“എന്നാടാ..”
“ഞാനും ആൻഡ്രുവും കൂടി ഒരു കോഴ്സിന് ചേരാൻ തീരുമാനിച്ചു..”
“എന്ത് കോഴ്‌സാടാ..??”
“അത് യൂട്യൂബിന്റെ ഒരു കോഴ്സ് ആണ്.. പുറത്തൊക്കെ ഭയങ്കര സ്കോപ്പ് ആണ്..”
“ആഹാ.. എന്നാ പോയി ചേർന്നോ..”
“അതല്ല പ്രശ്നം അതിനു ചേരാൻ ഒരു .. ഒരു.. 40,000 രൂപയാകും…”
“അത് ഞാൻ പപ്പയോട് ചോദിച്ച് വാങ്ങിത്തരാം..”
“ഓകെ.. പക്ഷേ പപ്പയോട് ഇപ്പൊ എന്തിനാണ് എന്ന് പറയണ്ട .. ചേർന്ന് കഴിഞ്ഞിട്ട് പറയാം..”
“അതെന്താടാ..??”
“അതൊക്കെ ഉണ്ട് അമ്മച്ചി ക്യാഷ് റെഡി ആക്കി താ…”
“ഓകെ.. ഓകെ….”
അങ്ങനെ ക്യാഷ് എല്ലാം റെഡി ആക്കി ഞാനും ആൻഡ്രുവും ഒട്ടും വൈകാതെ തന്നെ മുഴുവൻ പൈസയും ഇൻവെസ്റ്റ് ചെയ്ത് പരിപാടിയിൽ ചേർന്നു.. ഇനി മറ്റുള്ളവരെ ക്യാൻവാസ് ചെയ്ത് പരിപാടിയിൽ പങ്കെടുപ്പിക്കാൻ ഉള്ള പ്ലാനിംഗ് തുടങ്ങണം…
പിന്നീടുള്ള ഞങ്ങളുടെ ദിവസങ്ങൾ മുഴുവൻ അതിനു വേണ്ടി ഉള്ളതായിരുന്നു.. കിട്ടാവുന്നിടത്ത് നിന്നെല്ലാം ഞങ്ങൾ പണം വാങ്ങി ആളെ ചേർത്തു.. മോഹന സുന്ദരമായ ഞങ്ങളുടെ വാഗ്ദാനങ്ങളിൽ അവർ വീഴുകയും ചെയ്തു…
സ്കൂളിലെ കണക്ക് പഠിപ്പിക്കുന്ന കുറുപ്പ് മാഷിനെ മുതൽ പെൻഷൻ പണം കൊണ്ട് ജീവിക്കുന്ന കുമാരേട്ടനെ വരെ ഞങ്ങൾ ഈ സംരംഭത്തിൽ ചേർത്തു…
എല്ലാവരിൽ നിന്നും പിരിക്കുന്ന പണം കമ്പനി മുൻകൂട്ടി പറഞ്ഞിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ ഞങ്ങൾ നിക്ഷേപിച്ച് കൊണ്ടിരുന്നു…
അങ്ങനെ രണ്ടാഴ്ച പിന്നിട്ടപ്പോലേക്കും അന്നാട്ടിലെ ഒട്ടുമിക്ക ആളുകളും പരസ്പരം അറിയാതെ ഈ ബിസിനസ്സിന്റെ ഭാഗം ആയിരുന്നു.. ഞങ്ങളുടെ ബിസിനസ്സ് അതീവ രഹസ്യവും ആയിരുന്നു…
മറ്റുള്ളവർക്ക് കിട്ടുന്നതിൽ നിന്ന് 10% അടിച്ച് മാറ്റി അവിടെ നിന്നും ലാഭം കൊയ്യാൻ ഞാനും ആൻഡ്രൂവും പദ്ധതി തയ്യാറാക്കി…
അങ്ങനെ ആദ്യ ഘട്ട പണം വാങ്ങേണ്ട തിയ്യതി വന്നു.. ഞങ്ങൾ കമ്പനി തന്ന അവരുടെ അഡ്രസ്സിലുള്ള ഓഫീസിലേക്ക് പോയി…
ബൈക്കിൽ നിന്നിറങ്ങുമ്പോൾ ആൻഡ്രൂ ആണ് പറഞ്ഞത്..
“അളിയാ വലിയ ഓഫീസ് അണല്ലോടാ…”
“അതേ.. അതെ.. വാ കേറി നോക്കാം..”