എന്റെ വീട്ടിൽ അവനും അവന്റെ വീട്ടിൽ എനിക്കും പൂർണ സ്വാതന്ത്ര്യം ആണ്.. എങ്ങനെ ഞങൾ ഇത്ര ക്ലോസ് ഫ്രണ്ട്സ് ആയി എന്ന് ഞങ്ങൾക്ക് പോലും അറിയില്ല..
എന്റെ ചേച്ചി ഷൈനി കല്ല്യാണം ഒക്കെ കഴിച്ച് സുഖമായി ജീവിക്കുന്നു.. അവളുടെ ഭർത്താവ് എന്റെ അളിയൻ, പോലീസിൽ എസ് ഐ ആണ്..
അങ്ങനെ പ്ലസ്ടു ഒക്കെ ഒരുവിധം തട്ടിമുട്ടി പാസ്സ് ആയി കഴിഞ്ഞപ്പോൾ ആണ് ഇനി എന്ത് ചെയ്യും എന്ന ചോദ്യം വീട്ടുകാർക്കും നാട്ടുകാർക്കും ഇടയിൽ നിന്ന് ഉയർന്ന് വന്നത്…
സത്യത്തിൽ ആ ചോദ്യം ഞാനും ആൻഡ്രുവും ഞങ്ങളോട് തന്നെ ഇതിനോടകം ഒരായിരം തവണ ചോദിച്ചിരുന്നു… എന്തായാലും കഷ്ടപ്പെട്ട് പഠിക്കാൻ ഒന്നും ഇനി വയ്യ.. സിംപിൾ ആയി എന്തെങ്കിലും ഉണ്ടെങ്കിൽ അത് പഠിക്കാം..
പിന്നീടുള്ള ഞങളുടെ ദിവസങ്ങൾ അങ്ങനെ ഉള്ള ഒരു കോഴ്സ് അന്വേഷിച്ച് ആയിരുന്നു…
രാവിലെ എഴുന്നേറ്റാൽ രാത്രി കിടക്കുന്നത് വരെ ലാപ്ടോപ്പും എടുത്തു വച്ച് നെറ്റിൽ സെർച്ച് ചെയ്യൽ ആണ് പണി.
അന്നത്തെ ഗൂഗിളിലും യൂട്യൂബിലും ഉള്ള ഞങ്ങളുടെ പ്രധാന കീ വേഡ് How to become rich in short time എന്നായിരുന്നു..
അങ്ങനെ ഒരു ദിവസം, പതിവ് പോലെ റിസേർച്ച് ഒക്കെ നടത്തി നടത്തി ഞാൻ സോഫയിൽ കിടന്നു ഉറങ്ങുകയായിരുന്നു..
ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്…
ആൻഡ്രൂ ആണല്ലോ…
“പറ അളിയാ..”
“ടാ ഒരു ഉഗ്രൻ ഐഡിയ കിട്ടി..”
“ഉടായിപ്പ് വല്ലതും ആണോടെ..??”
“പോടാ ഉടായിപ്പ് ഒന്നും അല്ല ഞാൻ ശരിക്കും അന്വേഷിച്ച് ഓകെ ആണെന്ന് ഉറപ്പാക്കിയത് ആണ്..”
“അതൊക്കെ പോട്ടെ എന്താ സംഭവം??”
“മൾട്ടി ലെവൽ മാർക്കറ്റിംഗ്..”
“അതെന്തൊന്നാ..??”
“നീ കേട്ടിട്ടില്ലേ ഈ ആളെ ചേർക്കൂ കാശ് നേടൂ എന്നൊക്കെ…?”
“എടാ ഇതൊക്കെ വല്ലതും നടക്കും തോന്നുന്നുണ്ടോ..?? അവസാനം ഇൻവെസ്റ്റ് ചെയ്ത ക്യാഷ് പോകുമോ??”