ലൈഫ് ഓഫ് മനു 5 [logan]

Posted by

” സന…. സന അലക്സ്‌ ” അവൾ പറഞ്ഞു
You are from…??? അവളുടെ നാടറിയാൻ അവൻ ചോദിച്ചു.
Am from Kerala…!!!
” ആഹഹാ… മലയാളിയാ….എന്നിട്ടാണോ ഇത്രേം നേരം എന്നെ വട്ടാക്കിയത്.. ???”മനു അവളോട്‌ ചോദിച്ചു.
” എന്നെ കണ്ടാൽ മലയാളിയാണെന്ന് തോന്നില്ലേ ? അവൾ ചോദിച്ചു
” ഞാനോർത്തു വല്ല പഞ്ചാബി ആയിരിക്കുമെന്ന് ”
” അതെന്താ .. പഞ്ചാബി… അങ്ങിനെ തോന്നാൻ ???
“അത്…. നാൻ ഇത് സൊല്ലിയെ ആകണം…. നീ അവ്വളോ അഴക്… ” മനു, സൂര്യ അണ്ണനെ ഓർത്തു ഒരു കാച്ചങ്ങു കാച്ചി…. സാധാരണ പഞ്ചാബി പെൺകുട്ടികൾക്കാണ് ഇത്രേം കളറും, ഗ്ലാമറും ഉണ്ടാവു,…!!!…’
അവൾ പൊട്ടിചിരിച്ചു..”ആഹഹാ അപ്പോൾ പഞ്ചാബി പെണ്ണുങ്ങളെ പറ്റി നല്ല റിസർച് നടത്തിയിട്ടുണ്ടല്ലോ…”
സന അവളെ പറ്റി പറഞ്ഞു, കോട്ടയത്ത്‌ ആണ് വീട്, മിനിസ്ട്രിയിൽ നേഴ്സ് ആണ്.., ഇവിടെ വന്നിട്ട് ഒരു കൊല്ലം ആവുന്നു ”
മനു അവന്റേം കാര്യങ്ങൾ പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ സർവീസ് കഴിഞ്ഞു, അപ്പോഴേക്കും അവർ രണ്ടുപേരും നല്ല കമ്പനി ആയിരുന്നു. പോകാൻ നേരം മനു അവന്റെ കാർഡ് അവൾക്കു കൊടുത്തു…
” എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി… പിന്നെ… 6th ഫ്ലോർലാണ് എന്റെ ഫ്ലാറ്റ്. “

Leave a Reply

Your email address will not be published. Required fields are marked *