“അയ്യോ, അതൊന്നും സാരമില്ല അമ്മേ, എനിക്ക് പോകണം.. അമ്മയും അനിയനും ഒറ്റക്കെയുള്ളു വീട്ടിൽ..!!”
“അനിയൻ ഉണ്ടല്ലോ, അവൻ കൊച്ചുകുട്ടി ഒന്നും അല്ലല്ലോ.. നമ്പർ പറ, ഞാൻ നിൻ്റെ അമ്മയെ വിളിച്ചു പറയാം..”
“വേണ്ടമ്മെ, ഞാൻ വിളിക്കാം..”
“ആം…”
ഫോൺ വിളിച്ച് അമ്മയോട് കാര്യം പറഞ്ഞു.. അമ്മ നിന്നോളാനും പറഞ്ഞു.. അപ്പോഴത്തേക്കും അച്ഛൻ എല്ലാവർക്കും ഉള്ള ഫുഡും വാങ്ങി വന്നു.. കുളിയെല്ലാം കഴിഞ്ഞ് ജീൻസും ഷർട്ടും അലക്കിയിട്ട് അച്ഛൻ്റെ ഒരു മുണ്ടും എൻ്റെ ഇന്നേർ ബനിയനും ഇട്ട് ഭക്ഷണവും കഴിഞ്ഞ് എല്ലാവരും വർത്തമാനം പറഞ്ഞ് ഇരുന്നു.. കിടക്കാൻ സമയം ആയപ്പോഴത്തേക്കും അമ്മയും അച്ഛനും അവരുടെ മുറിയിലേക്ക് പോയി..
“മോനേ, ആകെ രണ്ടു മുറിയെ ഇപ്പൊൾ കിടക്കാൻ ഉള്ളല്ലോ.. അച്ഛന് ഇടക്ക് എഴുന്നേറ്റ് കാലു തിരുമ്മി കൊടുക്കണം, കാലിന് വേദന ഉണ്ടേ, അതിനു അമ്മ തന്നെ വേണം.. മോൻ അവളുടെ മുറിയിൽ കിടന്നോ..!!”
“ഞാൻ ഹാളിൽ കിടന്നോളാം അമ്മേ..” എന്നു പറഞ്ഞപ്പോഴത്തേക്കും അവൾ ഇടക്കുകേറി എൻ്റെ കയ്യിൽ ചുറ്റിപ്പിടിച്ച് പറഞ്ഞു “നീ എൻ്റെ റൂമിൽ കിടന്നാൽ മതി” എന്ന്.. എന്നിട്ട് എന്നെ നോക്കി ഒന്ന് കണ്ണിറുക്കി.. അമ്മ അതുനോക്കി ചിരിച്ച് അവരുടെ മുറിയിലേക്ക് പോയി (നിങ്ങൾ ഇപ്പോൾ കരുതുന്നുണ്ടാവും മറ്റൊരു പുരുഷനെ സ്വന്തം മകളുടെ മുറിയിൽ കിടക്കാൻ അനുവദിക്കുന്ന അമ്മയോ എന്ന് അല്ലേ.. ഞങ്ങൾ അതുപോലെ കൂട്ട് ആയിരുന്നു.. ഞങ്ങൾ 6 കൂട്ടുകാർ, ആണുങ്ങളും പെണ്ണുങ്ങളും രണ്ടുമൂന്ന് തവണ അവളുടെ വീട്ടിൽ വന്നു നിന്നിട്ടുണ്ട്.. അന്നും എല്ലാവരും ഒന്നിച്ച് ആണ് കിടന്നത്.. കൂട്ടുകാർ എല്ലാവരുമായി ഒന്നിച്ച് സംസാരിച്ച് കിടന്നു ഉറങ്ങിയിട്ടുണ്ടോ..?? വല്ലാത്തൊരു ഫീൽ ആണത്..!!)
ഞാൻ ഒന്നുകൂടി ബാത്ത്റൂമിൽ പോയി റൂമിലേക്ക് വന്നപ്പോഴത്തേക്കും അവൾ കിടക്കാനുള്ള പായ നിലത്ത് വിരിച്ചിരുന്നു.. ഞാൻ പായയിൽ കിടന്നു.. ഉറക്കം പിടിച്ചു വന്നപ്പോഴത്തേക്കും മുകളിൽ നിന്നും ഒരു ശബ്ദം..
“ശ് ശ്…”
“ഏഹ്, പുതിയ വീട്ടിൽ പാമ്പോ..??” ഞാൻ തല ചെരിച്ച് നോക്കി..
“ടാ പട്ടീ, ഞാനാടാ..!!”
“എന്താടീ, കിടന്ന് ഉറങ്ങ്..”
“ടാ, നിനക്ക് എൻ്റെകൂടെ ഉറങ്ങാൻ പേടി ഇല്ലേടാ..??”
“എന്തിന്..??”
സത്യത്തിൽ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു..
“ഹേയ്, ചുമ്മാ ചോദിച്ചതാ.. നീ കിടന്നോ.. ഗുഡ് നൈറ്റ്..”
ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു..
ദേഹത്ത് എന്തോ തട്ടുന്നപോലെ തോന്നിയാണ് ഞാൻ എഴുന്നേറ്റത്.. കണ്ണു തുറന്നപ്പോൾ ഇരുട്ട്..
“ഡീ” എന്ന് വിളിച്ചപ്പോൾ അവൾ എന്നോട് “മിണ്ടരുത്” എന്ന് പറഞ്ഞു.. എന്നിട്ട് അവൾ പോയി ലൈറ്റ് ഓൺ ചെയ്തു..