” ഓ… വരവ് വച്ചിരിക്കുന്നു… ” അവൻ വേറെ പലതും നടക്കുമെന്ന് വെറുതെ സ്വപ്നം കണ്ടത് വെറുതെ ആയതിന്റെ ദേഷ്യത്തിൽ പറഞ്ഞു…
” അപ്പോൾ goodnight… ”
സന യാത്രപറഞ്ഞിറങ്ങി… പിന്നീട് പലപ്പോളും അവർ ഒരുമിച്ചു പുറത്തു പോയി, ഷോപ്പിംഗ്, സിനിമ, ഡെസ്സേർട് സഫാരി… അങ്ങിനെ പലതും… സനയ്ക്ക് നാട്ടിൽ പോകാൻ ഏതാണ്ട് ഒരുമാസം കൂടെ ബാക്കി… മനുവിന്റെ birthday ആയിരുന്നു അന്ന്,മനു അവളെ ഡിന്നറിനു ക്ഷണിച്ചിരുന്നു. മനു ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ അവളെ വിളിച്ചു,
“ഞാൻ റൂമിൽ എത്തിട്ടോ… സന എപ്പോഴാ വരും..??? ” മനു ചോദിച്ചു
” ഞാൻ റൂമിൽ ഉണ്ട് മനു… വേറെ ആരൊക്കെയാ ഒള്ളത് ?
” വേറെ ആരും ഇല്ല മാഷേ… നമ്മൾ രണ്ടാളും മാത്രം… ഞാൻ വേറെ ആരോടും പറഞ്ഞിട്ടില്ല… ”
” അതെന്നാ, birthday ആയിട്ടു ആരെയും വിളിക്കാതിരുന്നേ… ?
“വിളിക്കാൻ ഇവിടെ അങ്ങിനെ വേണ്ടപ്പെട്ട ആരും ഇല്ലല്ലോ… പിന്നെ ആകെ ഉള്ളത് സനയാണ്… അതല്ലേ… !!!
” അപ്പൊ ഞാൻ മാഷിന് വേണ്ടപ്പെട്ട ആളാണ് അല്ലേ… ? സന ചോദിച്ചു
” എന്താണ്… അങ്ങിനെ അല്ലേ ?
“ഞാൻ ഇപ്പോൾ വരാം മനു… 10 മിനിറ്റ്… അവൾ ഫോൺ വച്ചു.
പലപ്പോഴും മനുവിന്റെ റൂമിൽ പോയിട്ടുണ്ട്, സിനിമ, ഫുഡ് അങ്ങിനെ പലപ്പോഴായി അവന്റെ കൂടെ ചുറ്റിയടിച്ചു… ന്നാലും ഇത് വരെ മോശമായി ഒരു വാക്കുപോലും മനു പറഞ്ഞിട്ടില്ല….
ലൈഫ് ഓഫ് മനു – 6 [logan]
Posted by