കുറ്റബോധമില്ലാതെ 3 [ Lover Malayalee]

Posted by

കുറ്റബോധമില്ലാതെ 3

Kuttabodhamillathe Part 3 | Author : Lover Malayalee

[ Previous Part ]

 

ഒരു ലോഡ് കവറുകളും കൊണ്ടാണ് അവർ വന്നത് .ഞാൻ ജനലിലൂടെ നോക്കി എന്നല്ലാതെ പുറത്തേയ്ക്കിറങ്ങി പോയില്ല. അവരുടെ ലൈഫെയിൽ ഒരു എത്തിനോട്ടം പോലും എന്റെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ല എന്ന നിർബന്ധം ഇനിയ്ക്കുണ്ടായിരുന്നു.
അവരുടെ ജീവിതം നന്നായി കാണാൻ ഉള്ള അതിയായ മോഹം ഉണ്ടായിരുന്നു എനിയ്ക്ക്.
കാലങ്ങൾക്കു ശേഷം ഈ നാട്ടിൽ കിട്ടിയ ഒരു സുഹൃത്തും കുടുംബവു നമ്മളാൽ ബുദ്ധിമുട്ടനുഭവിക്കാൻ പാടില്ല എന്നത് നമ്മൾ സ്വയം ശ്രദികേണ്ട ഒരു കാര്യമാണല്ലോ :).
എന്റെ സോഫയിലേക്ക് ഇരുന്നു ഞാൻ ചാനൽ മാറ്റി ന്യൂസ് ഒകെ കണ്ടിരുന്നു . വേണുവും , ജിമ്മയിലും , നികേഷും എല്ലാം അവരവരുടെ വിഡ്ഢി പെട്ടി മുറിയിൽ ഓരോരോ രാഷ്ട്രീയ പാഴ്മരങ്ങളുമായി ചർച്ചിച്ചു ചർച്ചിച്ചു ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലുന്ന അവസ്ഥ .

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു
ഉണർന്നു പുറത്തിറങ്ങിയതും കണ്ടത് വിഷ്ണുനെ ആയിരുന്നു .. മുറ്റത്തു നിന്ന് മൊബൈൽ നോക്കുന്നു . ഞാൻ കണ്ടപ്പോൾ ഒരു ഗുഡ് മോർണിംഗ് ഇട്ടു . ഇന്നലത്തെ യാത്രയെ പാട്ടി ഒരു കുശലം ചോദിക്കാൻ ആയിരുന്നു ഗുഡ് മോർണിംഗ്. എന്റെ വണ്ടിയും കൊണ്ട് പോയതല്ലേ . അതിന്റെ ഇൻസ്‌പെക്ഷൻ കൂടെ ചെയ്യണമായിരുന്നു .
വിഷ്ണു : സർ .. ഗുഡ് മോർണിംഗ് ( നല്ല ഒരു ചിരിയോടെ )
ഞാൻ : എങ്ങനെ ഉണ്ടായിരുന്നാടോ യാത്ര .. കാര്യം നടന്നോ ?
വിഷ്ണു : സർ എങ്ങനെ താങ്ക്സ് പറയണം എന്നറിയില്ല . നല്ല ജോർ ആയി നടന്നു .സിര് അവരുടെ ഫ്രണ്ട് ആണോ .?
ഞാൻ : അല്ലടോ അറിയാം . അവരുടെ ഭർത്താവു എന്റെ കൂട്ടുകാരൻ ആണ്
വന്ന സമയത്തു മലയാളീ സമാജത്തിലൊക്കെ പോകുമായിരുന്നു ഞാൻ. ആ ഇടയ്ക്കു പരിചയപ്പെട്ട ഒരാളാണ് ആ ഷോപ്പിന്റെ ഓണർ. ഇപ്പൊ അയാളുടെ വൈഫ് ആണ് നടത്തുന്നത്.
വിഷ്ണു : ഇവിടെ സമാജം ഒകെ ഉണ്ടോ. സർ മുമ്പ് പറഞ്ഞിട്ടില്ലല്ലോ . പോകാറില്ല അവരുടെ പരിപാടികൾക്കൊന്നും
ഞാൻ : വന്നകാലത്തു പോയിട്ടുണ്ട്. പിന്നെ പോയിട്ടേ ഇല്ല . അവിടെ ചുമ്മാ പെണ്ണുങ്ങളുടെ ഷോ ഓഫ് ആണ്.( ഞാൻ അല്പം പുച്ച്ചഭാവത്തിൽ പറഞ്ഞു ).
വിഷ്ണു : അതെന്താ സർ ഒരു പുച്ച്ചം ( വിഷ്ണു പതിവിൽ കൂടുതൽ സ്വാതന്ത്ര്യത്തിൽ ചോദിച്ചു)

Leave a Reply

Your email address will not be published. Required fields are marked *