ത് കയറി..
“അളിയാ നമുക്ക് ആ റിസപ്ഷനിൽ ചോദിക്കാം.. അവിടെ ഒരു അടിപൊളി ചിക്ക് നിൽക്കുന്നുണ്ട് പെട്ടന്ന് വാ…”
ആൻഡ്രൂ എനിക്ക് മുന്നിൽ നടന്നു.. ഞാനും അവന്റെ കൂടെ നടന്നു.. എന്നിട്ട് റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടിയോട് ചോദിച്ചു..
“ഞങ്ങൾ ബിസിനസ്സിന്റെ ഫസ്റ്റ് പേമെന്റ് വാങ്ങാൻ വന്നതാണ്.. കാഷ്യർ എവിടെ..??”
ആ പെൺകുട്ടി അന്തം വിട്ട് ഞങ്ങളെ നോക്കി കൊണ്ട് ചോദിച്ചു..
“ഒന്നും മനസിലായില്ല സാർ.. നിങ്ങള് ആരെ കാണാൻ ആണ് വന്നത്..??”
“ഞങ്ങൾ ക്യാഷ് മേടിക്കാൻ വന്നതാണ്.. മൾട്ടി ലെവൽ മാർക്കറ്റിന്റെ..”
“സോറി സാർ എനിക്ക് തോന്നുന്നു നിങ്ങൾക്ക് ഓഫീസ് മാറികാണും… ഇത് ഒരു ഐടി കമ്പനി ആണ്..”
ഐടി കമ്പനിയോ..?? ഞാനും ആൻഡ്രൂവും മുഖത്തോട് മുഖം നോക്കി.. പെട്ടന്ന് എന്തോ ഓർത്തത് പോലെ ആൻഡ്രൂ ആ പെൺകുട്ടിയോട് ചോദിച്ചു..
“അപ്പോ ഇത് മണി ട്രീയുടെ ഓഫീസ് അല്ലേ..??”
“അല്ല സാർ..”
അടിപൊളി.. ഞാനും ആൻഡ്രൂവും അതിനകത്ത് നിന്നും പുറത്തിറങ്ങി.. ചുറ്റും നോക്കി പലരോടും ചോദിച്ചു.. പക്ഷേ ആർക്കും എന്താണ് മണി ട്രീ എന്ന് പോലും അറിയില്ല…
കയ്യിലുണ്ടായിരുന്ന സകല നംബറിലും ഞങൾ മാറി മാറി വിളിച്ചു നോക്കി എല്ലാം സ്വിച്ച് ഓഫ് അല്ലെങ്കിൽ പരിതിക്ക് പുറത്ത്..
മറ്റൊരു വഴിയും ഇല്ലാതെ ഞങ്ങൾക്ക് ആ സത്യം അംഗീകരിക്കേണ്ടി വന്നു..
ഞങ്ങൾ അതി വിദഗ്ധമായി പറ്റിക്ക പെട്ടിരിക്കുന്നു…
ഇതായിരുന്നു ഞങളുടെ ജീവിതത്തിലെ ആദ്യത്തെ സംരംഭം പൊട്ടി പൊളിഞ്ഞ കഥ.. നാട്ടിലും വീട്ടിലും ഉള്ള വിശ്വാസം അതോടെ കടപ്പുറത്ത് ആയി…
നാട്ടുകാരുടെ കാശ് മുഴുവൻ പപ്പ കൊടുത്ത് തീർക്കേണ്ടിയും വന്നു..
നാട്ടിലേക്ക് ഇറങ്ങുന്നത് തന്നെ ആദ്യം ഒക്കെ മടുപ്പ് ആയിരുന്നു.. പിന്നെ അതങ്ങ് ശീലം ആയി..
അങ്ങനെ ഞങ്ങൾക്ക് രണ്ടു പേർക്കും നാട്ടിൽ ഒരു വട്ട പേരും കിട്ടി.. മണി ട്രീ…
പിന്നെയും കുറെ തെണ്ടി തിരിഞ്ഞ് നടന്നു.. ഇനി ഈ നടത്തം കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് തിരിച്ചറിവ് വന്നപ്പോൾ വീട്ടുകാരുടെ നിർബന്ധത്തിന് ഇഷ്ടത്തിനും വഴങ്ങി പോളിയിൽ ചേരാൻ തീരുമാനിച്ചു…
അത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ് ആയിരിക്കും എന്ന് അന്ന് ഞാൻ കരുതിയിരുന്നില്ല.. പക്ഷേ മുഴുവൻ പഠിക്കുന്നതിന് മുന്നേ തന്നെ നിർത്തേണ്ടി വന്നു.. അതിനുള്ള കാരണം മറ്റൊരു അവസരത്തിൽ പറയാം…