“കുരുത്തക്കേട് ഒന്നും ഒപ്പിക്കരുത്.. മുൻപത്തെ നിന്റെ സ്വഭാവം വച്ച് പറഞ്ഞതാണ്.. നീ ഇവിടെ എങ്കിലും ഒന്ന് തികച്ച് പഠിക്കണം.. പിന്നെ എന്ത് ആവശ്യം ഉണ്ടെങ്കിലും ചേച്ചിയോട് പറയണം…അളിയനെ ബുദ്ധിമുട്ടിക്കരുത്..”
“നിർത്ത്.. നിർത്ത്.. നാളെ അല്ലേ അമ്മച്ചി ഫസ്റ്റ് ഡേ.. ഇതൊക്കെ നാളെ വിളിച്ച് പറഞ്ഞാൽ പോരെ…?? ഇപ്പൊ തന്നെ പറഞ്ഞ് എന്റെ ഉറക്കം കളയണോ..??”
“നാളെ എനിക്കും പപ്പക്കും ഒരു ബിസിനസ്സ് മീറ്റിംഗ് ഉണ്ട് ടാ.. അപ്പോ വിളിക്കാൻ പറ്റില്ല അതുകൊണ്ടാ…”
“അത് പോട്ടെ.. എന്നെ ഉപദേശിക്കുന്ന ജോലി മേടം നിർത്തി എന്നാണല്ലോ കുറച്ച് മുന്നേ പറഞ്ഞത്…”
“ഹാ.. എന്ത് ചെയ്യാൻ മോനായി പോയില്ലേ..”
അത് കേട്ടപ്പോൾ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…
“ശരി അമ്മച്ചി.. ഇനി ഞാൻ ഉറങ്ങിക്കൊട്ടെ…??”
“ഓകെ ടാ.. എന്റെ മോൻ ഉറങ്ങിക്കോ..”
“ശരി അമച്ചി…”
ഞാൻ ഫോൺ കട്ട് ചെയ്ത് എങ്ങോട്ടോ എറിഞ്ഞ് വീണ്ടും പുത്തപ്പെടുത്ത് തലവഴി മൂടി…
**********************†****************
എന്റെ പേര് ഷൈൻ ജോസഫ്.. എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരം ഇല്ല..
എങ്കിലും പഠിക്കുന്നു എന്ന് പറയാം..
എന്റെ പപ്പക്കും അമ്മയ്ക്കും എന്റെ ചേച്ചി ജനിച്ചതിന് ശേഷം വളരെ വൈകിയാണ് ഞാൻ ജനിക്കുന്നത്..
അതിന്റെ കുറച്ച് ലാളനയും വാത്സല്യവും ഒക്കെ കിട്ടിയത് കൊണ്ട് ഞാൻ കുറച്ച് വഷളായി എന്ന് വേണമെങ്കിൽ പറയാം.. കുറച്ച് ഒള്ളു കേട്ടോ..
അത്യാവശ്യം സാമ്പത്തിക സ്ഥിതി ഒക്കെ ഉള്ള കുടുംബത്തിൽ ജനിച്ചത് കൊണ്ട് എല്ലാവിധ സൗകര്യങ്ങളോടും കൂടി ആണ് ഞാൻ വളർന്നത്..
എനിക് ഉറ്റ സുഹൃത്ത് എന്ന് പറയാൻ എനിക്ക് ഓർമ വച്ചത് മുതൽ ഉള്ളത് ഒരാൾ മാത്രം ആയിരുന്നു..
എല്ലാ കൊള്ളരുതായ്മകൾ ക്കും എന്റെ കൂടെ ഉണ്ടാകാറുള്ള ആൻഡ്രൂ എന്ന് വിളിക്കുന്ന ആൻഡ്രൂസ്..
ഞങ്ങൾക്ക് സമപ്രായക്കാർ ആണ്.