ഞങ്ങളെ ഫുഡ് കിട്ടാനായി പരിശ്രമിച്ചു. അതോടെ ഞങ്ങള് വേഗം എല്ലാം അകത്താക്കി. ശേഷം വീണ്ടും തെണ്ടാനിറങ്ങി. ബീച്ചിന്റെ ഓപ്പോസിറ്റുള്ള സ്ഥലത്ത് എന്തോ ഒരു ഇവന്റ് നടക്കുന്നുണ്ട് അത് കണ്ടപ്പോ ഞങ്ങള് അങ്ങോട്ട് വച്ചു പിടിച്ചു. പെറ്റ് ഷോ ആയിരുന്നു അവിടെ.. പല തരത്തിലുള്ള പക്ഷികളും മീനുകളും പൂച്ചകളും നായകളും അവിടെയുണ്ടായിരുന്നു… കണ്ണൻ അതിനെയൊക്കെ ചൂണ്ടി എന്തല്ലാമോ പറയുന്നുണ്ട്. ഓരോന്ന് കണ്ട് കണ്ട് നടക്കുമ്പോഴാണ് ഒരു സെക്ഷൻ കാണുന്നത്. നായെടെ എന്തോ പ്രോഗ്രാം ആണ്. അതിന് കാശ് കൊടുത്ത് ഞങ്ങളും അതിലേക്ക് കയറി. ഒരു വൃത്തതിന്റെ ഉള്ളിലെ ഒരു നല്ല വെളുത്ത രോമങ്ങളുള്ള നായയും അതിന്റെ മാസ്റ്ററും. നായെടെ പേര് ജൂലിന്നോ മറ്റോ ആണ്. അയാൾ പറയുന്നതിനനുസരിച് ആ പെറ്റ് അതൊക്കെ അനുസരിക്കുന്നുണ്ട്. കൂടിയിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആളെ കാണിക്കാൻ പറഞ്ഞപ്പോ ജൂലി നായ ഒരു പ്രായം ചെന്ന അമ്മുമ്മേടെ അടുത്ത് പോയി ഇരുന്നു. അതുപോലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ആളെ കാണിക്കാൻ പറഞ്ഞപ്പോ അത് കിച്ചുവിന്റെ അരികെ പോയി നിന്നു. കിച്ചുവിന്റെ കയ്യില് കണ്ണനുണ്ടായിരുന്നു. കൂടിയിരിക്കുന്ന എല്ലാവരും അതിനൊക്കെ കയ്യടിക്കുന്നുണ്ട്. അതൊക്കെ കണ്ടിറെങ്ങിയത് നേരെ പാർക്ക് ഏരിയയിലെക്കായിരുന്നു. ജയന്റ് വീലിലൊക്കെ കയറണമെന്നുണ്ടായിരുന്നു.. പക്ഷെ കണ്ണനുള്ളത് കൊണ്ട് നടന്നില്ല. കിച്ചു എന്നോട് തനിയെ കയറാൻ പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്ന് വച്ചു.
അപ്പൊ പിന്നെ പുഴുവിന്റെ ആകൃതിയിലുള്ള ബോഡി വച്ച ട്രെയിനിൽ കയറി ആശ്വസിച്ചു. കിച്ചു കയറിയില്ല. അവൻ ഞങ്ങള് അതില് പോകുന്നത് വീഡിയോ എടുത്തോണ്ടിരുന്നു. കണ്ണൻ ഒരു കൈകൊണ്ട് അതിലുള്ള കമ്പിയിൽ പിടിച് മറു കൈകൊണ്ട് കിച്ചുവിനു നേരെ കൈ വീശി റ്റാറ്റാ ഒക്കെ കൊടുക്കുന്നുണ്ട്. അതിനനുസരിച്ചു കിച്ചുവും. രണ്ട് മൂന്നുവട്ടം അതിൽ കറങ്ങി ഞങ്ങള് ഇറങ്ങി നടക്കുമ്പോഴാണ് എന്റെ കണ്ണില് മരണ കിണർ കാണുന്നത് . ഉത്സവങ്ങളിലും ഇതുപോലെയുള്ള പരിപാടികൾക്കും ഇത് കുറെ കണ്ടിട്ടുണ്ടെങ്കിലും കയറി നോക്കാൻ പറ്റിയിരുന്നില്ല. അതോണ്ട് കിച്ചുവിനോട് കണ്ണുകൊണ്ട് അതിന് നേരെ കാണിച്ചു.
:എന്താ അതില് കയറാണോ