രാത്രി ഏറെ ഇരുട്ടിയിട്ടും രേഷ്മക്ക് ഉറങ്ങാൻ കഴിഞ്ഞില്ല… അവൾ ഫോൺ എടുത്ത് നോക്കി… സമയം 1.30 കഴിഞ്ഞിരിക്കുന്നു…. ” ഭഗവാനെ… ഉറങ്ങാൻ പറ്റണില്ലല്ലോ.. ” അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി… നാളെ സംഭവിക്കാൻ പോവുന്ന കാര്യങ്ങളെ കുറിച്ച് ഓർത്തുള്ള ഭയമാണോ അതോ ആ പരമമായ സുഖത്തിലേക്കുള്ള യാത്രയുടെ ദൈർഘ്യമാണോ അവളെ വല്ലാതെ അലട്ടിയിരുന്നു…. കണ്ണടക്കുന്ന ഓരോ നിമിഷവും അവനെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നൃത്തം വക്കുന്നു… രാഹുൽ ഉറങ്ങിക്കാണുമോ???…”
രേഷ്മ മൊബൈൽ എടുത്ത് രാഹുലിനെ വിളിച്ചു… ശേഷം ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടു…. ആ ശബ്ദത്തിൽ സംസാരിക്കുന്നത് റൂമിന് പുറത്തേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണെന്ന് അവൾക്കറിയാം…. ഈ തന്ത്രം അവൾ പലപ്പോഴും പയറ്റി വിജയിച്ചിട്ടുള്ളതുമാണ്….
” ഹാലോ…. ” അവന്റെ ശബ്ദം കേട്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത അനുഭൂതി ഉണ്ടായി….
രേഷ്മ മൃദുവായ സ്വരത്തിൽ ചോദിച്ചു ….
” നീ ഉറങ്ങിയില്ലേ??? ”
” ഇല്ല ” നിനക്കെന്ത് പറ്റി… അല്ലെങ്കിൽ 10 മണി കഴിഞ്ഞാൽ എന്നെ വിളിക്കാൻ സമ്മതിക്കാത്തതാണല്ലോ!!! ”
രേഷ്മക്ക് ചിരി വന്നു…
” അതൊക്കെ എന്റെ ഒരു സേഫ്റ്റിക്ക് വേണ്ടിട്ടാടാ… ”
” ഓഹോ … ” അതെന്താ ഇപ്പൊ ഈ സേഫ്റ്റി ഇഷ്യൂസ് ഒന്നും ഇല്ലേ???? ”
രാഹുൽ അവളെ കളിയാക്കാൻ കിട്ടിയ അവസരം ശരിക്ക് മുതലെടുത്തു….
രേഷ്മ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു
” ഉണ്ട്… ഇപ്പൊ നിന്നെ വിളിച്ചില്ലെങ്കിൽ ഞാൻ മരിച്ചു പോവും എന്ന ഒരു അവസ്‌ഥയിൽ ആയിപ്പോയി….. അതാ ഞാൻ… ” രാഹുൽ കുറച്ചുനേരം മിണ്ടാതെ നിന്നു…
” നാളത്തെ കാര്യം ആലോചിച്ചിട്ടാണോ??? ”
അവൻ തുറന്ന് ചോദിച്ചു…
ഇതെന്താണ് ……
അവൻ പറയുന്ന ഓരോ വാക്കുകൾക്കും താൻ ഇത്രക്ക് വികാരവതിയാവുന്നത്… തന്റെ ഉള്ളിൽ ഒരു വലിയ പൂക്കാലം തന്നെ ഉണരുന്നത് അവൾ അറിഞ്ഞു…
” അറിയില്ലടാ…. ” എനിക്ക് പേടിയൊന്നും തോന്നുന്നില്ല…. എന്നാലും ഒരു ടെന്ഷന് ഉണ്ട്… ഉറങ്ങാൻ പറ്റുന്നില്ല…”
അവൾ തന്റെ അവസ്ഥ വിവരിച്ചു…..
” പേടിക്കണ്ട… നിന്റെ പൂർണ്ണ സമ്മതം ഒന്നും ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ല… ആ കാര്യത്തിൽ ഞാൻ നിനക്ക് ഉറപ്പ് തരാം… ഇപ്പൊ എന്റെ മോള് കിടന്ന് ഉറങ്ങാൻ നോക്ക്… ”
രാഹുൽ അവളെ സമാധാനിപ്പിച്ചു….
കുറ്റബോധം 9 [Ajeesh]
Posted by