എന്റെ വിശേഷം തിരക്കുന്ന ഇടയിൽ ആണ് സൈഡിൽ ഉള്ള കവിനെ കാണുന്നത്.
‘ഡീ ശോഭേ….. ഒന്നിങ്ങോട്ട് വന്നെഡീ ‘ അവന്റെ കയ്യിലെയും കാലിലെയും കേട്ട് നോക്കി കൊണ്ട് ശോഭന്റിനെ വിളിച്ചു. ശോഭ അവന്റെ അമ്മയാണുട്ടോ
‘ആ ആരിത് കിച്ചുഓ… നിന്നെ ഇങ്ങട്ട് ഒക്കെ… ഹേ ഇതെന്താ മോനെ പറ്റിയെ ‘ എന്നെ കണ്ട ശേഷമാണ് അപ്പുറത് ഇരിക്കുന്നവനെ കാണുന്നെ.. അവര് അവന്റെ കയ്യിലും തലയിലും ഒക്കെ തടവി ചോദിച്ചു. അവരെ ശബ്ദം ഒകെ ഇടറുന്നുണ്ടായിരുന്നു.
‘എന്താടാ പറ്റിയെ ‘അവര് അവനെ ഒന്ന് ചേർത്ത് പിടിച് കൊണ്ട് ചോദിച്ചു
“അതിന് മാത്രം ഒന്നും ഇല്ലമ്മേ… ബൈക്ക് ഒന്ന് സ്ലിപ് ആയതാണ് ”
‘ഒന്ന് വിളിച് പറഞ്ഞൂടെ നിനക്ക് ‘ അതിന് അവൻ ചിരിച് കൊടുത്തു. ഞാൻ അവിടെ നിന്നും ഇറങ്ങി വണ്ടിയിൽ നിന്നും അവന്റെ മരുന്നും ഷീറ്റുകളും എടുത്ത് കൊടുത്തു
“ഞാൻ പോട്ടെ എന്നാ ”
‘പോവണോ … ഫുഡ് കഴിച്ചിട്ട് പോവാടാ ‘ അവന്റെ അച്ഛൻ ചോദിച്ചു.
“ആയോ.. വേണ്ട പിന്നെ ഒരു ദിവസം വരാം…. ന്നാ ശെരി ” എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ ടൈം 10.00മണി. ബെല്ലടിച്ചു.. മാമി ആയിരുന്നു വാതിൽ തുറന്നത്.സോഫയിൽ ലച്ചുവും ഇരിക്കുന്നുണ്ട് “കവിന് എന്താ പറ്റിയത് ”
‘അവന് ബൈക്കിന്ന് സ്ലിപ്പ് ആയതാ ‘
“അയ്യോ…..ന്നട്ട് എന്താ പറ്റിയെ ”
‘കയ്യിന് ചെറുതായിട്ട് പൊട്ടലുണ്ട്.. മുട്ടിന്റെ തൊലി പോയിട്ടുണ്ട് ‘
“മ്മ്…….ലക്ഷ്‌മിയേ ഞാൻ കിടക്കാൻ പോവാനിട്ടോ ” മാമി അതും പറഞ് മുറിയിലേക്ക് പോയി.
“ആ….. കിച്ചു ഫുഡ് കഴിച്ചോ ”
‘ഇല്ല…’
“ന്നാ കുളിച്ചിട്ട് വാ ഞാൻ ചൂടാക്കി വെക്കാം ”
ഞാൻ നേരെ റൂമിൽ പോയി കുളിച് ഒരു ടീഷർട്ടും ട്രൗസറും ഇട്ട് തായെക്ക് പോയി. അവള് ഞാൻ വാങ്ങിയിരുന്ന ചോക്ലേറ്റ് എടുത്ത് കഴിക്കാണ്. ഞാൻ പ്ലേറ്റ് എടുത്ത് രണ്ട് ചപ്പാത്തിയും വെജിറ്റബിൾ കുറുമയും കഴിക്കാൻ തുടങ്ങി. അവള് ഒരു വൈറ്റ് ടീഷർട്ടും ഒരു ട്രാക്ക് സുയ്‌റ്റും ആണ്. രാത്രി അവള് ഇതുപോലത്തെ ഡ്രെസ്സാണ് ധരിക്കാർ.അടുക്കളയിലെ സ്ലാബിൽ ഒരു കാലും കയറ്റി വച്ച് മൊബൈലും തോണ്ടി ഗാലക്സി തിന്നോണ്ടിരിക്കാണ്.ഞാൻ അവളെ നോക്കി കഴിച് കൊണ്ടിരുന്നു. അവളെ ചുണ്ട് കണ്ടപ്പോ ഇന്ന് നടന്നതൊക്കെ മനസ്സിലേക്ക് വന്നു. അവളുടെ ആ തേനൂറും ചുണ്ടിന്റെ മധുരം ഹൗ.. എന്റെ നോട്ടം കണ്ടിട്ട് അവള് തലക്കൊണ്ട് എന്തെ എന്ന് ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന് പറഞ് കൊണ്ട് കഴിക്കുന്നതിലേക്ക് ശ്രെദ്ധ തിരിച്ചു കഴിച് കഴിഞ്ഞു പ്ലേറ്റ് കഴുകുമ്പോളാണ് അവള് ഒരു ബൗളിൽ ഐസ്ക്രീം കൊണ്ട് വന്നു എനിക്ക് തന്നു.