ബാത്ത്റൂമിൽ ” കൈത്തറി ” ക്ക് ശേഷമാണ് എനിക്കും കുട്ടനും ആശ്വാസമായത്…!
അടുത്ത ദിവസങ്ങളിൽ എന്റെ പഴുതാര മീശക്ക് മേലെ കുറ്റി രോമങ്ങൾ നിലനിർത്തിയത് അറിയാൻ ഷെർലിയുടെ വെപ്രാളം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു
എന്തായാലും ഷെർലിയുടെ ആഗ്രഹം നടത്തി കൊടുത്തതിന്റെ ചാരിതാർത്ഥ്യം എനിക്കും ആഗ്രഹം പരിഗണിച്ചതിലുള്ള നന്ദി ഷെർലിക്കും ഉണ്ടായി….
******
വീട്ടിൽ ഒരു ദിവസം പഴയ ഒരു രേഖ അന്വേഷിച്ച് ഞാൻ അമ്മയുടെ സ്റ്റീൽ ബിന്നിലും തപ്പാൻ ഇറങ്ങി …
എന്നെ അന്ധാളിപ്പിക്കുമാറ് അമ്മ ഉപയോഗിച്ച മരുന്നിന്റെ അലുമിനിയം ഫോയിലുകൾ കാണാൻ കഴിഞ്ഞു… അതിൽ ഒരെണ്ണം ഞാൻ സൂക്ഷിച്ചു
ഇത്രയും ഗുളിക കഴിക്കാൻ മാത്രം അമ്മയ്ക്ക് എന്തെങ്കിലും അസുഖം ഉള്ളതായി എനിക്ക് അറിവില്ല… അമ്മയൊട്ട് എന്നോട് പറഞ്ഞതും ഇല്ല…
വൈകിട്ട് ജോലി കഴിഞ്ഞ് അമ്മ വന്നപ്പോൾ ഞാൻ ചോദിച്ചു..,
” ഇത്രയേറെ ഗുളിക കഴിക്കാൻ മാത്രം ഞാൻ അറിയാൻ പാടില്ലാത്ത എന്ത് അസുഖമാ അമ്മയ്ക്ക്…?”
അത് കേട്ടപ്പോൾ ചെറുതായി അമ്മയുടെ മുഖഭാവം മാറിയത് കൂട്ടത്തിൽ ഞാൻ ശ്രദ്ധിച്ചു
” ഓ… അതോ…? പ്രത്യേകിച്ച് എന്തെങ്കിലും അസുഖത്തിന് ഉള്ളതല്ല…. വൈറ്റമിൻ ടാബ് ലറ്റാ… പ്രായം ചെല്ലുമ്പോൾ എല്ലകൾക്ക് ബലം കിട്ടുമത്രേ….. ഡോകടർക്ക് സാമ്പിൾ കിട്ടുന്നതാ…”
അമ്മയാണെങ്കിലും പറയുന്നത് മുഴുവൻ തൊണ്ട തൊടാതെ വിഴുങ്ങാൻ ഞാൻ തയാറില്ലായിരുന്നു…
അടുത്ത ദിവസം ഹോസ്പിറ
റലിൽ ടാബ്ലലറ്റിന്റെ ഒഴിഞ്ഞ സ്ട്രിപ്പ് ഡോ: രേഖ മാഡത്തിനെ കാണിച്ചു…
മരുന്നിന്റെ ഒഴിഞ്ഞ ഫോയിൽ കണ്ട് ഡോക്ടറo ടെ മുഖം വിവർണ്ണമായത് കണ്ട എനിക്ക് ഉൽക്കണ്ഠ ബാക്കി നിന്നു
” ഇത് എന്തിന് ഉള്ളതാ ഡോക്ടർ..?”
” ഓ… ഇതിൽ കാര്യമില്ല… എല്ലാവർക്കും കഴിക്കാം ”
അലസമായി നിസ്സാര ഭാവത്തിൽ ഡോക്ടർ പറഞ്ഞു
” ആര് കഴിക്കുന്നതാ….?”
” അമ്മ…”
ഡോക്ടർ നിസ്സാരമായി കണ്ടെങ്കിലും മരുന്ന് എന്തിന് ഉള്ളതാണെന്ന് കവിയുടെ മുഖത്ത് നോക്കി പറയാൻ മടിച്ചു
ഡോക്ടർ ഷെർലിയെ വിളിച്ച് കാര്യം പറ ഞ്ഞു…
” കവയോട് ഇത് എങ്ങനെ പറയും…? ആര് പറയും…?”
ഇരുവരും മുഖത്തോട് മുഖം നോക്കി വിഷമിച്ചു