Love Or Hate 01 [Rahul Rk]

Posted by

“അതിനൊരു വഴി ഉണ്ട്.. ഇവരുടെ ഒരു ക്ലാസ്സ് ഉണ്ട് നാളെ ടൗണിൽ നമുക്ക് അത് പോയി അറ്റൻഡ് ചെയ്യാം.. എന്നിട്ട് ഓകെ ആണെങ്കിൽ ചേർന്നാൽ മതിയല്ലോ..??”

“ഓകെ എന്തായാലും പോയി നോക്കാം..”

ആൻഡ്രൂ പറഞ്ഞത് ഒരു നല്ല ഐഡിയ ആകും എന്ന് എനിക്കും തോന്നി…
അവൻ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ ഞാനോ ഞാൻ എന്തേലും ഒരു കാര്യം പറഞ്ഞാൽ അവനോ പിന്നെ ഒന്നും നോക്കാറില്ല…

നാളെ ആണ് ക്ലാസ്സ് എന്നാണ് പറഞ്ഞത്. ക്ലാസ്സ് എന്ന് കേട്ടപ്പോൾ തന്നെ മനസ്സ് മടുത്തു.. പിന്നെ ഒറ്റ തവണ ഒള്ളല്ലോ എന്ന് കേട്ടപ്പോൾ സമാധാനം ആയി..

അങ്ങനെ അന്നത്തെ ദിവസം പ്രത്യേകിച്ച് ഒന്നും ഇല്ലാതെ കടന്ന് പോയി..
അല്ലെങ്കിലും അവധി ദിവസങ്ങളിൽ എന്റെ ലൈഫിൽ പ്രത്യേകിച്ച് ഒന്നും കാണില്ല.. ഉറക്കം ഫുഡിങ് സിനിമ വീണ്ടും റിപ്പീറ്റ് അത്രയേ ഒള്ളു..

അങ്ങനെ ക്ലാസിന്റെ ദിവസം ആയി.. രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് റെഡി ആയി ഞാൻ വണ്ടിയും എടുത്ത് ആൻഡ്രുവിന്റെ വീട്ടിലേക്ക് ചെന്നു..

ഞാൻ ചെന്ന് വിളിച്ചപ്പോൾ ആണ് അവൻ എഴുന്നേൽക്കുന്നത്‌ തന്നെ.. നേരം വൈകിയത് കൊണ്ട് പിന്നെ കുളിക്കാൻ ഒന്നും നിന്നില്ല.. ഞങ്ങൾ നേരെ ടൗണിലേക്ക് വച്ച് വിട്ടു…

അതികം ഒന്നും കറങ്ങേണ്ടി വന്നില്ല ഞങ്ങൾ ക്ലാസ്സ് നടക്കുന്ന ഓഡിറ്റോറിയം കണ്ടെത്തി…
ഞങ്ങൾ ചെന്നപ്പോളേക്കും ഏകദേശം സീറ്റ് എല്ലാം ഫുൾ ആയിരുന്നു.. നാട്ടിൽ പഠിക്കാനും പണി എടുക്കാനും മടിയുള്ള ഇത്രേം ചെറുപ്പക്കാർ ഉണ്ടല്ലേ..

അങ്ങനെ ഞങ്ങളും ഓരോ സീറ്റ് കണ്ടുപിടിച്ച് അതിൽ ഇരുന്നു..

ക്ലാസ് ഭയങ്കര ബോർ ആയിരുന്നു എന്നാലും ഞാൻ ചുരുക്കി പറയാം..
സംഭവം സിമ്പിൾ ആണ്.. നമ്മൾ ആദ്യം ഇതിൽ ജോയിൻ ചെയ്യണം എന്നിട്ട് നമ്മൾ ഓരോരുത്തരെ ചേർക്കണം അപ്പോൾ അതിന്റെ ഒരു കമ്മീഷൻ നമ്മൾക്ക് കിട്ടും.. അങ്ങനെ കൂടുതൽ ആളെ ചേർത്താൽ കൂടുതൽ കമ്മീഷൻ…

ക്ലാസ്സ് ഒക്കെ കഴിഞ്ഞ് എല്ലാവരും പോയി.. ഞാനും ആൻഡ്രുവും ക്ലാസ്സിൽ ചേരാൻ തന്നെ തീരുമാനിച്ചു…

“ഷൈൻ അളിയാ, നമ്മൾ ഏത് സ്കീം എടുക്കും..??”

“പെട്ടന്ന് കാശ് ഉണ്ടാക്കാൻ ഏത് സ്കീം ആണ് ബെസ്റ്റ് എന്നാ പുള്ളി പറഞ്ഞത്..??”

“പെട്ടന്നാണ് എങ്കിൽ 40,000 രൂപയുടെ സ്കീം ആണ് ബെസ്റ്റ്..”

“അപ്പോ അതിൽ തന്നെ ചേരാം.. പപ്പയുടെ അത്ര ആയില്ലെങ്കിലും അതിന്റെ പകുതി എങ്കിലും എനിക്കും ഉണ്ടാക്കണം..”

അന്നതൊരു വാശി ആയിരുന്നു.. പിന്നെ ഒന്നും നോക്കിയില്ല എങ്ങനെ എങ്കിലും പൈസ ഉണ്ടാക്കണം..
അമ്മച്ചി അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലല്ലോ..
അങ്ങനെ വീട്ടിൽ എത്തിയ ഞാൻ അമ്മച്ചിയെ സോപ്പിടാൻ ഉള്ള പ്ലാനിംഗ് ആരംഭിച്ചു…

“അമ്മച്ചി…”

Leave a Reply

Your email address will not be published. Required fields are marked *