കുറ്റബോധം 9
Kuttabodham Part 9 bY Ajeesh | PREVIOUS PARTS
സജീഷ് വീട്ടിലേക്ക് കുറെ ബിസ്ക്കറ്റ് പാക്കറ്റുകളും, കപ്പ് കേക്കുകളുമായി കയറി വന്നപ്പോൾ സോഫിയുടെ തോളിൽ കിടന്ന് കരയുന്ന ടോണിയെ ആണ് കണ്ടത്…
“മോൻ എന്തിനാടി കരയണെ…”
അവൻ ആദിയോടെ ചോദിച്ചു…
“ഒന്നുമില്ലടാ… ചുമ്മാ ….. ഞങ്ങൾ ഒന്ന് കളിച്ചതാ… ”
സോഫി അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു…
” ചുമ്മാ നിൽക്കുന്ന ചെക്കനെ കരിപ്പിച്ചിട്ടാണോടി കളിക്കുന്നത്… ”
നീ ഇങ്ങോട്ട് വാടാ മോനെ…. മാമൻ ബിസ്ക്കറ്റ് തരാം…”
സജീഷിന്റെ കയ്യിലെ കവർ കണ്ടതും ടോണി കരച്ചിൽ നിർത്തി ചെറിയൊരു ഏങ്ങലോടെ അവന്റെ അടുത്തേക്ക് നടന്നു… അല്ലെങ്കിലും തിന്നാൻ കിട്ടുന്നിടത്തേക്ക് ഒരു
ചായ് വ് അവന് പണ്ടേ ഉള്ളതാണ്… അച്ഛന്റെ അല്ലെ മോൻ… സോഫിക്ക് അതിൽ അതിശയം ഒന്നും തോന്നിയില്ല…
ടോണിയും സജീഷും നിലത്ത് ഇരുന്ന് കഴിക്കാൻ തുടങ്ങി… ഒരു പാക്കറ്റ് പൊട്ടിച്ച് ബിസ്ക്കറ്റ് എടുത്ത് ടോണി തുടക്കം കുറിച്ചു… പിന്നീട് അവൻ സോഫിയുടെ നേരെ നോക്കിയില്ല…
സജീഷ് ടോണിയുടെ അടുത്തിരുന്ന് സോഫിയെ നോക്കി ഒന്ന് ചിരിച്ചു….
അവളുടെ മുഖത്ത് ഭാവമാറ്റം എന്തെങ്കിലും ഉണ്ടോ എന്ന് അവൻ ശ്രദ്ധിച്ചിരുന്നു… പക്ഷേ നിരാശയായിരുന്നു ഫലം… അവളുടെ മുഖത്ത് അകാരണമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…. അപ്പോൾ അവളുടെ മനസ്സിൽ തന്നോട് എന്തായിരുന്നു തോന്നിയത് മനസ്സിലാക്കാൻ അവന് കഴിഞ്ഞില്ല…
“അമ്മേ സോഫിക്ക് കുടിക്കാൻ എന്തെലും കൊടുത്തോ???” സജീഷ് ചോദിച്ചു…
അയ്യോ.. ഞാൻ അത് വിട്ടു….ഇപ്പൊ കുടിക്കാൻ എടുക്കാം… ടോണിമോനെ കണ്ടപ്പോ ഞാൻ അതങ്ങ് മറന്നു … മോള് ഇരിക്ക്ട്ടാ…”
അമ്മ എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും സോഫി തടഞ്ഞു… ” അയ്യോ അതൊന്നും വേണ്ട അമ്മേ… ”
സോഫിയെ നോക്കാതെ “മോള് അവിടെ ഇരിക്ക് ” എന്ന് പറഞ്ഞ് അവർ നടന്നു…
സോഫി നെടുവീർപ്പിട്ടുകൊണ്ട് സജീഷിനെ നോക്കി…. പക്ഷെ അവൾ പെടുന്നനെ ആ നോട്ടം പിൻവലിച്ചു… ഒരുപക്ഷെ തന്റെ ബാല്യത്തിലെ മനോഹര നിമിഷങ്ങളുടെ ഒരു കുത്തിയൊലിപ്പായിരിക്കാം അവളെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്… ഒരു നിമിഷം ക്ഷമിച്ചുകണണം അവൾ ഒരിക്കൽക്കൂടി സജീഷിനെ നോക്കി…. അപ്പോഴും അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു… അവിടെ ഇരിക്കാനുള്ള മാനസിക സമ്മർദ്ദം മൂലം അവൾ നേരെ അമ്മയുടെ പിന്നാലെ അടുക്കളയിലേക്ക് നടന്നു… സജീഷ് വീണ്ടും ചിന്തയിലാണ്ടു… എന്താവും അവളുടെ മനസ്സിൽ …..
ദൈവമേ ചുമ്മാ മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകൾ ഒന്നും നിറക്കല്ലേ… ” അവൻ ഒന്നു നെടുവീർപ്പിട്ടു… അവൻ തന്റെ അടുത്തിരുന്നു ബിസ്ക്കറ്റ് കഴിക്കുന്ന ടോണിയെ നോക്കി…. അവന് അതെല്ലാം ആവശ്യത്തിലധികം ഇഷ്ട്ടപ്പെട്ടു എന്ന് അവന്റെ മുഖത്ത് ഉള്ള അവശിഷ്ടങ്ങളിൽ നിന്നു തന്നെ മനസ്സിലാക്കാമായിരുന്നു….
” ടോണി കുട്ടൻ ഏത് ക്ലാസ്സിലാ പടിക്കണേ??? ”
ടോണി ആ ചോദ്യം കെട്ടെങ്കിലും മറുപടി പറയാൻ പറ്റാത്ത അത്രക്കും ബിസ്കറ്റ് വായിൽ നിറഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു…
അവൻ സജീഷിനെ നോക്കി ചിരിച്ചു…
“ഹ ഹ.. കൊറേശ്ശെ കഴിക്കടാ ചെക്കാ…. ശിരസ്സില് കേറണ്ടാ…”
ടോണി പതിയെ തലയാട്ടി…