” ഓക്കെ ബൈ… ” രാഹുൽ തിരികെ വിഷ് ചെയ്തു…
രേഷ്മയും രാഹുലും തിരികെ നടന്നു…
” ടാ പോയാലോ സമയം വൈകുന്നു…”
അവൾ രാഹുലിനെ ഓർമിപ്പിച്ചു…
” ഹമ്മം വാ… വേഗം പോവാം… ഇനി നിനക്ക് ഇങ്ങോട്ട് വന്നതിന്റെ പേരിൽ വീട്ടിൽ ഒരു പ്രശ്നം ഉണ്ടാവണ്ട….”
അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല….
തിരികെ നടക്കുമ്പോൾ പൂർണ്ണമായ നിശബ്ദത അവർക്കിടയിൽ തളം കെട്ടിനിന്നു… അൽപ സമയത്തിന് ശേഷം രാഹുൽ തുടർന്നു….
“നാളെ ഒരു കല്യാണം ഉണ്ട്… അച്ഛനും അമ്മയും എല്ലാരും പോവും… ഞാൻ ഒറ്റക്കാവും വീട്ടിൽ… ” ബോറടിക്കും എന്നാ വിചാരിച്ചത്… ഇനിയിപ്പോ ആ ബാൻഡ്കാരിയെ വിളിക്കാം അല്ലെ… ഹു ഹൂ ”
അവൻ കൂവി വിളിച്ചു… രേഷ്‌മക്ക് അവന്റെ സന്തോഷം എങ്ങനെ കാണണം എന്ന് അറിയില്ലായിരുന്നു… അവന്റെ ജീവിതത്തിൽ ഞാൻ ഒരു തടസം ആകുമോ… ??? അവൾ ചിന്തിച്ചു… എന്തായാലും അവന് ഒരു നിലയിൽ എത്താൻ കുറച്ചധികം സമയം വേണ്ടി വരും… അതിനിടക്ക് ഞാൻ നമ്മുടെ കാര്യം എന്തായി എന്ന് ചോദിക്കാൻ ചെന്നാൽ അത് വല്ലാത്ത ചതിയാകും… അവനോട് ചെയ്യുന്ന ഏറ്റവും വലിയ ചതി…
ആകെ ഒരു അന്ധത… മനസ്സിൽ മുഴുവൻ ഇരുട്ട് നിറഞ്ഞിരിക്കുന്നു…
” നീ വലിയ ആളൊക്കെ ആവുമ്പോ എന്നെ മറക്കോടാ…”
അരുത് എന്ന് മനസ്സിൽ ഒരു നൂറ് വട്ടം വിചാരിച്ചിട്ടും രേഷ്മ അറിയാതെ അവനോട് ചോദിച്ചു…
….. “സത്യം പറയാല്ലോ വലിയ ആളൊക്കെ ആയാൽ ഞാൻ ചിലപ്പോ നിന്നെ മറന്നു എന്ന് വരും… കൊറേ ആളുകളുമായിട്ടൊക്കെ കാണേണ്ടതല്ലേ… അതൊക്കെ സ്വാഭാവികം ആണ്…. യു കാൻ അണ്ടർസ്റ്റാന്റ് ദാറ്റ്…”
അവൾ വിഷാദാഛായ കലർന്ന ഒരു ചെറു ചിരി ചിരിച്ചുകൊണ്ട് തല കുലുക്കി…
” യാ… അത് ശരിയാ… ”
രാഹുൽ അവളെ കൈ പിടിച്ച് നിർത്തി
” എന്ത് ശരിയാണെന്ന്… അല്ല എന്താ നിന്റെ മനസ്സില്…” കുറച്ച് നേരം ആയല്ലോ മോള് തുടങ്ങീട്ട്…??? ”
എന്തായാലും ഞാൻ ഇന്ന് തന്നെ അവരെ വിളിച്ച് കാര്യം പറയും…. ഞാൻ വരുന്നില്ലാന്ന്…”
രേഷ്‌മ ഞെട്ടിത്തരിച്ച് അവനെ നോക്കി
“അതെന്തിനാ അങ്ങനെ പറയുന്നേ… നിന്റെ എത്ര കാലത്തെ മോഹം ആണെടാ ഇത്…”
കുറ്റബോധം 8 [Ajeesh]
Posted by