ഇപ്പ്രായത്തിൽ പല വേണ്ടാത്ത ചിന്താഗതികളും തോന്നും. അതെനിക്കറിയാം. അത് കൊണ്ട് ഹരി പറഞ്ഞത് ഞാൻ കാര്യമാക്കിയിട്ടില്ല. ഹരി തുടർന്നും ഇവിടെത്തന്നെ വരണം.
ഞാൻ…അതല്ല ചേച്ചി… വേറെയും കാര്യമുണ്ട്. അവിടാകുമ്പോൾ കുറച്ചു കൂടി അടുത്താണ്…പിന്നെ കുട്ടികളും കൂടുതൽ. എനിക്കാണെങ്കിൽ പണത്തിനു ധാരാളം ആവശ്യം ഉണ്ട്. അതാണ് ഞാൻ…
ഓ അതായിരുന്നോ കാര്യം ? ഹരിക്കു അവിടെപ്പറഞ്ഞ അത്ര തന്നെ ഞങ്ങളും തരാം.(പൈസ കൂട്ടിക്കൊടുക്കുന്ന കാര്യത്തിനെപ്പറ്റി ചേച്ചി ശങ്കർ സാറുമായി കാലത്തു ട്യൂഷൻ കഴിഞ്ഞതിനു ശേഷം സംസാരിച്ചിരുന്നു.)
കാശിന്റെ അല്ല ചേച്ചി…ഇവിടെക്കൊരുപാട് ദൂരമുണ്ട്. അതാകുമ്പോൾ അടുത്തല്ലേ..?
എവിടെ ആണത് ?
ചിറ്റൂർ റോട്ടിൽ..
ഹരി അവിടെ പോയിരുന്നോ?
ഞാൻ നേരിട്ടല്ല.. ഒരു ട്യൂട്ടോറിയൽ കോളേജ് വഴിക്കാണ്. ഇന്നവിടെ അതിനെ കാര്യം സംസാരിക്കാൻ ചെന്നപ്പോൾ ആളുണ്ടായിരുന്നില്ല.
മ്മ്… ഹരി ഒരു കാര്യം കൂടി അറിഞ്ഞാൽ കൊള്ളാം. ഹാജിയാരുടെ ഭാര്യ പിശകാണ്. അത് ഈ എറണാകുളം മുഴുവൻ പാട്ടുമാണ്. അവിടെ പോയാൽ അവരെ എളുപ്പം കിട്ടും എന്ന് വിജാരിച്ചല്ലേ നീ വാസ്തവത്തിൽ പോകുന്നത്…ചേച്ചി തുടർന്നു…. നിനക്കറിയാമോ അവർക്ക് എയിഡ്സ് ഉണ്ടെന്നൊരു ശ്രുതി ഉണ്ട്. നിന്നെപ്പോലെ ചെറുപ്പക്കാർ പിള്ളേരെ കണ്ടാൽ അവർ വിടില്ല. നിനക്ക് നിന്റെ ഭാവിയെക്കുറിച്ചു നല്ലൊരു സ്വപ്നം ഉള്ളതല്ലേ…? അവളുടെ പിടിയിലകപ്പെട്ടാൽ പിന്നെ നിനക്കതൊന്നും സാധിക്കാതെ വരും….
ചേച്ചിയൊന്നു നിർത്തി അവനെ നോക്കി. അവൻ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടു ചേച്ചി തുടർന്നു – എന്റെ സ്വന്തം അനുജനായിക്കരുത്തിയാ നിന്നോടിത് പറയുന്നത് നിക്കറിയാമോ… അവൾക്കു ആളെപ്പിടിച്ചു കൊടുക്കാൻ നാല് ഏജന്റുമാരാ ഉള്ളത്.
തുടര്ന്നു ഹൈമ കാലത്തു താൻ രമണിചേച്ചിയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ വളളിപുളളി വാടാതെ അതിലുള്പ്പട്ട ആളുകളുടെ പേരു സഹിതം അവനു മുൻപിൽ നിരത്തി.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഹരിക്കു തന്റെ തലയ്ക്കു നല്ലൊരു അടി കിട്ടിയത് പോലെ തോന്നി. അതിനു കാരണം എന്താന്നു വെച്ചാൽ ഹൈമേച്ചി പറഞ്ഞ ഏജന്റുമാരിൽ ഒരാൾ പണ്ടിതുപോലെ ഹാജ്യാരുടെ മക്കളെ പഠിപ്പിക്കാൻ ചെന്ന ഒരു കോളേജ് വിദ്യാർത്ഥി ഉണ്ട് എന്നത് ആയിരുന്നു.