ലക്ഷ്മി 4 [Maathu]

Posted by

‘ആ ‘

“നീ അവനെ തന്നെ ഞാൻ ഉറക്കട്ടെ… പിന്നെ നാളെ അല്ലെ പോകുന്നെ വല്ലതും ഉണ്ടാക്കണോ കൊണ്ട് പോകാൻ ”

‘വേണ്ടാ….’

ഞാൻ നിവിയെ മാമിക് കൊടുത്താണ്ട് നേരെ റൂമിലോട്ട് വച്ച് പിടിച്ചു.വാതിൽ ചാരി ഇട്ടേക്കുകയാണ്.മെല്ലെ അത് തുറന്ന് അകത്തേക്ക് കയറി. അവള് ഷെൽഫിലുള്ള ബുക്ക്‌ എല്ലാം നോക്കുകയാണ്.ഞാൻ നേരെ പോയി പുറകിലൂടെ കെട്ടി പിടിച്ചു.

“വിടാടാ ” അവള് ഒന്ന് കുതറി.

‘സോറി ‘

“Oru ചോറി…. നിനക്ക് പോകുമ്പോ എന്നേ വിളിച്ചുണർത്താൻ മേലാർന്നോ ”

‘ഞാൻ നോക്കുമ്പോ നീ ഉറങ്ങാർന്നു… അതോണ്ട വിളിക്കാതെ പോയത് ‘

“ഛെ… ഞാൻ പോയപ്പോ ചേച്ചി ആ വയറും വച്ച് പണി എടുക്കുന്നതാ….. പുറത്തിന്ന് ആരേലും വന്ന് കണ്ടാ എന്നേ പറ്റി എന്താ വിചാരിക്കാ…..”

‘സാരല്ല്യാന്നെ… അത് വിട് ‘

“എന്ത് സാരല്ല്യാന്ന്… അതിനിടക് നിന്നെ വിളിച്ചിട്ടണെ എടുക്കുന്നുമില്ല…. നിനക്കെന്താ എന്നോട് പറഞ്ഞിട്ട് പോയാൽ ”

‘അത് ഫോൺ സൈലന്റ് ആയിരുന്നു അതാ….. ഞാൻ സോറി പറഞ്ഞില്ലേ… ഇനി മുള്ളാൻ പോകുമ്പോഴും നിന്നോട് പറഞ്ഞിട്ടേ പോകു പോരെ ‘

അതും പറഞ് ഞാൻ നേരെ കട്ടിലിലേക്ക് ചാടി കിടന്നു.അവള് കയ്യിലുള്ള ബുക്ക്‌ അവിടെ വച്ചിട്ട് എന്റെ അടുത്ത് വന്ന് കിടന്നു.

“കിച്ചൂന് എന്നേ കെട്ടിയത് ഒരു ഭാരമായി തോന്നുന്നുണ്ടോ ”

‘അതെന്താപ്പോ ഇങ്ങനെ ചോദിക്കാൻ ‘

“അല്ല.. ഞാൻ കിച്ചൂന്റെ കാര്യങ്ങളിൽ ഇടപെടുന്നത് അത്ര രസമുള്ള ഏർപ്പാട് അല്ലല്ലോ.. അതോണ്ട് ചോദിച്ചതാ ”

‘ലച്ചു വന്നതിന് ശേഷാ എനിക്ക് എന്റെ സ്വന്തം എന്ന് പറയാൻ ആയത്…. നിന്റെ ഈ സ്വഭാവം കാണുമ്പോ എനിക്ക് അമ്മയെ ആണ് ഓർമ വരാ ‘

“ഞാൻ ചോദിക്കണം എന്ന് വിചാരിച്ചിരുന്നതാ…. കിച്ചു താമസിച്ചിരുന്ന വീട് എവടെ ”

‘ഇവടെ അടുത്താ… ഞാൻ പിന്നെ കൊണ്ട് പോകണ്ട് അവിടേക്ക് ‘

“മ്മ് ”

അവള് എന്റെ നേരെ തിരിഞ്ഞ് കവിളിൽ തഴുകികൊണ്ട് “കിച്ചു നാളെ എപ്പഴാ പോണേ ”

‘8.30 ക്കാ ഫ്‌ളൈറ്റ് ടൈം.. അതിന് മുന്നേ പോകണം ‘

Leave a Reply

Your email address will not be published. Required fields are marked *