ലൈഫ് ഓഫ് ഹൈമചേച്ചി 3

Posted by

ലൈഫ് ഓഫ് ഹൈമചേച്ചി 3

 

Life of Haimachechi Part 3  bY Robin Hood | Latest stories by Robin Hood

 

ഹൈമചേച്ചി 1ഉം 2 ഉം വായിച്ചിട്ടില്ലേ? വായിക്കാത്തവർ വായിക്കുക. സത്യത്തിൽ ഞാൻ ഈ കഥ തുടരണോ വേണ്ടയോ എന്ന് പല വട്ടം ആലോചിച്ചതാണ്. കാരണം അതിന്റെ മൂനാം ഭാഗം ഒരിക്കൽ ഞാൻ എഴുതി പൂർത്തിയാക്കിയതായിരുന്നു. പക്ഷെ നിർഭാഗ്യവശാൽ അത് പോസ്റ്റ് ചെയ്യുന്ന സമയത്തു ഡിലീറ്റ് ആയിപ്പോയി. നാൽപതു പേജ് ഒക്കെ വരുമായിരുന്നു ആ കഥ ഡിലീറ്റ് ആയിപോയാൽ ഉള്ള സങ്കടം നിങ്ങൾക്ക് ഊഹിക്കാവുന്നതാണല്ലോ….
ഹൈമചേച്ചിയുടെ കഥയിൽ ആ എപ്പിസോഡിനു വലിയ പ്രാധാന്യം ഉണ്ടായിരുന്നു. അതിനാൽ അതൊഴിവാക്കി വേറെ എഴുത്തു സാധ്യമാകില്ല. ഞാൻ അത് രണ്ടാമത് പല പ്രാവശ്യം എഴുതാൻ ശ്രമിച്ചെങ്കിലും ആദ്യത്തേതിന്റെ പോലെ ഒക്കുന്നുണ്ടായിരുന്നില്ല. അതിനാൽ നഷ്ടപ്പെട്ട് പോയ ആ കഥയിലെ സംഭവങ്ങൾ ഉൾപ്പെടുത്തി വേറെ രീതിയിൽ ഞാൻ ഇത് എഴുതുകയാണ്.
ഹൈമചേച്ചിയും ജയശങ്കറും മുറപ്പെണ്ണും മുറച്ചെറുക്കനും ആയിരുന്നു. അവരുടെ വിവാഹം കാരണവൻമാർ പറഞ്ഞു വെച്ചതായിരുന്നു . അതിനാൽ അവരുടെ കല്യാണം ഒരു അറേഞ്ച്ട് ലവ് മാര്യേജ് ആയിരുന്നു എന്നു വേണമെങ്കിൽ പറയാം.
തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകരക്കടുത്താണ് ഹൈമചേച്ചിയുടെ തറവാട്. കൃത്യം സ്ഥലം ഞാൻ പറയുന്നില്ല. ജയശങ്കറിൻറെ അച്ഛൻറെ ജോലി പ്രമാണിച്ചു അവർ തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. അതിനാൽ തന്നെ രണ്ട് പേരും കണ്ട് മുട്ടിയിരുന്നത് വെക്കേഷൻ സമയത്തു മാത്രമായിരുന്നു. തങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോകുന്നവരാണെന്നു നേരത്തെ ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് രണ്ടു പേരും കാമുകിയും കാമുകനും ആയി സ്വയം സങ്കല്പിച്ചു. അതിനാൽ തന്നെ അവർ തമ്മിലുള്ള സംസാരത്തിനും ഇടപെടലിനും മേൽ കാരണവന്മാരുടെ ഒരു കണ്ണുണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ അവർ തമ്മിൽ നോട്ടം കൊണ്ട് മാത്രമാണ് അനുരാഗം കൈമാറിയിരുന്നത്. എങ്കിൽത്തന്നെയും രണ്ടു പേരും തങ്ങളെത്തന്നെ മറ്റേയാൾക്കായ് സൂക്ഷിച്ചു പോന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *