നിശ്ശബ്ദത….
“ഇത്രയും നാളും കൂട്ടുകാരെ പോലെയല്ലേ നമ്മള് നടന്നെ.. ഇന്നുമുതൽ നിന്നെ ഞാൻ പെങ്ങളെന്ന് വിളിക്കാം.. സഹോദരനെ മനസ്സിൽ ഓർത്ത് നിനക്ക് ചെയ്യാൻ പറ്റുമോടി..??”
നിശ്ശബ്ദത….
“എന്താടീ ഒന്നും മിണ്ടാതെ ഇരിക്കുന്നെ..”
“ഞാൻ അത്രക്ക് വൃത്തികെട്ടവൾ ആണോടാ..??”
നിറഞ്ഞൊഴുകുന്ന കണ്ണുകൾകൊണ്ട് എന്നെനോക്കി അവൾ അങ്ങനെ ചോദിച്ചപ്പോൾ സത്യത്തിൽ എനിക്കും സങ്കടം വന്നു..
“ക്ലാസ്സിൽ പോകാമെടാ..”
അവൾ എൻ്റെ കൈ നീട്ടിയെടുത്ത് എൻ്റെ കൈവെള്ളയിൽ ഒരു ഉമ്മ തന്നു അവൾ എഴുന്നേറ്റ് നടന്നു..
അതുവരെ തോന്നാത്ത ഒരു സ്നേഹവും വാത്സല്യവും അപ്പോൾ എനിക്കവളോട് തോന്നി.. അവളുടെ പുറകെ ഞാനും ക്ലാസിലേക്ക് നടന്നു..
അന്നുമുതൽ അവൾ എനിക്ക് മെസ്സേജ് അയക്കുന്നത് നിർത്തി.. മാത്രമല്ല എന്നിൽനിന്നും ഒഴിഞ്ഞു മാറി നടക്കാനും തുടങ്ങി.. മറ്റു കൂട്ടുകാരും ചോദിക്കാൻ തുടങ്ങി “നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..??” എന്നും..
അവർക്ക് മറുപടി കൊടുക്കാതെ ഞാനും അവളും പരസ്പരം നോക്കിയതേയുള്ളൂ.. അവളുടെ ഈ അകൽച്ച എന്നിൽ ഒരു വേദന ഉണ്ടാക്കിയെങ്കിലും അടുത്താൽ അവൾ വീണ്ടും പഴയപോലെ ആയെങ്കിലോ എന്നോർത്ത് ഞാൻ കൂടുതൽ അടുക്കാൻ പോയില്ല..
രണ്ടു മാസങ്ങൾക്ക് ശേഷം..
വൈകിട്ട് ഫോൺ എടുത്ത് നോക്കിയപ്പോൾ ലീനയുടെ മെസ്സേജ്, call me..!!
“എന്താടീ വിളിക്കാൻ പറഞ്ഞത്..??”
“നാളെ നീ ഫ്രീയാണോടാ..??”
“ക്ലാസ്സിൽ പോകണ്ടേ, വീട്ടിൽ വന്നുകഴിഞ്ഞാൽ ഫ്രീയാ.. എന്താടീ..??”
“എങ്കിൽ നീ നാളെ ലീവ് എടുക്ക്.. ഞാനും വരുന്നില്ല..!!”
“കാര്യം പറയെടി..”
“ഞങ്ങൾ പുതിയ വീട് വാങ്ങാനിരുന്ന കാര്യം ഇടക്ക് പറഞ്ഞത് ഓർക്കുന്നുണ്ടോ..??”
“ആം..”
“അത് റെഡിയായിരുന്നു.. ഞങ്ങൾ അങ്ങോട്ടേക്ക് താമസം മാറുവാ.. എന്നിട്ട് ഇപ്പോഴത്തെ വീട് വാടകക്ക് കൊടുക്കാൻ ആണ് പ്ലാൻ.. കാര്യം എന്താണെന്ന് വെച്ചാൽ വീട്ടിലെ സാധനങ്ങൾ എല്ലാം പുതിയ വീട്ടിലേക്ക് കൊണ്ടു പോകണം.. അച്ഛന് ഒറ്റക്ക് പറ്റില്ല, നീയുംകൂടി ഒന്ന് വരുമോ..??”
“അതിനെന്നാടി, വരാല്ലോ.. നാളെ ഞാൻ അങ്ങ് എത്തിയേക്കാം..”
“ഓകെ ടാ.. ഗുഡ് നൈറ്റ്..”
………..
രാവിലെ ഞാൻ വീട്ടിലെത്തിയപ്പോഴേക്കും അച്ഛനും അമ്മയും മകളുംകൂടി പണി തുടങ്ങി.. ഞാനുംകൂടി.. എല്ലാ സാധനവും മാറ്റി കഴിഞ്ഞപ്പോഴത്തേക്കും സമയം രാത്രി എട്ട് കഴിഞ്ഞു..
“സമയം ഇത്രയും ആയില്ലേ, പോരാത്തതിന് മഴക്കോളും.. മോൻ ഇന്നു പോകണ്ട..”
അമ്മ എന്നെ നോക്കി പറഞ്ഞു..