കുറ്റബോധം 6 [Ajeesh]

Posted by

കുറ്റബോധം 6

Kuttabodham Part 6 bY Ajeesh | PREVIOUS

 

ആദ്യമേ ഇത്രയും വൈകി പോയതിന് ക്ഷമ ചോദിക്കുന്നു…. ഒഴിവാക്കാനാവാത്ത ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു ജീവിതത്തിൽ… ഇത് ഒരു ചെറിയ അധ്യായം ആയിരിക്കും… എല്ലാവരും സഹകരിക്കുക…. നിങ്ങളുടെ ഒക്കെ സപ്പോർട്ട് കണ്ടത് കൊണ്ട് മാത്രം എഴുതാൻ തുടങ്ങിയവനാണ് ഞാൻ … നന്ദി..

” എന്റെ പൊന്നു രേഷ്മേ നീ ആ വായ ഒന്ന് അടക്ക്… ചുമ്മാ എന്നെക്കൂടി നാറ്റിക്കല്ലേ…” ആൻസി ചെറിയ ശബ്ദത്തിൽ അവളോട്‌ പറഞ്ഞു. പക്ഷെ അപ്പോഴും രേഷ്മ രാഹുലിന്റെ മായികവലയത്തിൽ നിന്ന് പുറത്ത് വന്നിരുന്നില്ല….
ഈ പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ട ഒന്നിനും അവളെ തടയാനാവില്ല… എന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ…. അവളുടെ പ്രണയ നിർവൃതിയെ തുടരാൻ അനുവദിക്കാതെ പ്രകൃതി ഒരുക്കിയ കോരിച്ചോരിയുന്ന മഴ പോലും ആ നിമിഷം ലജ്ജിച്ചു തലതാഴ്ത്തി….. കാലങ്ങളുടെ തപസ്സിനു ശേഷം തന്റെ നാഥനെ കണ്ട പാർവതീ ദേവിയെ പോലെ അവൾ അവനെ നോക്കി നിന്നു…
രേഷ്മക്ക് സ്വമേധയാ മാറ്റം ഒന്നും ഉണ്ടാവുന്നില്ല എന്ന്‌ ബോധ്യമായപ്പോൾ കൂടുതൽ മഴ കൊണ്ട് സമയം കളയാതെ ആൻസി അവളുടെ കൈ പിടിച്ചു വരാന്തയിലേക്ക് ഓടി…
“എന്താടി ഇത്‌…”
“നീ ഒരാളെ ഇങ്ങനെ നോക്കി നിക്കുന്നത് ഞാൻ ആദ്യമായിട്ടണല്ലോ കാണുന്നെ…..” മുഖത്ത് നിന്നും വിട്ടുമാറാത്ത അതിശയഭാവത്തോടെ ആൻസി ചോദിച്ചു…
ആം ഇൻ ലൗ….
മറ്റൊരു മറുപടി അവൾക്ക് പറയാൻ ഉണ്ടായിരുന്നില്ല…
മഴയത്ത് നനഞ്ഞൊട്ടിയ ചുരിദാരിൽ അവളുടെ അംഗലാവണ്യം എടുത്തു കാണിക്കുന്നുണ്ടായിരുന്നു… തണുത്ത കാറ്റ് ദേഹത്ത് വന്നു പതിച്ചപ്പോഴുണ്ടായ പോലെ അവളുടെ കൈകളിലെ രോമകുഞ്ചങ്ങൾ എഴുന്നേറ്റു നിന്നു….
രേഷ്മ അപ്പോഴും മരച്ചുവട്ടിൽ നിൽക്കുന്ന ചുരുണ്ട മുടിയുള്ള, വെള്ളാരംകണ്ണുകളുള്ള ആ ചെറുപ്പക്കാരനെ തന്നെ നോക്കി നിൽക്കുകയായിരുന്നു…
പലപ്പോഴും അറിയാത്ത പോലെ അവൻ തന്നെ നോക്കുന്നുണ്ടോ???
ഉണ്ട്… അവൾ സ്വയം തന്നെ ഒന്ന് നോക്കി… ഹമ്മം കുഴപ്പമില്ല… മഴ നനഞ്ഞത് കൊണ്ട് ഡ്രസ്സ് ഒക്കെ ആകെ ഒട്ടിക്കിടക്കുകയാണ്… ഇപ്പോൾ നോക്കുന്നവർക്കൊക്കെ തന്റെ അംഗലാവണ്യം കണ്കുളിർക്കെ കാണാം… അവന്നോക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല….

Leave a Reply

Your email address will not be published. Required fields are marked *