ലൈഫ് ഓഫ് മനു – 6 [logan]

Posted by

മനുവിന് വീണ്ടും സൂര്യയുടെ ഡയലോഗ് ഓർമവന്നു…. അവനത് വീണ്ടും പറഞ്ഞു…
” സന നാൻ ഇത് സൊല്ലിയെ ആകണം…. നീ അവളോ അഴക്…., ഉന്നെ മാതിരി അഴകിയെ നാൻ പാത്തതേ കേടയാത്‌. ”
സന അത് കേട്ടു പൊട്ടിച്ചിരിച്ചു…. മനുവിന് അവളെ പിടിച്ചു കടിച്ചു തിന്നാൻ തോന്നി…. മനു അവന്റെ രണ്ടു കവിളിലും കൈകൊണ്ടു തല്ലി…. അത് കണ്ട സന ചിരിച്ചുകൊണ്ട് ചോദിച്ചു… ഇതെന്നാ മനു… വട്ടായോ….
” വട്ടായെന്ന തോന്നണേ…. സനയ്ക്ക് കുടിക്കാൻ എന്താ വേണ്ടത് ?
” Birthday സ്പെഷ്യൽ എന്താ ഒള്ളത് ?” അവൾ ചോദിച്ചു
” അതൊക്കെയുണ്ട്… ആദ്യം ഈ ജൂസ് കുടിയ്ക്ക്… ” മനു ഫ്രിഡ്ജിൽ നിന്നും ആപ്പിൾ ജൂസ് എടുത്തു കൊടുത്തു…
” മനു എന്തൊക്കെയാണ് birthday പരിപാടികൾ ?കേക്ക് വാങ്ങിയോ ?സന ചോദിച്ചു
” എന്ത് പരിപാടി… ഞാൻ കേക്ക് ഒന്നും വാങ്ങിയില്ല… അല്ലാ എനിക്ക് ഗിഫ്റ്റൊന്നും കൊണ്ടൊന്നില്ലേ…. വെറും കയ്യോടെ ആണല്ലോ വന്നത് ? അവൻ ചോദിച്ചു.
” അതൊക്കെ സമയം ആവുമ്പോൾ തരാം മാഷേ… മനു നമുക്ക് താഴെ പോയി കേക്ക് വാങ്ങീട്ട് വരാം…
” അതൊന്നും വേണ്ട സന… കൊച്ചു കുട്ടിയൊന്നും അല്ലല്ലോ കേക്ക് മുറിയ്ക്കാൻ… ”
” മനു വരുന്നെങ്കിൽ വാ… ഇല്ലെങ്കിൽ ഞാൻ പോയി വാങ്ങീട്ട് വരാം ” സന ഇച്ചിരെ ദേഷ്യം ഭാവിച്ചു.
” പിണങ്ങാതെ മാഷേ …. ഞാനും വരാം…

Leave a Reply

Your email address will not be published. Required fields are marked *