നമ്മൾ നേരിടുന്ന ഈ സാഹചര്യങ്ങൾ ഉണ്ടല്ലോ… അതാണ് നമ്മളെ പലതും പഠിപ്പിച്ചു തരുന്നത്…”
സോഫി സജീഷിന്റെ തോളിൽ ചാഞ്ഞു… അവന്റെ വയറിലൂടെ കൈകൾ കടത്തി വച്ചു…
” എനിക്ക് വേണ്ടത് സെക്സ് അല്ല സജീഷ്… എന്റെ വിഷമങ്ങൾ എല്ലാം മനസ്സിലാക്കി കൂടെ നിൽക്കുന്ന ഒരു സുഹൃത്തിനെയാണ്… ”
സജീഷിനെ ബോധോദയം ആയിരുന്നു അന്ന് സംഭവിച്ചത്…ആ പറമ്പിൽ വച്ച്… വീണുകിടന്ന മാവിൻതടിയിൽ വച്ച്…
” ബോധിവൃക്ഷം ഇല്ലെങ്കിലും ബോധോദയം ഉണ്ടാകും … ” അത് ഒരാളുടെ ചിന്തകളെ ആണ് ആശ്രയിച്ചിരിക്കുന്നത്….
ഭഗവാനെ ഈ പ്രപഞ്ചത്തിലെ എന്ത് പരിശുദ്ധ വസ്തുകൊണ്ടാണ് നീ ഇവളെ സൃഷിടിച്ചത്….??? അവൻ ചിന്താമഗ്നനായി ആകാശത്തേക്ക് നോക്കി… തുടർന്ന് തന്റെ കൈ അവളുടെ തോളിലൂടെ കൈകൾ ഇട്ടു… അപ്പോൾ അതിന് ഒരു കവചം സൃഷ്ടിക്കാൻ കഴിഞ്ഞു… സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ, വിശ്വാസത്തിന്റെ…. കവചം….
സോഫി തൃപ്തിയോടെ അവന്റെ നെഞ്ചിൽ ചാഞ്ഞു….
അപ്പോഴും അവൻ ആലോചിക്കുകയായിരുന്നു…
എത്ര മനോഹരമായിട്ടാണ് അവൾ എന്റെ മനസ്സിലെ ഇരുട്ട് എടുത്ത് കളഞ്ഞത്…
” ടാ എന്നാ പോയാലോ… കൊറേ നേരം ആയില്ലേ…??? ” അവന്റെ തോളിൽ കിടന്നുകൊണ്ട് തന്നെ അവൾ ചോദിച്ചു…
അവളെ പറഞ്ഞു വിടാൻ അവന് തീരെ ആഗ്രഹം ഉണ്ടായിരുന്നില്ല…
ഒരുപക്ഷേ ഞാൻ അവളെ കാമിച്ചിരുന്നെങ്കിൽ ആ വികാരം അസ്തമിക്കുന്നതോടുകൂടി അവളെ എങ്ങനെയെങ്കിലും ഇവിടെനിന്ന് പറഞ്ഞുവിടാൻ ആയിരിക്കും ഞാൻ ചിന്തിക്കുക എന്ന് അവൻ മനസ്സിലാക്കി….
എങ്കിലും അവളോട് പോവണ്ട എന്ന് പറയാൻ സജീഷിന് കഴിയുമായിരുന്നില്ല….
” നീ ഇടക്കൊക്കെ ഇങ്ങോട്ട് വരണം…”
അന്ന് പത്താം ക്ലാസ് മുറി വിടുന്ന സമയത്ത് നിന്നെ വിട്ട് പോവുന്ന അതേ വിഷമം ആണ് ഇപ്പോഴും എന്റെ ഉള്ളിൽ… ”
സോഫി അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി…
” എടാ നിന്റെ കണ്ണ് ഒക്കെ ശരിക്ക് തുടക്ക്…” ‘അമ്മ കാണണ്ട…
അവൻ തന്റെ കണ്ണുകൾ ശരിക്ക് തുടച്ചു…
സോഫിയും സജീഷും കൂടി തിരികെ വീട്ടിലേക്ക് നടന്നു….
ഹാളിലേക്ക് കയറിച്ചന്നതും സജീഷിന്റെ അമ്മയുടെ മാറിൽ ചാഞ്ഞുറങ്ങുന്ന ടോണിയെയാണ് സോഫി കണ്ടത്…
” അവൾ അതിശയിച്ചു പോയി…. ”
‘അവൻ ഉറങ്ങിയോ അമ്മേ”??
അവൾ വിശ്വാസം വരാത്ത മട്ടിൽ ചോദിച്ചു…
“ഹമ്മം ഒരു 5 മിനിറ്റ് ആയിക്കാണും… എണീപ്പിക്കണ്ട… കൊച്ചിന്റെ വയറൊക്കെ നല്ലോണം നിറഞ്ഞിട്ടാ വേഗം ഓറങ്ങീത്…”
അവൾ സജീഷിനെ നോക്കി പുഞ്ചിരിച്ചു…. അവനും…
” എന്നാ ശരി അമ്മേ… ഞാൻ ഇറങ്ങട്ടെ… ” ഇനിയും നിന്നാൽ നേരം വൈകും… ”
” ശരി മോളെ…”
അങ്ങനെ ആവട്ടെ…”
സോഫി ഫോൺ എടുത്ത് ഗിരിയെ വിളിച്ചു…
കുറ്റബോധം 9 [Ajeesh]
Posted by