രാഹുൽ ആകാശത്തേക്ക് നോക്കി തന്റെ പ്രാർത്ഥനകൾ കേൾക്കുന്ന ഏതോ ദൈവം അവിടെ ഉള്ളത് പോലെ അവന് തോന്നി…
“വാ വന്ന് വണ്ടിയിൽ കയറ്…”
രേഷ്മ ഒരു വശം ചെരിഞ്ഞ് രാഹുലിന്റെ വയറിലൂടെ കൈകൾ കടത്തി അവനോട് ചേർന്ന് ഇരുന്നു…
” കെട്ടിപ്പിടിച്ചു ഇരിക്കുന്നതൊക്കെ കൊള്ളാം… ഇരുന്ന് ഉറങ്ങരുത്….” അവൻ ഓർമ്മപ്പെടുത്തി…
” എങ്ങനാ ഉറങ്ങാ എന്റെ ഉറക്കം നീ കളഞ്ഞിലല്ലേ… ?”…
രാഹുലിന് ചിരി വന്നു…
പെണ്ണ് വല്ലാത്ത റൊമാന്റിക് മൂഡിലാണ്… അവൻ വണ്ടിയെടുത്തു… പതിവിനേക്കാൾ വളരെ പതുക്കെ ആയിരുന്നു അവൻ ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നത്…
” നീ എന്താ ഇത്ര പതുക്കെ ഓടിക്കുന്നെടാ….”
രേഷ്മ വ്യാകുലതയോടെ ചോദിച്ചു…
” ഒന്നുമില്ലടി… പതുക്കെ പോകുന്നതിന്റെ സുഖവും ഒന്ന് അനുഭവിക്കാൻ തോന്നി…
” പിന്നെ… നിനക്ക് ഇങ്ങനെ ഓരോ വട്ട് കിട്ടുന്നുണ്ടല്ലോ ഇടക്ക് ഇടക്ക്….”
രേഷ്മ അവനെ കിക്കിളിയാക്കിക്കൊണ്ട് ചോദിച്ചു…
” ദേ പെണ്ണേ ബാലൻസ് പോവും ട്ടാ.. ”
അവൻ ദീർഘശ്വാസം എടുത്തുകൊണ്ട് പറഞ്ഞു… രേഷ്മയുടെ തുടരെതുടരെയുള്ള നിർബന്ധത്തിന് വഴങ്ങി അവൻ അല്പം കൂടി വേഗത്തിൽ വണ്ടി ഓടിക്കാൻ തുടങ്ങി…
” മൂന്നാം മണി അടിച്ച് നിക്കണ സമയത്താ അവന്റെ വേഷംകെട്ട്… ” അവൾ പിറുപിറുക്കുന്നുത് അവൻ കേട്ടില്ല എന്ന് നടിച്ചു…
വണ്ടി വീട്ടിലേക്ക് കയറ്റി പാർക്ക് ചെയ്യുമ്പോൾ ചുറ്റും ഒന്ന് കണ്ണോടിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…… ചുറ്റും ഒന്ന് നോക്കി രേഷ്മ വേഗം തന്നെ വീട്ടിലെ ഡോറിനടുത്തേക്ക് ഓടിയടുത്തു… രാഹുലിനെ ഒന്ന് നോക്കിയ ശേഷം അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി… പെട്ടന്ന് എന്തോ വീഴുന്ന ശബ്ദം അവന്റെ ശ്രദ്ധയിൽ പെട്ടു… അവൻ നാലുപാടും തിരിഞ്ഞു നോക്കി… ഭയപ്പെടുത്തുന്നതോ സംശയം ഉലവാക്കുന്നതോ ആയ ഒന്നും അവൻ കണ്ടതേയില്ല….. ചിലപ്പോൾ അടുത്ത വീട്ടിലെ പറമ്പിൽ ചക്ക എങ്ങാനും വീണാതായിരിക്കും…
മൂത്ത് പഴുത്ത ചക്ക ആയിട്ട് കൂടി ഇട്ടു തിന്നാതെ വെറുതെ നിലത്ത് വീഴ്ത്തി കളയുന്ന ഒരു മങ്ങാണ്ടി മൊറാനാണ് തന്റെ ഒരു അയൽവാസി എന്ന് അവന് അറിയാമായിരുന്നു… വണ്ടി ഒതുക്കി വച്ച് അവൻ വീട്ടിലേക്ക് കടന്നു…
രേഷ്മ അകത്തുള്ള സോഫയിൽ ഇരിക്കുകയാണ്…
” ഓഹ് എത്തിയോ തമ്പുരാൻ… ”
ഇന്നെന്താണ് നിനക്ക് പറ്റിയെ…എല്ലാം ഭയങ്കര സ്ലോ ആണല്ലോ??? രേഷ്മ പരിഭവം പ്രകടിപ്പിച്ചു….
” അയ്യോ …. എന്റെ പൊന്നു മോളെ എനിക്ക് ഒരു കുഴപ്പവും ഇല്ല… ”
അവൻ അവളുടെ കവിൾ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…
” പിന്നെ നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങീതാണല്ലോ… ” അവൾ തന്റെ കയ്യിലെ പേഴ്‌സ് അടുത്തുള്ള ടീപ്പോയിയിൽ വച്ച് അവന്റെ മടിയിൽ കിടന്നു…
” അവൻ അവളുടെ കണ്ണുകളിലേക്ക് ഇമചിമ്മാതെ നോക്കി ഇരുന്നു…. “
കുറ്റബോധം 9 [Ajeesh]
Posted by