“ഞങ്ങള് ഇപ്പൊ ബി ടെക് ചെയ്യുന്നു…”
“അയ്യേ ബി ടെക് ആണോ.. ഞാൻ എംബിബിഎസ് ആണ്…”
“ഹോ.. ശരി അർജുൻ ഞങ്ങൾക്ക് കുറച്ച് തിരക്കുണ്ട് എന്നാൽ പിന്നെ കാണാം…”
“ഓകെ.. ബൈ…”
അവന്റെ ഒടുക്കത്തെ ഒരു ജാഡ…
“മച്ചാ അവനെ വിളിച്ചു ബാത്റൂമിൽ കൊണ്ട് പോയി ചവിട്ടി കൂട്ടിയാലോ..??”
“വേണ്ട മച്ചാ അവനൊന്നും നമുക്ക് ഒരു സീൻ അല്ല.. വിട്ട് കള…”
അങ്ങനെ മാളിൽ ഒക്കെ കുറെ നേരം കറങ്ങി ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഒരു പടത്തിനും കയറി രാത്രി ആയപ്പോൾ ആണ് ഞങൾ വീട്ടിൽ തിരിച്ചെത്തിയത്…
ചേട്ടായി വന്നിട്ടുണ്ട്… ഞങൾ നേരെ റൂമിൽ പോയി സാധനങ്ങൾ ഒക്കെ എടുത്ത് വച്ച് കുളിച്ച് ഫ്രഷ് ആയി താഴേക്ക് ചെന്നു… സത്യത്തിൽ ഭക്ഷണം കഴിക്കാൻ ആണ് വന്നത്.. അല്ലാതെ ഇവരുടെ ഇടയിൽ വന്നു പെട്ടാൽ ഉപദേശിച്ചു കത്തിവച്ച് കൊല്ലും.. പ്രത്യേകിച്ച് അളിയൻ.. പുള്ളിടെ തള്ളു കേൾക്കുന്നതും ബേധം വല്ല അവാർഡ് പടവും കാണുന്നത് ആണ്…
ഞങ്ങളെ കണ്ടതും ചേച്ചി ഭക്ഷണം എടുക്കാൻ ആയി അകത്തേക്ക് പോയി.. അങ്ങനെ ഞങൾ നാല് പേരും ഇരുന്ന് ഭക്ഷണം കഴിക്കാൻ ആരംഭിച്ചു..
ഈ ഒരു അര മണിക്കൂർ ഞങൾ ഈ തള്ളു സഹിച്ചെ മതിയാകൂ.. വേറെ വഴിയില്ലല്ലോ…
കഴിച്ച് തീർന്നതും ഒട്ടും സമയം പാഴാക്കാതെ ഗുഡ് നൈറ്റ് പറഞ്ഞ് ഞങൾ റൂമിലേക്ക് കയറി..
ആൻഡ്രൂ ഫോണിൽ എന്തൊക്കെയോ നോക്കുന്നുണ്ട്.. ഇൻസ്റ്റാഗ്രാമിൽ ഏതെങ്കിലും പെൺകുട്ടികളെ വളക്കുന്നത് ആയിരിക്കും.. ഞാനും ഫോണിൽ തന്നെ ആണ്.. പക്ഷേ പ്രേമവും പ്രണയവും ഒക്കെ നമ്മൾ പണ്ടെ വിട്ടതാണ്… അതിന്റെ കാരണം പിന്നെ പറയാം…
“അളിയാ.. മറ്റെ സ്നേഹ ലക്ഷ്മി ഫോളോ റിക്വസ്റ്റ് അസ്സപ്റ്റ്റ് ചെയ്തു…”
“അത് വല്ല ഫൈക്ക് പ്രൊഫൈൽ ആകും ടാ.. ഒരു പണിയും ഇല്ലാത്ത അലവലാതി കൾ ആരെങ്കിലും ആകും..”
“ഏയ് ഇത് ഫൈക് ഒന്നും അല്ല… നല്ല കട്ട റിയൽ ആണ്.. പ്രൊഫൈൽ കണ്ടാൽ അറിയാം..”
“നീ അവളോട് ചാറ്റ് ചെയ്ത് ഇരിക്കാതെ ഉറങ്ങാൻ നോക്ക് നാളെ ക്ലാസ്സ് ഉള്ളതല്ലേ…??”
“അതിനല്ലേ അളിയാ നീ നേരത്തെ ഉറങ്ങുന്നത്.. നീ എഴുന്നേറ്റിട്ട് എന്നെ വിളിച്ചാൽ മതി…”
“അത് പോയി നിന്റെ വല്യപ്പനോട് പറ..”
“ബി കൂൾ അളിയാ.. കൂൾ…”
ഞാൻ ഫോൺ ജൻലിന്റെ മേലെ വച്ചിട്ട് പുതപ്പ് വലിച്ച് തല വഴി ഇട്ട് ഉറങ്ങാൻ കിടന്നു…
ആൻഡ്രൂ ഇപ്പോഴും ഫോണിൽ തന്നെ ആണ്….
****************** ********************