അവരുടെ നടത്തതിൽ ഞങ്ങൾക്കു പരിചയമുള്ള ആരുടെയോ ലുക്കു തോന്നി. അപർണ്ണ എന്നെ തോണ്ടി പറഞ്ഞു “എടീ അതു നമ്മുടെ കൃഷ്ണേന്ദു നമ്പ്യാരാടീ”
അവരു ജീൻസുമിട്ടു മുടിയൊക്കെ പകുതിവച്ചു അപ്പം പോലെ കെട്ടി ഒരു കണ്ണടയും ഫിറ്റുചെയ്ത്തു ഒരു ഇരുപത്തഞ്ചുകാരിയെപ്പോലെ ഇവിടെ! ഞങ്ങൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല അവർ നേരെ നടക്കുന്നു. ആ ഏരിയ പൊതുവെ ആൾതിരക്കു കുറവാണു. അവിടെ ഒരു തല്ലിപ്പൊളി സെക്സ് പടം ഓടുന്ന തിയേറ്ററല്ലാതെ ഒന്നുമില്ല.
“എടീ അവരു സെക്സ് പടം കാണാൻ പോകുവായിരിക്കുമെടീ, നമ്മൾക്കവരെ ഒന്നു ചമ്മിക്കണം ടിക്കറ്റെടുത്തു കഴിയുമ്പോൾ ചെന്നു ചോദിക്കണം മിസ്സെന്താ ഇവിടെന്നു അപ്പോൾ അവരടെ ഒരു ചമ്മൽ എന്തായിരിക്കുമെടീ”
അപർണ്ണ ചിരിച്ചു. ഞങ്ങൾ പതുക്കെ വണ്ടിവിട്ടു. ഞാനും അപർണ്ണയും ജീൻസും ടീഷർട്ടുമാണു വേഷം .അപർണ്ണയെ കെട്ടിപ്പിടിച്ചു ഞാൻ ഇരുന്നു. എന്നും പറഞ്ഞു ഞങ്ങൾ ലെസ്ബിയൻസ് ആണെന്നു വിചാരിക്കരുതു ഞങ്ങൾ നല്ല കുട്ടികളാണേ.
പക്ഷെ ഞങ്ങളുടെ കണക്കുകൂട്ടൽ തെറ്റി. വലിയ ഒരു ഷോപ്പിങ്ങ് കോമ്പ്ളേക്സിന്റെ അടുത്തു ചെന്നപ്പോൾ അവർ താഴെ പാർക്കിങ്ങ് ഏരിയായിലേക്കു ഇറങ്ങി അപ്രത്യക്ഷയായി. അപർണ്ണ പറഞ്ഞു “എടീ നമുക്കൊന്നു നോക്കാം മിസ്സ് എവിടെയാ പോയതെന്നു. ഞാൻ പറഞ്ഞു
“വേണ്ട മോളെ പ്രശ്നം ഉണ്ടാക്കണ്ട. അവരു വല്ല ബ്യൂട്ടി പാർലറിൽ പോകുവായിരിക്കും .വെറുതെ നമ്മൾ എന്തിനു സമയം മെനക്കെടുത്തുന്നു.”
മണി പതിനൊന്നു കഴിഞ്ഞു ചൂടു തുടങ്ങി.
“നമ്മൾക്കു വേറെ വല്ല തിയേറ്ററിലും പോയി നൂൺഷൊയ്ക്കു ക്യൂ നിൽക്കാം മോളെ”
“ഇല്ലെടീ ഇവർ എവിടെ പോയെന്നു ഒന്നു നോക്കാം.”
അപർണ്ണ സ്കൂട്ടർ താഴെ ഇറക്കി പാർക്കു ചെയ്തു. ഒരു സെക്യൂറിറ്റിക്കാരൻ ഉറക്കം തൂങ്ങുന്നു. അയൾ വിരസതയോടെ ഞങ്ങളെ നോക്കി അപ്പോൾ ഒരു ഹുണ്ടായിയിൽ രണ്ടു സ്ത്രീകൾ വന്നിറങ്ങി. അവർ കാർ പാർക്കു ചെയ്തു സ്റ്റെപ്പുകേറി ഫസ്റ്റു ഫ്ളോറിലേക്കു പോയി. കൃഷ്ണേന്ദു മിസ്സിന്റെ പൊടിപോലുമില്ല. അപ്പോൾ അപർണ്ണ എന്റെ തോളിൽ കയ് വച്ചു മുകളിലേക്കു ചൂണ്ടി. സെക്കന്റു ഫ്ളോറിൽ അവരെ ഒരു നോക്കു കണ്ടു. അവർ ലിഫ്റ്റിൽ കയറിയിരിക്കും. ഞങ്ങൾ ഉടനെ കാറിൽ വന്ന പെണ്ണുങ്ങൾ കയറിയ പടിയിലൂടെ ഓടിക്കയറി .മിക്കവാറും എല്ലാ ഷോപ്പും അടഞ്ഞുകിടക്കുന്നു.