“പണ്ട് ഒരു ഇടിയപ്പം തിന്നാൻ പോയിട്ട് ഇടി കിട്ടാതെ രക്ഷപ്പെട്ടത് ആരുടെ ഭാഗ്യം കൊണ്ടാണ് അറിയില്ല.. നീ ഇപ്പൊ ഇഡ്ഡലി തിന്ന്…”
അത് പറഞ്ഞപ്പോൾ ആണ് ആ കഥ ഓർമ്മ വന്നത്…
അന്ന് മൂക്കുമുട്ടെ ഭക്ഷണം ഒക്കെ കഴിച്ച് ഗെയിമും കളിച്ച് കിടക്കുമ്പോൾ ആണ് ആൻഡ്രുവിന്റെ കോൾ വന്നത്…
“എന്താടാ..??”
“അളിയാ ഇടിയപ്പവും ഇറച്ചി കറിയും കഴിക്കാൻ പോയാലോ..??”
വയറു മുട്ടെ കഴിച്ചിട്ട് ഇരിക്കുക ആയിരുന്നു എങ്കിലും പരമു ഏട്ടന്റെ കടയിലെ ഇടിയപ്പവും ഇറച്ചി കറിയും ഓർത്തപ്പോൾ നാവിൽ വെള്ളം ഊറി.. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലും കിട്ടാത്ത സ്വാദ് ആണ് അതിനു…
അങ്ങനെ പാതിരാത്രി ഞാനും ആൻഡ്രുവും വീടിന് പുറകിലെ വയൽ വരമ്പിലൂടെ കട ലക്ഷ്യമാക്കി നടന്നു..
കുമാരേട്ടന്റെ വീടിന് പുറകിൽ എത്തിയപ്പോൾ ആണ് എന്തോ ഒരു പൊട്ടിച്ചിരിയുടെ യും കൊഞ്ചലിന്റെയും ഒക്കെ ശബ്ദം കേട്ടത്.. സംഭവം അത് തന്നെ ബെഡ്റൂം സീൻ…
ഞങ്ങൾ കുറച്ച് നേരം അവിടെ നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി.. ആരും ഇല്ല എന്ന് ഉറപ്പായപ്പോൾ പതുക്കെ ജനൽ വിടവിലൂടെ ഉള്ളിലേക്ക് നോക്കി…
കഷ്ടകാലത്തിന് അന്നേരം അതിലെ വന്ന ഏതോ ഒരു എമ്പോക്കി ഞങളെ കാണുകയും ആരെടാ അത് എന്ന് ഉറക്കെ വിളിക്കുകയും ചെയ്തു…
കേട്ടതും ഞങൾ അവിടെ നിന്ന് ജീവനും കൊണ്ടോടി.. ഇരുട്ട് ആയത് കൊണ്ട് മുഖവും മറ്റും കാണാത്തത് കൊണ്ട് അന്ന് ഞങൾ രക്ഷപ്പെട്ടു… നാശം പിടിക്കാൻ സീൻ ഒന്ന് കാണാൻ പോലും പറ്റിയതും ഇല്ല…..
ഹാ.. അതൊക്കെ ഒരു കാലം…
അങ്ങനെ ഫുഡ് കഴിച്ചു കഴിഞ്ഞ് ഞങൾ ഒന്ന് പുറത്ത് പോകാൻ തീരുമാനിച്ചു.. നാളെ പുതിയ കോളജിലെ ആദ്യത്തെ ദിവസം അല്ലേ അപ്പോ കുറച്ച് ഡ്രെസ്സും ഷൂവും ഒക്കെ വാങ്ങാം എന്ന് വിചാരിച്ചു…
അങ്ങനെ മാളിൽ പോയി ഓരോ കടകൾ ആയി കയറി ഇറങ്ങി നടന്നപ്പോൾ ആണ് ഞങളുടെ പഴയ ഒരു ക്ലാസ്സ് മേറ്റിനെ കണ്ടത്.. അർജുൻ എന്നാണ് അവന്റെ പേര്.. പഠിക്കുന്ന സമയത്ത് തന്നെ ഇവനെ ഞങ്ങൾക്ക് കണ്ണിൽ കണ്ടൂടായിരുന്നു.. വേറൊന്നും കൊണ്ടല്ല ഒടുക്കത്തെ പഠിപ്പ് ആണ്.. അതിന്റെ അഹങ്കാരം വേണ്ടുവോളം ഉണ്ട് താനും…
അവൻ ഞങളെ കണ്ടു എന്ന് തോന്നുന്നു.. ഞങ്ങളുടെ അടുത്തേക്ക് തന്നെ ആണ് വരുന്നത്…
“ഹായ് ഷൈൻ… ഹായ് ആൻഡ്രൂ…”
“ഹായ്.. അർജുൻ..”
“നിങ്ങള് എന്താ ഷോപ്പിങ്ങിന് ഇറങ്ങിയത് ആണോ..??”
“അതേ.. ഞങൾ കുറച്ച് ഡ്രസ്സ് ഒക്കെ എടുക്കാൻ..”
“ഓകെ.. ബൈ ദി ബൈ നിങ്ങള് ഇപ്പൊ എന്ത് ചെയ്യുന്നു..??”