കുറ്റബോധം 9 [Ajeesh]

Posted by

പലപ്പോഴായി കാണാൻ വരുന്നത് കൊണ്ട് അവൻ നിൽക്കുന്ന സ്ഥലങ്ങൾ എല്ലാം അവൾക്ക് മനഃപാഠം ആയിരുന്നു…
രാഹുൽ ഹെൽമറ്റ് ഊരി മിററിൽ നോക്കി നെറ്റിത്തടം ഇപ്പോഴും വിയർക്കുന്നുണ്ട്… അവൻ അത് പതിയെ തുടച്ചു…
അപ്പോഴേക്കും രാഹുലിന്റെ തോളിൽ പുറകിലൂടെ ഒരു കൈ പതിഞ്ഞിരുന്നു….
അവൻ തിരിഞ്ഞു നോക്കി…
ആ രൂപം കണ്ട മാത്രയിൽ അവന്റെ ഭയം എല്ലാം അകന്ന് പോയി… അവൻ പോലുമറിയാതെ തന്റെ വാ തുറന്ന് ആ മനോഹാരിത നോക്കി നിന്നു…
രാഹുൽ വണ്ടിയിൽ നിന്ന് ഇറങ്ങി അവളെ ആദ്യമായി കാണുന്ന പോലെ നോക്കി നിന്നു…
തെളിഞ്ഞ നീലാകാശത്തിന്റെ നിറത്തിലുള്ള അവളുടെ ഒരേയൊരു സാരിയിൽ ചുവന്ന് തുടുത്ത കവിളിണകളോടെ, മൂത്ത് പഴുത്ത ചാമ്പയ്ക്ക പോലുള്ള ആധാരങ്ങളോടെ, പുറത്തേക്ക് ഒരു തരി നീട്ടി വാലിട്ട് എഴുതിയ കണ്ണുകളോടെ, ഇടത് തോളിലൂടെ വിരിഞ്ഞ മാറിടം മറച്ചുനിൽക്കുന്ന കർകൂന്തലുകളോടെ അവൾ അവനു മുന്നിൽ നിന്നു… ഒരു ചെറു പുഞ്ചിരി അവളിൽ അപ്പോഴും തത്തിക്കളിക്കുന്നുണ്ടായിരുന്നു…. രാഹുൽ അവളുടെ നേത്രങ്ങളിൽ നോക്കി മതിമറന്നു നിന്നു… ദേവലോകത്തെ സാക്ഷാൽ അപ്സര കന്യകമാർ പോലും അവളെ കാണുന്ന മാത്രയിൽ ലജ്ജിച്ചു തല താഴ്ത്തിയിരിക്കാം….
അവളുടെ പുറകിൽ രണ്ട് പേർ എവിടെ നിന്നോ കൂടിയിരുന്നു… തേൻകുടം കണ്ട ഈച്ചക്കൂട്ടം പോലെ അവർ അവളെ കാണാവുന്ന ദൂരത്തിൽ നിലയുറപ്പിച്ച്‌ അവളെ ആസ്വദിച്ചു നിന്നു….. രാഹുൽ ചിരിച്ചുകൊണ്ട് തല താഴ്ത്തി….
” ടാ… ഇതൊന്ന് വച്ച് വരോ നീ… ” രേഷ്മ മൃദുവായി പറഞ്ഞു… രാഹുൽ തനിക്ക് നേരെ വച്ചു നീട്ടിയ ഒരു കടലാസ്‌ പൊതി വാങ്ങിച്ചു… അതിൽ നിന്നും വന്ന മുല്ലപ്പൂവിന്റെ ഗന്ധം അവന്റെ നസികയിലേക്ക് തുളച്ചു കയറി…
രാഹുൽ അത് പുറത്തേക്ക് എടുത്തു… 4 മുഴമെങ്കിലും കാണണം, ഏകദേശം കൃത്യമായ ഒരു അനുപാതത്തിൽ അത് മടക്കി. ശേഷം അവളുടെ തോളിൽ പിടിച്ച് തിരിച്ചു നിർത്തി….. രേഷ്മ തന്റെ മുടി പുറകിലേക്ക് ഇട്ട് ഇരു വശങ്ങളിൽ നിന്നും രണ്ട് മുടിയിഴകൾ വലിച്ചെടുത്ത് അവ കൂട്ടി കുളിമേട മേടഞ്ഞു കൊണ്ട് അവന് പൂ ചൂടൻ സൗകര്യം ഒരുക്കി കൊടുത്തു…
രാഹുൽ പൂ അവളുടെ മുടിയിൽ ചൂടി അത് പോവാതിരിക്കാൻ ഒരു നേരിയ ഈർക്കിൽ പോലെയുള്ള സ്ലെഡ് കൊണ്ട് കുത്തി വച്ചു… അത്രയും നേരം അവൾ അവളെ പിന്തുടർന്ന് വന്നിരുന്ന ആ രണ്ട് പയ്യൻമ്മാരെ ആയിരുന്നു ഫേസ് ചെയ്തിരുന്നത്… അവർ ആ രംഗത്തിൽ മതിമറന്നിരുന്നു എന്ന് അവരുടെ അതിശയ ഭാവത്തിൽ നിന്നും അവൾക്ക് വ്യക്തമായിരുന്നു… പെട്ടെന്നുണ്ടായ വികാര വേലിയേറ്റത്തിൽ അവൾ ചിരിച്ചുകൊണ്ട് തലതാഴ്ത്തി…
രാഹുൽ അവളെ തിരിച്ചു തന്റെ നേരെ നിർത്തി…
രാഹുൽ തന്റെ പ്രണയിനിയെ പൂതി മാറും വരെ അവളെ നോക്കി നിന്നു… അവന്റെ വെള്ളാരംകണ്ണുകളുടെ വശ്യത താങ്ങാനാവാതെ അവൾ നാണത്താൽ ദുർബലയായിപോയി….
” പോവണ്ടേ??? ”
അവൻ ഒരു അർത്ഥം വെച്ചെന്ന പോലെ ചോദിച്ചു…
” ഛീ… ” വഷളൻ … അവൾ രാഹുലിന്റെ കൈകളിൽ പിച്ചിക്കൊണ്ട് തന്റെ പരിഭവം പ്രകടിപ്പിച്ചു…
” എന്തപറ്റി.. പ്ലാൻ മാറ്റിയോ???”
അവൻ അവളുടെ കൈകൾ ഗ്രഹിച്ചുകൊണ്ട് ചോദിച്ചു..
” നോ… ” പോവാം…

Leave a Reply

Your email address will not be published. Required fields are marked *